Ind disable

Tuesday, June 29, 2010

ഈ പോക്ക് എങ്ങോട്ട്? - ഡോ. രാജന്‍ ഗുരുക്കള്‍

ആഘോഷം എന്നവാക്കിന് ഇന്ന് വേറൊരര്‍ഥമുണ്ട്. ഉളുപ്പില്ലാത്ത മദ്യപാനം. ഇപ്പോള്‍ പരക്കെ ആഘോഷത്തിന് ഈ ഒരര്‍ഥം മാത്രമേ ഉള്ളൂ എന്നായിരിക്കുന്നു. നാലു പേര്‍ ചേര്‍ന്ന് എന്താഘോഷമായാലും അതില്‍ മദ്യം നിര്‍ബന്ധം. മദ്യമില്ലെങ്കില്‍ എന്താഘോഷം. വിശേഷാവസരങ്ങളില്‍ പലവീടുകളിലും മദ്യാഘോഷം സാധാരണമാണിന്ന്. ആഘോഷത്തിനുള്ളിലെ പുരുഷാഘോഷം

പുതിയ സാങ്കേതികവിദ്യകള്‍, പുതിയ സമ്പ്രദായങ്ങള്‍, പുതിയ ആചാരങ്ങള്‍, എത്രവേഗത്തിലാണ് സ്ഥിതിഗതികള്‍ മാറുന്നത്? പരിഷ്‌കാരങ്ങള്‍ വരുന്നതും പോവുന്നതും ആരും അറിയുന്നില്ല. കാലത്തിന്റെ പോക്കിനൊപ്പം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. തലുമറകള്‍ തോറും ആളുകളും പ്രകൃതങ്ങളും വ്യത്യസ്തം. എന്തൊക്കെ പുതിയ ശീലങ്ങളാണ് വരുന്നത്. വേഷത്തിലും ഭാവത്തിലും നടപ്പിലും മാത്രമല്ല, തെറ്റുശരികളിലും അടിമുടി മാറ്റം.

തമാശ കാര്യമായും കാര്യം തമാശയായും മാറുന്നു. മുതിര്‍ന്നവരുടെ തമാശ കുട്ടികള്‍ക്ക് ആത്മഹത്യയ്ക്കുപോലും മതിയായ കാര്യം. കുട്ടികളുടെ തമാശയാവട്ടെ മുതിര്‍ന്നവരുടെ സമനില തെറ്റിക്കാന്‍ പോന്ന കാര്യവും. അത്ഭുതംതന്നെ. ഇളമുറക്കാരുടെ പെരുമാറ്റം മുതുമുറക്കാരെ അത്ഭുതപ്പെടുത്തുന്നത് പുതിയ സംഗതിയല്ല.

പക്ഷേ, ഇന്നത്തെ മാറ്റങ്ങളിലുള്ളത് ഈ തലമുറവിടവിന്റെ പ്രശ്‌നം മാത്രമാണെന്ന് പറഞ്ഞുകൂടാ. രണ്ടുകൂട്ടര്‍ക്കും ശുദ്ധതെമ്മാടിത്തമാണെന്നു ബോധ്യമുള്ള പലസംഗതികളും ഇന്ന് കാലത്തിനൊത്തു സംഭവിക്കുന്ന മാറ്റങ്ങളാണെന്ന മട്ടില്‍ വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുന്നുണ്ട്. കാലത്താല്‍ സംഭവിക്കുന്ന മാറ്റങ്ങളെ ആര്‍ക്കും തടയാനാവില്ലെന്നാണല്ലോ. എന്നുവെച്ചു കാലം കൊണ്ടുവരുന്ന എല്ലാ കോലങ്ങളും സ്വീകരിക്കണോ?

മാറ്റങ്ങളില്‍ എടുത്തുപറയേണ്ട ഒന്നാണ് ഇടത്തരക്കാര്‍ക്കിടയിലെ ആഘോഷജ്വരം. എന്തും ആഘോഷിക്കാം. ആഘോഷങ്ങളുടെ എണ്ണം അതുകൊണ്ടുതന്നെ വളരെ കൂടിയിട്ടുണ്ട്. ഗൃഹപ്രവേശം മാത്രമല്ല, തറക്കല്ലിടലും മേല്‍പ്പുരവാര്‍ക്കലും ഒക്കെ ആഘോഷമാണിന്ന്. കുട്ടി ജനിച്ചാല്‍ ആഘോഷം. പിന്നെ അതിന്റെ പാലുകുടിയും ചോറൂണും ആണ്ടുതോറും ഹാപ്പി ബര്‍ത്ത് ഡേയും. അങ്ങനെ ആഘോഷങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ വന്നുകൊണ്ടിരിക്കും.

ഏതെങ്കിലും പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് കിട്ടിയാല്‍ അതുമതി. റാങ്ക് നേടിയതിനും കലാതിലകമായതിനും ഉള്ള ആഘോഷം മനസ്സിലാക്കാം. എന്‍ട്രന്‍സില്‍ കടന്നതിന്റെ ട്രീറ്റും ഇരിക്കട്ടെ. ''എനിക്കു സപ്ലികിട്ടിയെടാ, ഒന്നാഘോഷിക്കണം'' എന്നു പറയുന്നവന്റെ ചെകിടത്തു രണ്ടെണ്ണം കൊടുക്കുകയല്ലേ വേണ്ടത്.

തോറ്റവര്‍ക്കുള്ള സപ്ലിമെന്ററി പരീക്ഷയുടെ ഓമനപ്പേരാ സപ്ലി. ഇപ്പോഴത്തെ കുട്ടികള്‍ തോറ്റെന്നു പറയില്ല. ഫസ്റ്റ് സെം പോയി. ലാസ്റ്റ് സെം കിട്ടിയില്ല എന്നൊക്കെയേ പറയൂ. ജയം എന്ന വാക്കും അവര്‍ക്ക് ചതുര്‍ഥിയാണ്. ജയിക്കാനുണ്ടെന്ന് ഒരു കുട്ടിയും പറഞ്ഞുകേട്ടിട്ടില്ല. എഴുതിയെടുക്കാനുണ്ട്. കിട്ടാനുണ്ട് എന്നൊക്കെയേ പറയൂ. ആരോ കൊടുക്കാതെ വെച്ചിരിക്കുന്ന പോലെ.

ആഘോഷങ്ങള്‍ അവര്‍ക്ക് ചെലവാണ്. ''എടാ, നിന്റെ ചെലവെപ്പോഴാ'' എന്ന ചോദ്യം ഹോട്ടലിനകത്ത് ഒതുങ്ങുന്ന ആഘോഷത്തെപ്പറ്റിയാണ്. ''നമുക്കൊന്ന് അടിച്ചുപൊളിക്കണ്ടേ'' എന്നു ചോദിച്ചാല്‍ ഔട്ട്‌ഡോര്‍ആഘോഷമാണ് വിവക്ഷ. അടിച്ചുപൊളി എന്ന വാക്ക് യഥാര്‍ഥത്തില്‍ തല്ലിപ്പൊളിയാണ്. പഴയ തലമുറയ്ക്ക് പക്ഷേ, തല്ലിപ്പൊളി മോശം. അവര്‍ക്ക് തകര്‍പ്പന്‍ എന്ന വാക്കുവേണം. പുതിയ തലമുറയ്ക്ക് അടിപൊളി മതി. തകര്‍പ്പനും അടിപൊളിതന്നെ. തലമുറകളുടെ രൂപകത്തില്‍ ഒരു മാറ്റവുമില്ലെന്ന് സമാധാനിക്കാം.

ആഘോഷം എന്നവാക്കിന് ഇന്ന് വേറൊരര്‍ഥമുണ്ട്. ഉളുപ്പില്ലാത്ത മദ്യപാനം. ഇപ്പോള്‍ പരക്കെ ആഘോഷത്തിന് ഈ ഒരര്‍ഥം മാത്രമേ ഉള്ളൂ എന്നായിരിക്കുന്നു. നാലു പേര്‍ ചേര്‍ന്ന് എന്താഘോഷമായാലും അതില്‍ മദ്യം നിര്‍ബന്ധം. മദ്യമില്ലെങ്കില്‍ എന്താഘോഷം. വിശേഷാവസരങ്ങളില്‍ പലവീടുകളിലും മദ്യാഘോഷം സാധാരണമാണിന്ന്. ആഘോഷത്തിനുള്ളിലെ പുരുഷാഘോഷം. ആഘോഷത്തിന്റെ നൂറുകൂട്ടം തിരക്കിനിടയില്‍ പുരുഷാഘോഷത്തിന് വറുത്തതും പൊരിച്ചതും വിളമ്പി തളരുന്ന സ്ത്രീകളെക്കുറിച്ച് ആരും ഓര്‍ക്കുന്നില്ല. വീട്ടിലെ ലിവിങ്‌റൂം ഒരു ബാറാക്കിമാറ്റുന്ന വിദ്വാന്മാരുടെ പൊങ്ങച്ചവും ബഡായിയും സഹിച്ച് സ്ത്രീകളുടെ മനസ്സും ശരീരവും ഒരുപോലെ ക്ഷയിക്കുകയാണ്.

വീട്ടിലെന്തു വിശേഷമുണ്ടായാലും ആദ്യവസാനക്കാരെന്ന മട്ടില്‍ ഒരു സംഘം ചെറുപ്പക്കാരുടെ ആഘോഷം പതിവായിട്ട് കുറച്ചുകാലമായി. മരിച്ചവീട്ടിലാണെങ്കിലും അതെ. ചിതയൊരുക്കാനും ശേഷക്രിയയ്ക്ക് വേണ്ടത് അടുപ്പിക്കാനും അവര്‍ക്ക് കുപ്പിപൊട്ടിക്കണം. ആദ്യവസാനക്കാരുടെ പൂരം വിവാഹത്തലേന്നും പിറ്റേന്നുമാണ്. സ്ത്രീകളെ സാരമായി ബാധിക്കുന്ന ഒരു പുതിയ ആഘോഷം ചിലസ്ഥലങ്ങളില്‍ അടുത്തകാലത്ത് പതിവായിട്ടുണ്ട്. വീട്ടുകാരുടെ ചെലവില്‍ കുടിച്ചുകൂത്താടാന്‍ മാത്രമല്ല, നവദമ്പതിമാരുമായി ഒരു മുഖാമുഖം പരിപാടികൂടി തുടങ്ങിയിരിക്കുന്നു.

വധൂവരന്മാരെ വളഞ്ഞുവെച്ച് മദ്യപിപ്പിക്കുക, നൃത്തം ചെയ്യിക്കുക, തെറിപ്പാട്ടുപാടുക, അശ്ലീലം പറയുക, അങ്ങനെ കുടിച്ചുലക്കില്ലാതാവുന്നവര്‍ക്ക് തോന്നുന്ന കോപ്രായങ്ങളെന്തും കാണിക്കാം. ഈ തെമ്മാടിത്തവും പെണ്ണിനെയാണ് ബാധിക്കുന്നത്. അവളുടെ ആത്മാഭിമാനം, വ്യക്തിത്വം, അന്തസ്സ്, സ്വാതന്ത്ര്യം, അഭിപ്രായം ഇതിനൊന്നും ഒരുവിലയും കല്പിക്കാതെ ഒരുകൂട്ടം നരാധമന്മാര്‍ ചുറ്റുംകൂടി അസഭ്യം പറയുകയും തോന്ന്യാസം കാണിക്കുകയും ചെയ്യുക! ആഘോഷമണത്രെ!

തമാശ ക്രൂരമാവുന്നതിന്റെ മറ്റൊരുദാഹരണം റാഗിങ്ങില്‍ വന്ന മാറ്റമാണ്. അതില്‍ പെണ്ണും പിറകിലല്ല. പാടാനറിയാത്തവരെക്കൊണ്ട് പാടിച്ചും പ്രസംഗിക്കാനറിയാത്തവരെക്കൊണ്ട് പ്രസംഗിപ്പിച്ചുമുള്ള തമാശയായിരുന്നു പണ്ടൊക്കെ റാഗിങ്. ഇപ്പോള്‍ മൂത്രം കുടിപ്പിക്കലും മലം തീറ്റിക്കലും അടിമപ്പണിചെയ്യിക്കലും ക്രൂരമര്‍ദനവും കത്തിക്കുത്തും ഒക്കെയാണ്.

പെണ്ണിനെ പരസ്യമായി നഗ്‌നയാക്കുന്നതും ബലാത്സംഗംചെയ്യുന്നതും ഇന്നത്തെ റാഗിങ്ങില്‍ അപൂര്‍വമല്ല. അതൊക്കെ പെണ്ണുങ്ങളുടെ തന്നെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് അടുത്തകാലത്തുണ്ടായ ചിലകേസുകള്‍ കാണിക്കുന്നു. റാഗിങ്ങിനെതിരെ പുതുതായി വന്ന കര്‍ശനനിയമങ്ങളും നടപടികളും ഈ മാറ്റത്തിന്റെ ഭയാനകമായ വ്യാപ്തിക്ക് മതിയായ തെളിവാണ്.


ആരോടും ആദരവില്ലാതെ ഒരു മൂല്യസങ്കല്പവും വെച്ചുപുലര്‍ത്താതെ, മനഃസാക്ഷിയില്ലാതെ, സ്‌നേഹശൂന്യമനസ്‌കരായി ഒരുവലിയ ജനവിഭാഗം. ഒരിണയെ പാട്ടിലാക്കാനുള്ള കെണിമാത്രമാണിവര്‍ക്കുപ്രേമം. പ്രേമം നടിച്ച് പെണ്ണിനെ വലയിലാക്കി ബലാത്സംഗം ചെയ്യുന്നതും അതിന്റെ പടമെടുത്തു കാണിച്ച് പിന്നെയും പിന്നെയും മുതലെടുക്കുന്നതും ഏതെങ്കിലും ലൈംഗിക റാക്കറ്റിനു വിറ്റു കാശാക്കുന്നതും സാധാരണ സംഭവമായിരിക്കുന്നു. ഈ റാക്കറ്റുകളിലെല്ലാം സ്ത്രീ നിര്‍ണായക സ്ഥാനത്തുണ്ട്.

അടുത്തിടെ പുറത്തുവന്ന കേസുകളോരോന്നും ചുരുളഴിക്കുന്നത് പെണ്‍കുട്ടികളുടെ അതി ദാരുണമായ ചൂഷണാനുഭവങ്ങളാണ്. പോലീസിനോട് എല്ലാം തുറന്നുപറഞ്ഞു കേസെടുത്തുകഴിഞ്ഞാലും പെണ്‍കുട്ടിക്കു രക്ഷയില്ല. അവളുടെ നരകയാതനകള്‍ കൂടുന്നേയുള്ളൂ. നിന്ദയും പരിഹാസവുംകൊണ്ടവള്‍ക്കു പൊറുതിമുട്ടും. ആ നിസ്സഹായതയില്‍ അവള്‍ ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്ക് നിര്‍മിച്ചുകൊണ്ടിരിക്കുന്ന പുതിയ നിയമങ്ങള്‍ അവരുടെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന അരക്ഷിതത്വമാണ് സൂചിപ്പിക്കുന്നത്.

സ്ത്രീകളുടെ സ്വാതന്ത്ര്യം, സാമൂഹികപദവി, മാന്യത തുടങ്ങിയവ അംഗീകരിക്കുന്നതില്‍ ഒട്ടും നാം പുരോഗമിച്ചിട്ടില്ലെന്നു പറയുന്നില്ല. സ്ത്രീകള്‍ക്കിടയില്‍ അവബോധം വളര്‍ന്നുതുടങ്ങിയിട്ടില്ലെന്നും എനിക്കഭിപ്രായമില്ല. പെണ്‍കുട്ടികളോട് രക്ഷിതാക്കള്‍ക്കു വാത്സല്യം കൂടിയിട്ടുണ്ട്. വീട്ടിലവര്‍ക്ക് ആണ്‍കുട്ടികള്‍ക്കൊപ്പം തന്നെയാണിന്ന് സ്ഥാനം. പക്ഷേ, വളര്‍ന്നുപെണ്ണാവുമ്പോള്‍ സ്ഥിതിമാറുന്നു. ഉദ്യോഗസ്ഥയായാലും അടുക്കള അവളുടെ തലയില്‍ത്തന്നെ. രാവിലെ എഴുന്നേറ്റ് അടുക്കളപ്പണി തീര്‍ത്ത് കുളിച്ച് ഉടുത്തുകെട്ടി പാതിതോര്‍ത്തിയ തലയും കുനിച്ച് ഓടിപ്പിടഞ്ഞുവേണം വണ്ടികയറാന്‍ .

ഓടി ഓഫീസിലെത്തിയാല്‍ അവിടെ പൊരിഞ്ഞ ജോലി. പിന്നെ പെണ്ണായതുകൊണ്ടുമാത്രം അനുഭവിക്കേണ്ടിവരുന്ന ചിലസ്ഥിരം പ്രശ്‌നങ്ങള്‍, മനഃപ്രയാസങ്ങള്‍. മടക്കയാത്രയില്‍ തീവണ്ടിയിലിരുന്നുവേണം രാത്രിഭക്ഷണത്തിനുള്ള പച്ചക്കറി നുറുക്കാന്‍. പുരുഷന്മാരില്‍ ഭൂരിഭാഗവും സ്ത്രീകളുടെ ഈ നെട്ടോട്ടം കാണുന്നില്ല. പൊതുവെ പുരുഷസമൂഹത്തിന്റെ കാഴ്ചപ്പാട് അറുപഴഞ്ചനാണെന്ന് പറയാതെവയ്യ. അതിപ്പോഴും 'പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കള്‍' കാഴ്ചപ്പാടുതന്നെയാണ്. 'സ്‌നേഹിതരേ, അവള്‍ പൂമുഖവാതില്‍ക്കല്‍ തന്നെയുണ്ട്. പക്ഷേ, തരിച്ചുനില്‍ക്കുകയാണ്. സ്‌കൂളില്‍ പോയ പെണ്‍കുഞ്ഞിനെയും കാത്ത് ഉള്ളില്‍ തീയുമായി.' സമൂഹം കുട്ടികളോടു കാണിക്കുന്ന ക്രൂരതയാണ് ഇക്കാലത്തെ ഭയാനകമായ വേറൊരു മാറ്റം. കാമഭ്രാന്തില്‍ ആരും കടിച്ചുകീറുന്ന ഇരയാണിന്നു കുട്ടികള്‍. ദൈനം ദിന വാര്‍ത്തകള്‍ തീര്‍ത്തും ഭയാനകം. അത് കുറേ ഞരമ്പുരോഗികളുടെ പ്രത്യക്ഷ ഹിംസയാണെങ്കില്‍ അതിനേക്കാള്‍ വളരെ വ്യാപ്തിയുള്ള അപ്രത്യക്ഷ ഹിംസ വേറെയുണ്ട്. മുതിര്‍ന്നവരുടെ ദുരഭിമാനത്തിന്റെയും ദുരാഗ്രഹത്തിന്റെയും കരുക്കളാണിന്നു കുട്ടികള്‍. അവര്‍ എന്തു പഠിക്കണം, ആരാവണം എന്നുമാത്രമല്ല എന്തുകളിക്കണം, എവിടെകളിക്കണം എന്നുപോലും രക്ഷിതാക്കളാണ് തീരുമാനിക്കുന്നത്. കുട്ടികളുടെ ഇഷ്ടം, ആഗ്രഹം, അഭിരുചി, വാസനകള്‍... അതൊക്കെ ഇന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?

സ്‌കൂളും ട്യൂഷനും കഴിഞ്ഞാല്‍ ശ്വാസം വിടാന്‍ നേരമില്ല. പാട്ടും നൃത്തവും അബാക്കസ്സും. അങ്ങനെ കുട്ടിക്കാലമില്ലാതാവുന്ന കുട്ടികള്‍. മത്സരംപോലും കുട്ടികള്‍ക്കു പീഡനമായിത്തീരുന്നു. കാരണം കുട്ടികളിലൂടെ നടക്കുന്നത് വലിയവരുടെ കിടമത്സരമാണ്. കോടികളുടെ വ്യവസായമാണ്. റിയാലിറ്റിഷോകളിലെ സമ്മാനത്തുക നോക്കൂ. കുട്ടികളുടെ ചിന്തയിലൊതുങ്ങാത്ത ഭീമമായ സംഖ്യകള്‍. വാസ്തവത്തില്‍ അത് കുട്ടികള്‍ തമ്മിലുള്ള മത്സരമല്ല. കമ്പോളത്തിന്റെ പരസ്യമത്സരമാണ്. കുട്ടികളെ കരുവാക്കി മുതിര്‍ന്നവരുടെ വ്യവസായം. കോടികളെറിഞ്ഞുനടത്തുന്ന ചൂതാട്ടം.

മിടുക്കരും മിടുക്കികളുമായ പതിനഞ്ചോ ഇരുപതോ കുട്ടികള്‍ക്ക് വീതിച്ചുനല്കി അവരുടെയെല്ലാം കലാവൈഭവം പ്രോത്സാഹിപ്പിക്കുന്നതിനുപകരം ഈ ഒന്നാം സമ്മാനമെന്ന ഭീമനെ മുന്‍നിര്‍ത്തിയുള്ള തമ്പോല കളി അധാര്‍മികവും ക്രൂരവുമാണ്. കുട്ടികളില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. സ്റ്റാറായിക്കഴിഞ്ഞ കുട്ടികള്‍ക്ക് എന്തുസംഭവിക്കുമെന്ന് കാത്തിരുന്നുകാണാം.

ചുരുക്കിപ്പറഞ്ഞാല്‍ ഇന്നത്തെ മാറ്റങ്ങള്‍ക്കു പൊതുവിലുള്ള ഒരുപ്രത്യേകതയാണ് അവയുടെ ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള പീഡനസ്വഭാവം. വേദനിക്കുന്നത് കണ്ട് രസിക്കല്‍ അഥവാ 'സാഡിസം' മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്തവിധം വ്യാപകമാണിന്ന്. സാഡിസ്റ്റുകളുടെ എണ്ണം ഭയങ്കരമായി വര്‍ധിച്ചിരിക്കുന്നുവെന്നര്‍ഥം.വിനോദങ്ങള്‍ പോലും അവിശ്വസനീയമാംവിധം ക്രൂരമാവുന്നതിനുപിന്നില്‍ സാഡിസ്റ്റുകളാണ്. സ്വന്തംകാര്യം മാത്രംനോക്കുന്ന വ്യക്തികളായി സമൂഹം നുറുങ്ങിക്കൊണ്ടിരിക്കുന്നു. സമൂഹം ഇല്ലാതാവുകയാണെന്നും പറയാം.

കുടുംബങ്ങള്‍ കൊണ്ടും കൊടുത്തും അന്യോന്യം താങ്ങും തണലുമായിക്കഴിയുന്ന കൂട്ടായ്മയാണല്ലോ സമൂഹം. അതിക്രമങ്ങളെപ്പറ്റി ചോദിക്കാനും പറയാനും അവിടെ ആളുകളുണ്ട്. ആസ്ഥാനത്ത് തന്‍കാര്യപ്രാപ്തരെന്ന ഹുങ്കുള്ള വ്യക്തികള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. അവര്‍ ആരെയും ഉറ്റവരായി കരുതുന്നില്ല. കുടുംബത്തില്‍ അവര്‍ വേറിട്ടുനില്‍ക്കുന്ന വ്യക്തികളാണ്. അയല്‍ക്കാരും കൂട്ടും കൂട്ടായ്മയുമില്ലാത്ത വ്യക്തികള്‍. അവര്‍ സമൂഹത്തെ അലിവില്ലാത്ത ആള്‍ക്കൂട്ടമാക്കിമാറ്റുന്നു. ആള്‍ക്കൂട്ടത്തില്‍ വ്യക്തികള്‍ ആരോരുമില്ലാത്തവരാണ്. കൈയില്‍കാശും തൊട്ടടുത്ത് കടകമ്പോളങ്ങളും ഉള്ളപ്പോള്‍ ആരോരുമെന്തിനാണ്. ആരെയും ആശ്രയിക്കാതെ, കൂസാതെ മത്സരോന്മുഖമായ ജീവിതം.

പക്ഷേ, മത്സരം പിഴയ്ക്കുമ്പോള്‍, കാശില്ലാതാവുമ്പോള്‍, രോഗം തളര്‍ത്തുമ്പോള്‍, കടം പെരുകുമ്പോള്‍ ആള്‍ക്കൂട്ടം അവരുടെ ജീവിതം അസാധ്യമാക്കുന്നു. ആത്മഹത്യകളുണ്ടാവുന്നു. അടുത്തകാലത്ത് പ്രത്യക്ഷപ്പെട്ട ഗുരുതരമായ മാറ്റമാണ് വര്‍ധിച്ചുവരുന്ന ആത്മഹത്യാപ്രവണത. തകരുന്ന സമൂഹമാണിതിനുകാരണം.

പക്ഷേ, വ്യക്തികളുണ്ടാവുന്നത് വികാസത്തിന്റെ ലക്ഷണം കൂടിയാണ്. അവരുടെ രാഷ്ട്രീയവത്കരണമാണ് സാമൂഹികവികസനം സാധ്യമാക്കുന്നത്. വ്യക്തികള്‍ക്കേ രാഷ്ട്രീയവത്കരണത്തിനു വിധേയരാവാന്‍ കഴിയൂ. സ്വയം രാഷ്ട്രീയവത്കരിച്ചുതുടങ്ങുമ്പോഴേ വ്യക്തികള്‍ സാമൂഹികബോധമുള്ളവരായി പരിണമിക്കുന്നുള്ളൂ. അവരാണ് സങ്കുചിത സ്വത്വങ്ങളെയും വിഭാഗീയതകളെയും കോയ്മകളെയും ചോദ്യം ചെയ്ത് ജനായത്ത പൊതുസമൂഹം സൃഷ്ടിക്കുന്നത്. ജാതി, മത, സങ്കുചിത സ്വത്വങ്ങള്‍ ബാധിച്ച വ്യക്തികളും ഒന്നുമേശാത്ത വ്യക്തികളും ഒരുപോലെ അരാഷ്ട്രീയരാണ്. രണ്ടുകൂട്ടര്‍ക്കും സമൂഹമല്ല, അവരാണ് വലുത്. അവരുടെ ആഭാസം കാണുമ്പോള്‍ സാമൂഹികബോധമുള്ളവര്‍ ചോദിച്ചു പോവുകയാണ്: ഈ പോക്കെങ്ങോട്ടാണ്?







Monday, June 28, 2010

ടി.കെ. ഹംസയുടെ ഉണ്ടയില്ലാ വെടികള്‍

കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് കൂടുമാറി നേതാവായ ടി.കെ. ഹംസ 'ദേശാഭിമാനി' ദിനപത്രത്തില്‍ എഴുതിയ 'ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും' ലേഖനത്തില്‍ ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലാത്ത ഗുരുതരമായ ഒരു ആരോപണമുണ്ട്. മുസ്‌ലിം ലീഗ് നേതാവും പാകിസ്താന്‍ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ലിയാഖത്ത് അലി ഖാന്റെ വിരിമാറിലേക്ക് നിറയൊഴിച്ച് അദ്ദേഹത്തിന്റെ കഥ കഴിച്ചത് സെയ്ദ് അക്ബര്‍ എന്ന ജമാഅത്തുകാരനാണെന്നാണ് ഹംസയുടെ കണ്ടെത്തല്‍. ജമാഅത്തെ ഇസ്‌ലാമിയുടെ ഏതെങ്കിലുമൊരു പ്രവര്‍ത്തകന്‍ ആരെയെങ്കിലും വധിച്ചതായി കടുത്ത വിമര്‍ശകര്‍ പോലും ഇതുവരെ ആരോപിച്ചിട്ടില്ല. ജമാഅത്തിനെ നിശിതമായി നിരൂപണം ചെയ്ത് പുസ്തകമെഴുതിയ ഫ്രെഡറിക് ഗ്രെയര്‍ മുതല്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ജമാഅത്ത് വധം നിര്‍വഹിച്ചുപോരുന്ന ഹമീദ് ചേന്ദമംഗലൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗവേഷണം നടത്തി കണ്ടുപിടിക്കാന്‍ കഴിയാത്ത സംഗതിയാണ് ഹംസ വക്കീലിന്റെ പ്രബന്ധത്തിലുള്ളത്.

1951 ഒക്‌ടോബര്‍ 16ന് റാവല്‍പിണ്ടിയില്‍ മുസ്‌ലിം ലീഗ് പൊതുയോഗത്തില്‍ സംബന്ധിക്കുമ്പോഴാണ് അഫ്ഗാന്‍ വംശജനായ സെയ്ദ് അക്ബര്‍ എന്നയാളുടെ വെടിയേറ്റ് ലിയാഖത്ത് അലി ഖാന്‍ മരിക്കുന്നത്. സുരക്ഷാഭടന്മാര്‍ ഉടന്‍ അക്രമിയെ വെടിവെച്ചുകൊന്നു. പ്രഫഷനല്‍ കൊലയാളി സംഘാംഗമായ ഇയാളെക്കുറിച്ച് പൊലീസിന് നേരത്തേ അറിവുണ്ടായിരുന്നു. പുഷ്തുന്‍ പ്രദേശം അഫ്ഗാനിസ്താനോട് ചേര്‍ക്കുന്നതിനെ ശക്തിയായി എതിര്‍ത്തയാളായിരുന്നു ലിയാഖത്ത് അലി ഖാന്‍. ഇതിനോടുള്ള പ്രതികാരമായിരിക്കാം സെയ്ദ് അക്ബറിനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. എന്നാല്‍ ആറു പതിറ്റാണ്ടു പിന്നിട്ടിട്ടും സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് വെളിവായിട്ടില്ല. ജസ്റ്റിസ് മുഹമ്മദ് മുനീറും അഖ്തര്‍ ഹുസൈനും ഉള്‍പ്പെടുന്ന ദ്വയാംഗകമീഷനാണ് ഗൂഢാലോചന അന്വേഷിച്ചത്. സെയ്ദ് അക്ബര്‍ സ്വന്തം തീരുമാനപ്രകാരം കൃത്യം നടത്തിയതാണോ, ഗൂഢാലോചന നടത്തിയവരുടെ ഏജന്റാണോ എന്നിവ വ്യക്തമാക്കാവുന്ന ഒരു തെളിവും ലഭിച്ചില്ലെന്നാണ് കമീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ജമാഅത്തെ ഇസ്‌ലാമിയുടെ പേരു പോലും അതില്‍ പരാമര്‍ശിക്കുന്നില്ല. ഹംസയുടെ നുണബോംബ് ഇവിടെ ആവിയാകുന്നു. എന്നാല്‍ സംശയത്തിന്റെ മുനകള്‍ സി.ഐ.എയെപ്പോലെ കമ്യൂണിസ്റ്റുകള്‍ക്ക് നേരെയും ഉയര്‍ന്നിട്ടുണ്ടെന്നത് മറ്റൊരു കാര്യം.

അതേസമയം, ലിയാഖത്ത് അലി ഖാനെതിരായ പാളിപ്പോയ റാവല്‍പിണ്ടി ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായവരില്‍ പാകിസ്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സജ്ജാദ് സഹീര്‍ ഉള്‍പ്പെട്ടിരുന്നു. ലിയാഖത്ത് ഭരണത്തില്‍ പാകിസ്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. സൈന്യത്തിലെ മേജര്‍ ജനറല്‍ അക്ബര്‍ ഖാനെ കുപ്പിയിലാക്കിയാല്‍ ഇക്കാര്യം നേടിയെടുക്കാമെന്ന അഭിപ്രായമുയര്‍ന്നു. യഥാര്‍ഥത്തില്‍ ഇത്തരമൊരു 'ബുദ്ധി'യുടെ ഉറവിടം അക്ബര്‍ ഖാന്റെ കൗശലക്കാരിയായ ഭാര്യയും മുസ്‌ലിംലീഗ് വനിതാ നേതാവായിരുന്ന ബീഗം ജഹനാര ഷാനവാസിന്റെ പുത്രിയുമായ ബീഗം നസീമായിരുന്നു. 1951 ഫെബ്രുവരി 23ന് അക്ബര്‍ ഖാന്റെ വസതിയില്‍ ഗൂഢാലോചന അരങ്ങേറി. ഈ യോഗത്തില്‍ സജ്ജാദ് സഹീറിനോടൊപ്പം കമ്യൂണിസ്റ്റ് സഹയാത്രികനും 'പാകിസ്താന്‍ ടൈംസ്' പത്രത്തിന്റെ എഡിറ്ററുമായ ഫൈസ് അഹ്മദ് ഫൈസും പങ്കെടുത്തിരുന്നു. ലിയാഖത്ത് അലി ഖാനെ പുറത്താക്കി അധികാരത്തിലേറാന്‍ സഹായിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാമെന്ന് യോഗത്തില്‍ അക്ബര്‍ ഖാന്‍ ഉറപ്പു നല്‍കി. ഒരാഴ്ചക്കുശേഷം റാവല്‍പിണ്ടിയിലെത്തുന്ന ഗവര്‍ണര്‍ ജനറല്‍ ഖാജ നാസിമുദ്ദീനെയും പ്രധാനമന്ത്രി യെയും അറസ്റ്റ് ചെയ്യുകയും ലിയാഖത്ത് അലിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ പുറത്താക്കിയതായി ഗവര്‍ണറെക്കൊണ്ട് പ്രഖ്യാപിപ്പിച്ച ശേഷം ജനറല്‍ അക്ബര്‍ ഖാന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാറിനെ വാഴിക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ ജനറലിന്റെ വിശ്വസ്തനായിരുന്ന അസ്‌കര്‍ അലി ഷായിലൂടെ രഹസ്യം ചോരുകയും ഗൂഢാലോചകര്‍ അറസ്റ്റിലാവുകയും ചെയ്തു.

റാവല്‍പിണ്ടി ഗൂഢാലോചന കഴിഞ്ഞ് എട്ടുമാസത്തിനുശേഷമാണ് ലിയാഖത്ത് അലി ഖാന്‍ കൊല്ലപ്പെടുന്നത്. തങ്ങളുടെ അന്വേഷണത്തില്‍ മൂന്നു തരത്തിലുള്ള ഗൂഢാലോചനകള്‍ നടന്നതായി സൂചനയുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലിയാഖത്ത് അലി ഖാന്റെ പടിഞ്ഞാറന്‍ അനുകൂല നിലപാടുകളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടതും പ്രധാനമന്ത്രിക്കെതിരെ പാര്‍ട്ടിയുടെ രോഷം ഉയരാന്‍ ഇടയാക്കിയ സംഭവങ്ങളായിരുന്നു. ഇതിനു പുറമെ, അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ ലിയാഖത്ത് സോവിയറ്റ്‌യൂനിയനെ തിരിഞ്ഞുനോക്കിയില്ലത്രെ. ഇവ്വിധം അവഗണിക്കപ്പെട്ടതില്‍ രോഷം പൂണ്ടാണ് 1971 ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ മോസ്‌കോ ഇന്ത്യയെ സഹായിച്ചതെന്നും പാര്‍ട്ടി ആരോപിക്കുന്നു. ലിയാഖത്ത് അലി ഖാന്റെ മരണത്തിനുശേഷം 'കമ്യൂണിസ്റ്റ് സ്വാധിനാത' പോലുള്ള തീവ്ര ഇടതുപക്ഷ പ്രസിദ്ധീകരണങ്ങള്‍ 'ആംഗ്ലോ-അമേരിക്കന്‍ പാദസേവയുടെ അനിവാര്യദുരന്തം' എന്ന തരത്തിലാണ് മുഖപ്രസംഗങ്ങളും ലേഖനങ്ങളും എഴുതിയത്.

ജമാഅത്തിന്റെ സ്ഥാപക നേതാവായ അബുല്‍ അഅ്‌ലാ മൗദൂദി 'ലാഹോറിന്റെ തെരുവുകളില്‍ കെട്ടിക്കിടക്കുന്ന അഹമ്മദികളുടെ രക്തപ്പുഴയിലൂടെ കുതിരസവാരി നടത്തി'യെന്നും ടി.കെ. ഹംസ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായി അംഗീകരിക്കാതിരിക്കുകയും മിര്‍സാ ഗുലാമിനെ പ്രവാചകനായി അവതരിപ്പിക്കുകയും ചെയ്ത ഖാദിയാനികള്‍ ഇസ്‌ലാമിന്റെ ഭാഗമല്ലെന്ന് ഖുര്‍ആന്റെയും വിശ്വാസപ്രമാണങ്ങളുടെയും പിന്‍ബലത്തില്‍ സമര്‍ഥിക്കുന്നതാണ് മൗദൂദിയുടെ 'ഖാദിയാനി പ്രശ്‌നം' എന്ന പുസ്തകം. തങ്ങള്‍ മുസ്‌ലിം സമൂഹത്തിന്റെ ഭാഗമല്ലെന്നാണ് ഖാദിയാനികള്‍ പോലും അവകാശപ്പെടുന്നത്. പുസ്തകവും ഖാദിയാനി വിരുദ്ധ കലാപവും തമ്മില്‍ ബന്ധമില്ലെന്നതാണ് വസ്തുത. കലാപത്തിന് എത്രയോ മുമ്പെഴുതിയതാണ് പുസ്തകം. ഇതിന്റെ പേരില്‍ മൗദൂദിക്ക് വധശിക്ഷ വിധിക്കുകയാണ് പാകിസ്ഥാനിലെ പട്ടാള ഭരണകൂടം ചെയ്തത്. എന്നാല്‍ മുസ്‌ലിം ലോകത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തെ മോചിപ്പിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരായി. സ്റ്റാലിന്റെ മൃഗീയതയെ ആവാഹിക്കുകയും ടിയനന്‍മെന്‍ സ്‌ക്വയറിലെ കബന്ധങ്ങള്‍ക്ക് മുകളിലൂടെ ടാങ്കുകള്‍ പായിക്കുകയും ക്ലാസ് മുറിയില്‍ പിഞ്ചു വിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊല്ലുകയുമൊക്കെ ചെയ്യുന്നവര്‍ക്ക് രക്തപ്പുഴയും കുതിരയോട്ടവുമൊക്കെ ഗൃഹാതുരതയുളവാക്കുന്നതാവാമെന്നു കരുതുകയേ നിവൃത്തിയുള്ളൂ.

Friday, June 25, 2010

ആവര്‍ത്തനക്കഷായം കൊണ്ടൊരു ജിഹാദ്

കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെക്കാലമായി താന്‍ മുറതെറ്റാതെ ആചരിച്ചുപോരുന്ന ഒരു അനുഷ്ഠാനം എന്നതില്‍ കവിഞ്ഞ പ്രസക്തിയൊന്നും ഹമീദ് ചേന്ദമംഗല്ലൂരിന്റെ മാതൃഭൂമി ലേഖനത്തിലില്ല (2010 മെയ്‌ 16). എന്നാലും രണ്ടു വായനക്കാരെയെങ്കിലും തെറ്റിധരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ലാഭം എന്ന് അദ്ദേഹം കരുതിക്കാണണം.ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടു അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ച് നടത്തിയ പ്രചാരണങ്ങള്‍ എവിടെയും ഏശാതെ വരികയും ആ പ്രസ്ഥാനം ദിനം ദിനേന പുതിയ തുറവികളിലേക്ക് കടന്നു ചെല്ലുകയും ചെയ്യുന്നതിന്ലെ അസ്വസ്ഥതയും കുശുമ്പുമാണ് ലേഖനത്തിന്റെ ആകെ സാരം.

താനല്ലാത്ത കേരളത്തിലെ മുഴുവന്‍ എഴുത്തുകാരും ആക്റ്റിവിസ്റ്റ്കളും ജമാഅത്തെ ഇസ്ലാമി വിരിച്ച വലക്കെണിയില്‍ വീണുപോയിരിക്കുന്നു എന്നതാണ് അദ്ധേഹത്തിന്റെ പ്രധാനപ്പെട്ട തീയറി.ഒരു ഹോളിവുഡ് ആക്ഷന്‍ ത്രില്ലെറിന്റെ എല്ലാ സവിശേഷതകളും ചേര്‍ന്ന ഒരു കള്‍ച്ചറല്‍ ആക്ഷന്‍ ത്രില്ലറാണ് ലേഖനത്തിലൂടെ ഹമീദ് സമര്‍പ്പിക്കുന്നത്. അതിങ്ങനെ : ജമാഅത്തെ ഇസ്ലാമി എന്ന് പറയുന്ന ഒരു പ്രസ്ഥാനം നമ്മുടെ ജീവിത സന്ദര്‍ഭങ്ങളെയാകെ, കേരളീയ പൊതുസമ്മതി രൂപീകരണത്തെയാകെ പിന്നണിയില്‍നിന്ന് സ്വാധീനിച്ചു കൊണ്ടിരിക്കുന്നു.ആ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷത അത് സര്‍വത്ര അടവ് ആണ് എന്നതാണ്.ജമാഅത്തെ ഇസ്ലാമിക ഇസ്ലാമിക വാരിക പ്രസിദ്ധീകരിക്കുന്നത്,പത്രം പുറത്തിറക്കുന്നത്,സാംസ്കാരീക വാരിക നടത്തുന്നത് ,സാംസ്കാരീക സംഘടനകള്‍ രൂപീകരിക്കുന്നത്,അഭിഭാഷക വേദി രൂപീകരിക്കുന്നത്,പരിസ്ഥിയിയെക്കുറിച്ച് സംസാരിക്കുന്നത്,വികസന പ്രശ്നങ്ങളില്‍ ഇടപെടുന്നത്,ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്നതും നയിക്കുന്നതും,റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്,വനിതകളെ സംഘടിപ്പിക്കുന്നത് ... അങ്ങിനെ അത് എന്ത് ചെയ്യുന്നുവോ അതെല്ലാം അതിന്റെ വ്യത്യസ്ഥമായ അടവുകള്‍ തന്നെ. അടവിന് വേണ്ടി അടവിനാല്‍ നടത്തപ്പെടുന്ന ഒരു അടവ് പ്രസ്ഥാനം .

അങ്ങനെ സര്‍വത്ര അടവുമായി ഒരു പ്രസ്ഥാനം അറുപതു കൊല്ലക്കാലമായി നമ്മുടെ സാമാന്യ ബോധ്യങ്ങളെ ബന്ദിയാക്കി വിലസുന്നതിന്റെ ത്രില്ലര്‍ സ്റ്റോറിയാണ് ഹമീദ് നമുക്ക് നല്‍കുന്നത്.ആര്‍ക്കും മനസ്സിലാക്കാനും തിരിച്ചറിയാനും പറ്റാത്ത ഈ അടവ് താണ്ഡവത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയുന്ന നായകന്‍ റോളിലാണ് ഹമീദ് സ്വയം പ്രതിഷ്ടിക്കുന്നത്.കേരളത്തിലെ പരിസ്ഥിതിവാദികള്‍,ഇടതുപക്ഷക്കാ
ര്‍,തീവ്ര ഇടതുപക്ഷക്കാര്‍,അംബേദ്‌കറൈറ്റുകള്‍,ഫെമിനിസ്റ്റുകള്‍,എഴുത്തുകാര്‍,അരാജകവാദികള്‍,...അങ്ങിനെ എല്ലാ ഗണത്തിലും പെട്ട ബുദ്ധിജീവികള്‍ ഈ അടവുപ്രയോഗത്തില്‍ അടിതെറ്റി വീഴുന്നു.അതിനാല്‍ ജമാഅത്തിന്റെ സര്‍വതന്ത്ര കുതന്ത്ര അടവുഭീകരതിയില്‍ നിന്ന് സ്വയം രക്ഷപ്പെടാനും നാട്ടാരെ രക്ഷിക്കാനും സഹൃദയരെ;എന്റെ പിന്നാലെ വരീന്‍ എന്നാണു ഹമീദ് മലയാളികള്‍ക്ക് നല്‍കുന്ന സന്ദേശം.

നമ്മുടേത്‌ പോലുള്ള ജനാധിപത്യ സമൂഹത്തില്‍ ഒരു പ്രസ്ഥാനം സര്‍വത്ര അടവുകള്‍ മാത്രം പ്രയോഗിച്ചു നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും മുന്നോട്ടു പോവുകയും ചെയ്യുന്നുവെങ്കില്‍ നമ്മുടെ ജനാധിപത്യ ബോധത്തിന് അടിസ്ഥാനപരമായ എന്തൊ തകരാറുണ്ട്.കാരണം സുതാര്യവും അങ്ങേയറ്റം മാധ്യമ സാന്ദ്രവുമായ നമ്മുടെ സമൂഹത്തില്‍ അടവുകളും കുതന്ത്രങ്ങളുമായി മാത്രം ഒരു സംഘടന പ്രവര്‍ത്തിക്കുകയും പൊതുസമ്മതി രൂപവത്കരണത്തില്‍ കാണപ്പെട്ട പങ്കുവഹിക്കുകയും ചെയ്യുന്നത് എങ്ങിനെയാണ് ? ആരും അത് തിരിച്ചറിയാതെ പോവുന്നതും ഒരാള്‍ മാത്രം അത് തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കുന്
നതും എന്ത് കൊണ്ടാണ്? അതല്ലെങ്കില്‍ ഇത്രയും കൊല്ലക്കാള്‍ പൊതുസമൂഹത്തെ അതിവിദഗ്ധമായി കബളിപ്പിക്കാന്‍,ഒരാളൊഴികെ മറ്റെല്ലാവരെയും "വലയില്‍ വീഴ്ത്താന്‍ " ഒരു ചെറിയ സംഘടനക്കു സാധിക്കുന്നുവെങ്കില്‍ ആ സംഘടനക്കു അസാധാരണവും അമാനുഷീകവുമായ എന്തൊ ശേഷിവിശേഷം ജന്മ സിദ്ധമായിത്തന്നെ ഉണ്ടാവണം.

"ജമാഅത്തുകാര്‍ ഒടുവില്‍ വിരിച്ച വലയില്‍ കുടുങ്ങിയത്' പി.കെ ബാലകൃഷ്ണനാണ് എന്നതാണ് ഹമീദിന്റെ കണ്ടുപിടിത്തം. വലയില്‍ വീണതിന്റെ ഫലമായി അദ്ദേഹത്തിന് മാസപ്പടിയും കിട്ടിയത്രേ.അന്തരിച്ചു പോയ ഒരു എഴുത്തുകാരനെക്കുറിച്ച് ഇങ്ങനെ തരംതാണ പരാമര്‍ശം നടത്തുന്നത് ഏതു സാംസ്കാരീക മാന്യതയുടെ പേരിലാണെന്ന് എഴുത്തുകാരന്‍ ആലോചിക്കേണ്ടതായിരുന്നു.പി.കെ ബാലകൃഷ്ണന്‍ മാധ്യമം പത്രാധിപരായതിനെക്കുറിച്ചാണ് ഹമീദ് ഇങ്ങനെ എഴുതുന്നത്‌. എന്നാല്‍ ബാലകൃഷ്ണനെ,തുടങ്ങാന്‍ പോകുന്ന "മാധ്യമത്തിന്റെ" പത്രാധിപ സ്ഥാനത്തേക്ക് നിര്‍ദേശിച്ചതും അദ്ധേഹത്തെ അതിനു പ്രേരിപ്പിച്ചതും മലയാളം കണ്ട ഏറ്റവും വലിയ എഴുത്തുകാരനായ വൈക്കം മുഹമ്മദ്‌ ബഷീറായിരുന്നു."എടോ ബാലാ,ഇവര്‍ നല്ലവരാണ്,ഇവര്‍ ഒരു പത്രം തുടങ്ങാന്‍ പോകുന്നു, താന്‍ അതിന്റെ പത്രാധിപരാവണം' എന്ന ബഷീറിന്റെ കത്തുമായാണ്‌ മാധ്യമം പ്രവര്‍ത്തകര്‍ ബാലകൃഷ്ണനെ പോയിക്കാണുന്നത്.ഹമീദിന്റെ സിദ്ധാന്ത പ്രകാരം ബഷീര്‍ ജമാഅത്തിന്റെ വല നൈത്തുകാരനാണെന്ന് വരും.

ഇപ്പോള്‍ ജീവിച്ചിരിപ്പുള്ള സി.രാധാകൃഷ്ണന്‍ കുറേക്കാലം മാധ്യമത്തിന്റെ പത്രാധിപരായിരുന്നു,ഹമീദ് ഒരു ഭീകര പ്രസിദ്ധീകരണമായി ചിത്രീകരിക്കുന്ന മാധ്യമം ആഴ്ചപ്പതിപ്പിന്റെ തുടക്കത്തിലേ പത്രാധിപര്‍ കെ.പി,രാമനുണ്ണിയായിരുന്നു.അത് പ്രകാശനം ചെയ്തത് എം.വി ദേവനും നിഖില്‍ ചക്രവര്‍ത്തിയും ചേര്‍ന്ന്. മാധ്യമം ദിനപത്രം ഉദ്ഘാടനം ചെയ്തത് ദേശിയ തലത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും പത്രപ്രവര്‍ത്തകനും നയതന്ത്രജ്ഞനുമായ കുല്‍ദീപ് നയാര്‍.ദേശീയ തലത്തില്‍ മാധ്യമത്തിനു മികച്ച ബന്ധങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതിലും ഏറ്റവും സഹായിച്ചത് നയാര്‍ തന്നെ.അതായത് ജമാഅത്തിന്റെ വലക്കണ്ണികള്‍ തിരിച്ചറിയാന്‍ കഴിയാത്ത ദേശീയ വിഡ്ഢികളില്‍ പ്രമുഖന്‍ !

ജമാഅത്തുമായി വേദി പങ്കിടുന്നവര്‍ മാത്രമല്ല, ജമാഅത്തു ബന്ധമുള്ള പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നവര്‍ വരെ ജമാഅത്തിന്റെ വലയില്‍ കുരുങ്ങിപ്പോയവരാണ് എന്നാണു ഹമീദിന്റെ കണ്ടുപിടിത്തം. ആ തിയറി പ്രകാരം ഇന്ത്യയില്‍ ജമാഅത്തിന്റെ വലയില്‍ വീഴാത്ത എഴുത്തുകാര്‍ ആരെങ്കിലും ഉണ്ടാവുമോ എന്ന് സംശയമാണ്.സാംസ്കാരീക സമൂഹമായും ബുദ്ധിജീവികളുമായും എന്നും വളരെ അടുത്ത ബന്ധം സ്ഥാപിച്ചു പോന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.സാക്ഷാല്‍ മഹാത്മാ ഗാന്ധി തന്നെയായിരിക്കും ഈ വലയില്‍ കുടുങ്ങിയവരില്‍ പ്രമുഖന്‍ . 1947 ഏപ്രില്‍ 25,26 തീയ്യതികളില്‍ പാറ്റ്നയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി ഉത്തരേന്ത്യന്‍ സമ്മേളനത്തില്‍ ഗാന്ധിജി ( അതിലെ ഔര്‍ പ്രഭാഷകന്‍ അല്ലാതിരുന്നിട്ടു പോലും) പങ്കെടുക്കുകയും സദസ്സിലിരുന്നു പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും പിറ്റേന്ന് പാറ്റ്നയില്‍ നിന്ന് പുറത്തിറങ്ങുന്ന സര്‍ച് ലൈറ്റ് എന്ന പത്രത്തില്‍ അതെക്കുറിച്ച് എഴുതുകയും ചെയ്തു."ഞാന്‍ ഇന്നലെ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തില്‍ സംബന്ധിച്ച്.അത് സാധുക്കളുടെ സമ്മേളനമായിരുന്നു - ഭിക്ഷ യാചിക്കുന്ന സാധുക്കളുടെതല്ല. നന്മ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ചനീചത്വം തുടച്ചു നീക്കുകയും നിങ്ങള്‍ ദൈവദാസരാണെങ്കില്‍ ദൈവത്തിന്റെ കല്‍പ്പനകള്‍ അനുസരിക്കൂ എന്ന് ജനങ്ങളോട് പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം.അവരുടെ സമ്മേളനത്തില്‍ സംബന്ധിച്ചതില്‍ എനിക്ക് ഖേദമില്ല;സന്തോഷമേയുള്ളൂ.അവര്‍ ഇനിയും എന്നെ ക്ഷണിച്ചാല്‍ കാല്‍നടയായെങ്കിലും ഞാനവരുടെ സമ്മേളനത്തില്‍ സംബന്ധിക്കും"

കേരളത്തില്‍ തുടക്ക കാലം മുതല്‍ തന്നെ - മാധ്യമം പത്രത്തിലൂടെ പുരോഗമന മുഖംമൂടി അനിയുന്നതിനും എത്രയോ കാലങ്ങള്‍ക്ക് മുമ്പ് - എന്‍ - വി- കൃഷ്ണവാര്യര്‍,പ.ടി.ഭാസ്കരപ്പണിക്കര്‍,എം.എന്‍ വിജയന്‍ , സുകുമാര്‍ അഴീക്കോട്, വി.ടി,ഇന്ദുചൂഡന്‍ , സി.പി, ശ്രീധരന്‍ ..... തുടങ്ങി നിരവധി എഴുത്തുകാര്‍ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും പല സന്ദര്‍ഭങ്ങളിലും ജമാഅത്തിനെ ആശീര്‍വാദിക്കുകയും ചെയ്തിട്ടുണ്ട്.

1992 ഡിസംബര്‍ ആറിനു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്
ന്‍ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സര്‍ക്കാര്‍ അന്യായമായി നിരോധിച്ചു.രാജ്യമാസകലം, വര്‍ഗീയ ദൃവീകരണത്തിന്റെ അഭിശപ്ത സന്ദര്‍ഭത്തിലൂടെ കടന്നുപോയ കാലം.അന്ന് കാണാം തൂങ്ങി നില്‍കുന്ന ആ സന്ദര്‍ഭത്തെ മുറിച്ചു കടക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ നേതൃത്വം തീരുമാനിച്ചു.അതിന്റെ ഭാഗമായാണ് ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ്‌ കമ്മ്യൂണല്‍ അമിറ്റി (എഫ്.ഡി.സി,എ) എന്ന സാംസ്കാരിക പ്രസ്ഥാനം രൂപപ്പെടുന്നത്.ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷന്‍ മൌലാന ഷഫീഅ മൂനിസിന്റെ അധ്യക്ഷതയിലാണ് അതിന്റെ രൂപവത്കരണ യോഗം നടക്കുന്നത്.കുല്‍ദീപ് നയാര്‍,ജസ്റ്റിസ് വി.എം താര്‍ക്കുണ്‍ഡ,സ്വാമി അഗ്നിവേശ്,ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍,പാട്ടീല്‍ പുട്ടപ്പ,ആര്‍.കെ ഗാര്‍ഗ് തുടങ്ങി രാജ്യത്തങ്ങോളമിങ്ങോളമുള്ള അഭിഭാഷകരും എഴുത്ത്കാരും സമാരാധ്യരായ സാംസ്കാരിക പ്രവര്‍ത്തകരും അണിചേര്‍ന്ന പ്രൌഡമായ സദസ്സില്‍ വെച്ചാണ് ആ സംഘടന രൂപവത്കരിക്കപ്പെടുന്നത്.ഹമീദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "മുസ്ലിം വൈകാരികതയുടെ മര്‍ദ മാപിനിയിലെ സൂചകം പരമാവധി ഉയര്‍ത്തുന്നതില്‍" താല്പര്യമുള്ള ഉത്തരേന്ത്യയിലെ ജമാഅത്ത് പ്രവര്‍ത്തകരുടെ ക്ഷണം സ്വീകരിച്ചു ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ട സന്ദര്‍ഭത്തിലാണ് അവര്‍ ഡല്‍ഹിയില്‍ ഒത്തുചേരുന്നത്.പറഞ്ഞിട്ടെന്തു കാര്യം,എല്ലാവരും ജമാഅത്തിന്റെ വലയില്‍ കുരുങ്ങിപ്പോയവര്‍! ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ജമാഅത്തിന്റെ സമര സന്ദര്‍ഭങ്ങളില്‍ .ലേഖകന്‍ തന്നെ പറയുന്നത് പോലെ ,അരുന്ധതി റോയി, മേധാ പട്കര്‍,നന്ദിതാ ഹക്സര്‍,മഹേശ്വതാ ദേവി,ക്ലോഡ് അല്‍വാരിസ്,
ചാരുനിവേദിത,യു.ആര്‍ അനന്ത മൂര്‍ത്തി,രാം പുനിയാനി,സുരേഷ് ഖെര്‍നാര്‍,ഉധിത് രാജ്, ബിനായെക് സെന്‍ തുടങ്ങി അനേകമനേകം ആളുകള്‍ പങ്കാളികളായിട്ടുണ്ട്.ഇവരും ജമാഅത്തിന്റെ വലയില്‍ കുടുങ്ങിപ്പോയ പടുവിഡ്ഢികള്‍! ഒടുവില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജമാഅത്തെ ഇസ്ലാമി ഹൈദരാബാദില്‍ സംഘടിപ്പിച്ച "തെലുങ്കാന ഗര്‍ജന" റാലിയില്‍ തെലുങ്കാനാ നേതാവ് ചന്ദ്രശേഖര റാവു ജമാഅത്തെ ഇസ്ലാമി ആന്ധ്ര നേതാക്കളുമായി കൈകോര്‍ത്തു നിന്ന് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ വന്നതാണ്.ചന്ദ്രശേഖര റാവുവും വീണു ആ വലയില്‍ ! അങ്ങിനെ ജമാഅത്ത് വലയില്‍ വീണ വിവരം കേട്ട പ്രമുഖരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ നിന്നാല്‍ ഈ ലേഖനം അനന്തമായി നീണ്ടുപോവും.

ഇപ്പറയുന്ന ആളുകളെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ മുഖ സൌന്ദര്യത്തില്‍ ആകൃഷ്ടരായി വന്നവരാണെന്നോ അവരെല്ലാം എല്ലാ കാര്യങ്ങളിലും ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്നുവെന്നോ അവര്‍ക്ക് ജമാഅത്തിനെക്കുറിച്ച് യാതൊരു വിമര്‍ശനവുമില്ലെന്നോ എന്നല്ല പറയുന്നത്.മറിച്ചു പൊതു സമൂഹവുമായും ബുദ്ധിജീവികളുമായും സംവദിക്കാനും സംസാരിക്കാനുമുള്ള ഒരു 'കള്‍ച്ചറല്‍ കാപിറ്റല്‍' ജമാഅത്തിനുണ്ട് എന്നുള്ളതാണ്, ആരോഗ്യകരവും ചലനാത്മകവുമായ ഒരു ജനാധിപത്യ സംസ്കാരത്തെ നിലനിര്‍ത്തുന്നത് ഇത്തരം സംവാദ ബന്ധങ്ങളാണ് എന്ന് ജമാഅത്തെ ഇസ്ലാമി കരുതുന്നു.അത്തരം സംവാദ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തണമെന്നും അവരുമായി അടുത്ത് പോകരുതെന്നുമുള്ള ഹമീദിന്റെ വാദം ജനാധിപത്യ വിരുദ്ധമാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ തിരിച്ചറിയുന്നു. അതാണ്‌ ഹമീദിനെ ആലോസരപ്പെടുതുന്നതും.


സ്ത്രീകളും ജമാഅത്തെ ഇസ്ലാമിയും

ഇസ്ലാമും ജമാഅത്തെ ഇസ്ലാമിയും സ്ത്രീകളുടെ കാര്യത്തില്‍ അത്യന്തം പ്രതിലോമകരമായ നിലപാടുകള്‍ പുലര്‍ത്തുന്നു.സ്ത്രീകളെ അടിച്ചു ചതച്ചു ചമ്മന്തിയാക്കുക എന്നതാണ് അവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്ന് തുടങ്ങി കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന വാദങ്ങള്‍ തന്നെ പിന്നെയും ആവര്‍ത്തിക്കുന്നതില്‍ ഹമീദ് യാതൊരു വിരസതയും കാണുന്നില്ല.നമ്മുടെ നാട്ടില്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം വിമോച്ചകരുടെ ബാഹുല്യമാണെന്ന് തോന്നിപ്പോകുന്ന മട്ടില്‍ മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട മാധ്യമ വിശകലനങ്ങളും സെക്യുലര്‍ നിരീക്ഷണങ്ങളും ധാരാളമായി വന്നിട്ടുണ്ട്.എന്നാല്‍ ആ വിമോചക പ്രളയത്തിനിടയിലും മുസ്ലിം സ്ത്രീ അവരെ കണ്ടതുപോലും നടിക്കാതെ തന്‍റെ വഴി വെട്ടിത്തെളിച്ചു മുന്നോട്ടുപോയിക്കൊണ്ടിരുന്നു.
വിദ്യാസമ്പന്നരും പ്രത്യുല്പന്നമതികളുമായ വമ്പിച്ച സ്ത്രീ പ്രവര്‍ത്തക വ്യൂഹം മുസ്ലിം സംഘടനകളില്‍ നിന്നുയര്‍ന്നു വന്നു.ഒപ്പം മറ്റേതു സമൂഹത്തെക്കാളും മികച്ച കുടുംബ ഗാര്‍ഹിക അന്തരീക്ഷം കെട്ടിപ്പെടുക്കുന്നതില്‍ കേരളത്തിലെ ഇസ്ലാമിക സമൂഹം വിജയിക്കുകയും ചെയ്തു.വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ വീട്ടിലെ ടെലിഫോണ്‍ പൂട്ടിവച്ചു ബന്ധിയാക്കിയത്തിനു ശേഷം സ്ത്രീ വിമോചന പ്രഭാഷണങ്ങള്‍ നടത്തുന്ന സാംസ്കാരീക പ്രവര്‍ത്തകര്‍ നിറഞ്ഞാടുന്ന നമ്മുടെ നാട്ടില്‍ മുസ്ലിം സ്ത്രീ അനുഭവിക്കുന്ന ജീവിത സൌന്ദര്യവും ആത്മസായൂജ്യവും മനസ്സിലാക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. കേരളത്തിലെ പ്രൊഫഷനല്‍ കലാലയങ്ങളിലടക്കം മഫ്ത ധരിച്ച മുസ്ലിം വിദ്യാര്‍ഥിനികള്‍ ഇന്ന് നേടിയെടുത്തിരിക്കുന്ന സാമൂഹിക സ്ഥാനം ഹമീദിനെപ്പോലുള്ളവരെ അലോസരപ്പെടുത്തുന്നുണ്ട്."ഇതാണ്താണ് അറബിക് കോളെജോ?" എന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രഭാഷണത്തിന് വന്ന സംസ്ഥാനത്തിന് പുറത്തുള്ള ഒരു പ്രൊഫസര്‍ സദസ്സിനെ കണ്ടു ചോദിച്ചുവത്രേ.തന്‍റെ മുമ്പിലിരിക്കുന്ന മഫ്താ ധാരികളുടെ ആധിക്യമാണ് പ്രഭാഷകനെ അങ്ങിനെ ചോദിപ്പിച്ചത്.പാരീസ് യൂനിവേഴ്സിറ്റിയിലും ബ്രസല്‍സിലും കാംബ്രിഡ്ജിലുമെല്ലാം മഫ്ത ധരിച്ച പെണ്‍കുട്ടികള്‍ കൂറ്റന്‍ പ്രകടനം നടത്തുന്ന ഈ കാലത്ത്, ആധുനീകതയുടെ അംഗനവാടി സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് മുസ്ലിം സ്ത്രീയെ വിശകലനം ചെയ്യുന്നതിലെ അല്പത്തരം ഹമീദിനെപ്പോലുള്ളവര്‍ എന്നാണു തിരിച്ചറിയുക?

കേരളത്തിലെ കാമ്പസ്സുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍,മറ്റു മത സമൂഹങ്ങളിലെ വിദ്യാര്‍ഥിനികളുമായി അവര്‍ പങ്കുവെക്കുന്ന സാംസ്കാരിക ബന്ധങ്ങള്‍ എന്നിവയിലെല്ലാം അസൂയ പൂണ്ടു രൂപപ്പെട്ട വിലക്ഷണ പ്രചാരണ പദ്ധതിയായിരുന്ന പ്രമാദമായ ലവ് ജിഹാദ്.അര.എസ്.എസ്സിന്റെ നേതൃത്വത്തില്‍ അഴിച്ചുവിടപ്പെട്ട ലവ് ജിഹാദ് വിഷ പ്രചാരണങ്ങളുടെ സന്ദര്‍ഭത്തില്‍ 'തീവ്രവാദികള്‍ അവരുടെ ലോജിസ്റ്റിക്സിന്റെ ഭാഗമായി അങ്ങിനെയൊരു തന്ത്രം ഉപയോഗിക്കാന്‍ സാധ്യതയുണ്ട്" എന്ന് അര.എസ്.എസ്. പ്രചാരണങ്ങള്‍ക്ക് ശക്തി പകരുംവിധം പ്രസംഗിച്ചു നടന്ന ആളാണ്‌ ഹമീദ് ചേന്ദമംഗല്ലൂര്‍. ഇന്ന് പുതിയ ഇന്റലക്ച്വല്‍ ജിഹാദ് സ്ഥാപിക്കാനെങ്കിലും ലവ് ജിഹാദ് ഇല്ല എന്ന് അദ്ദേഹം പറഞ്ഞത് ആശ്വാസകരം തന്നെ. കേരളത്തില്‍ ലവ് ജിഹാദ് പ്രചാരണം കൊടുമ്പിരികൊള്ളുന്ന നാളുകളില്‍,നമ്മുടെ മാര്‍കെറ്റില്‍ എത്തിയ ഒരു പുസ്തകമുണ്ട്. അമേരിക്കയിലെ ടെക്സാസ് യൂനിവേഴ്സിറ്റി പ്രസ് പുറത്തിയറക്കിയ Karin Van Nuewkerk എഡിറ്റ്‌ ചെയ്ത Women Embracing Islam: Gender and Conversion in the West. പാശ്ചാത്യ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ വ്യാപകമായി ഇസ്ലാമിലേക്ക് ആകര്ഷിക്കപ്പെടുന്നതിനെക്കുരിച്ച ഗവേഷണ ഗ്രന്ഥമാണിത്. മുസ്ലിം സ്ത്രീകളെക്കുറിച്ചുള്ള വാര്‍പ്പ്മാതൃകകള്‍ ഏറ്റവും അടിയുറച്ച പോയ ഒരു സമൂഹത്തില്‍, ആധുനീക സ്ത്രീവിമോചനത്തിന്റെ പേറ്റു മുറികളില്‍ 'അങ്ങേയറ്റം സ്ത്രീവിരുദ്ധമായ' ഇസ്ലാം എങ്ങിനെ മുന്നേറുന്നു എന്നതിനെക്കുറിച്ച ഗൌരവതരമായ അന്വേഷണമാണ് ആ പുസ്തകം.അപ്പോഴും ഇസ്ലാമിലെ സ്ത്രീ പീഡനത്തെക്കുറിച്ച് എഴുതിയെഴുതി കാലം കഴിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു നമ്മുടെ നാട്ടിലെ ആധുനികതാ ബാലസാഹിത്യകാരന്മാര്‍.

സെക്യുലര്‍ മോഡേണിസ്റ്റുകളുടെ കാലങ്ങളായുള്ള "വിമോചന ശ്രമങ്ങളെ" ഒട്ടുമേ പരിഗണിക്കാതെ കേരള മുസ്ലിം സ്ത്രീ നടത്തിയ മുന്നോട്ടു പോക്കിലെ ചരിത്ര പ്രസിദ്ധമായ അനുഭവമായിരുന്നു കുറ്റിപ്പുറത്ത്‌ നടന്ന കേരള വനിതാ സമ്മേളനം. ആ സമ്മേളനത്തില്‍ മുഖ്യാതിഥിയായി ആരൊക്കെ പങ്കെടുക്കണമെന്നതിന്റെ ഒരു ലിസ്റ്റ് ഹമീദിന്റെ കൈയിലുണ്ട്. ആ ലിസ്റ്റാണ് അദ്ദേഹം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്.ആ ലിസ്റ്റില്‍ പെറ്റ ആളുകളെ ക്ഷണിച്ചില്ല എന്നത് കൊണ്ട് കുറ്റിപ്പുറത്തെ സമ്മേളനം അത്യന്തം പിന്തിരിപ്പനായ ഒരു ഏര്‍പ്പാടാണ്! സമ്മേളനം ഉദ്ഘാടനം ചെയ്തത് യിവോണ്‍ റിഡ് ലി. അവര്‍ക്കാകട്ടെ ഇസ്ലാം മുന്നിട്ടു വെക്കുന്ന 'ലിംഗ പദവി കാഴ്ചപ്പാടുകളെകുറിച്ച് ഒരു വിവരവുമില്ലത്രേ" ! ചേന്ദമംഗല്ലൂരിനും മീഞ്ചന്തക്കുമിടയില്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്ന സാംസ്കാരീക പ്രവര്‍ത്തകയല്ല യിവോണ്‍ റിഡ് ലി.ലോകത്തങ്ങോളമിങ്ങോളം ഏറ്റവും അപകടകരമായ യുദ്ധമേഖലകളില്‍ വരെ പോയി പത്രപ്രവര്‍ത്തനം നടത്തിയിട്ടുള്ള ലോകത്തെ ഏറ്റവും സാഹസികയായ ജേര്‍ണലിസ്റ്റുകളില്‍ ഒരാളാണവര്‍. ആ സാഹസീകതയുടെ ഭാഗമായിത്തന്നെയാണ് താലിബാന്‍ ഭരണ കാലത്ത് യാത്രാരേഖകള്‍ പോലുമില്ലാതെ അവര്‍ അഫ്ഗാനില്‍ കടക്കുന്നതും താലിബാന്റെ പിടിയില്‍ അകപ്പെടുന്നതും.താലിബാന്റെ പിടിയില്‍ നിന്ന് മോചിതയായ യിവോണ്‍ ഇസ്ലാമിനെ ഗൌരവത്തില്‍ പഠിക്കുകയും ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായി മാറുകയും ചെയ്തു. ഇസ്രായേലിന്റെ ഉപരോധ മുഷ്കിനെ ഭേദിച്ച് ഈയിടെ ലോകത്തെങ്ങുമുള്ള ആക്റ്റിവിസ്റ്റുകളുടെ നേതൃത്വത്തില്‍ നടന്ന ഗസ്സയിലെക്കുള്ള ബോട്ട് മാര്‍ച്ചിലും അവരുണ്ടായിരുന്നു,കമ്മ്യൂണിസ്റ്
റുകള്‍,ട്രേഡ് യൂനിയനിസ്റ്റുകള്‍,പരിസ്ഥിതിവാദികള്‍,കലാകാരന്മാര്‍,അരാജകവാദികള്‍,ഇസ്ലാമിസ്റ്റുകള്‍ എന്നിവരെല്ലാം ചേര്‍ന്ന് ബ്രിട്ടനില്‍ രൂപവത്കരിച്ച രസ്പക്റ്റു പാര്‍ട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളാണവര്‍.യിവോണ്‍ റിഡ് ലി മുസ്ലിം സ്ത്രീയെക്കുറിച്ച നമ്മുടെ സെകുലര്‍ വാര്‍പ്പുമാതൃകകള്‍ക്ക് ലഭിച്ച വലിയൊരു പ്രഹരമാണ്.അമേരിക്കയിലെ ഇസ്ലാമിക പ്രസ്ഥാനമായ ഇസ്ന (ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിയ്ക്ക)യുടെ അധ്യക്ഷയും ഇസ്ലാം ആശ്ലേഷിച്ച ഒരു സ്ത്രീയാണ് (ഇന്ഗ്രിഡ് മാറ്റ്സണ്‍) എന്ന് നമുക്ക് കാണാന്‍ കഴിയും. കേരളത്തിലെ മുസ്ലിം സ്ത്രീകളെ വിമോചിപ്പിച്ചു കളയാന്‍ നോമ്പ് നോറ്റിരുന്ന യുക്തിവാദി സംഘത്തിന്റെ അമരക്കാരന്‍ പവനന്റെ വിധവ പാര്‍വതി പവനന്‍ ആയിരുന്നു കുറ്റിപ്പുറം സമ്മേളന വേദിയിലെ അതിഥികളില്‍ ഒരാള്‍.'

സെകുലര്‍ മോഡെണിറ്റി അതിന്റെ യൌവന തീഷണതയില്‍ മുസ്ലിം സമൂഹത്തെ അധിനിവേശം ചെയ്യുന്ന കാലത്താണ് സയ്യിദ് മൌദൂദി തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.സാംസ്കാരിക അധിനിവേശത്തിനെതിരെ തീഷ്ണമായ ജാഗ്രത അദ്ധേഹത്തിന്റെ എഴുത്തുകളില്‍ ഉണ്ടായിരുന്നു.സ്ത്രീയെ അവളുടെ സ്വാഭാവിക പരിതസ്ഥിതികളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം വിചെദിക്കുന്ന എല്ലാ പ്രവണതകളെയും അദ്ദേഹം എതിര്‍ത്ത്.അദ്ധേഹത്തിന്റെ ഏതാനും ഉദ്ധരണികള്‍ എടുത്ത് സ്ത്രീകളെ കൊന്നുതിന്നാന്‍ വന്ന രക്തരക്ഷസായിരുന്നു അദേഹമെന്നു സിദ്ധാന്തിക്കുന്നതു കടന്ന കൈയാണ്. ഉദ്ധരണികള്‍ കൊണ്ടുള്ള ഒരു ചെസ് കളിയല്ല ദാര്‍ശനിക സൈദ്ധാന്തിക സംവാദങ്ങള്‍ എന്ന് എഴുത്തുകാര്‍ തിരിച്ചറിയുന്നത്‌ നല്ലതാണ്.സ്ത്രീയുടെ കുടുംബ ഉത്തരവാദിത്വങ്ങളെക്കുറിച്ച് വീറോടെ സംസാരിച്ച മൌദൂദി തന്നെയാണ്, പാകിസ്ഥാനില്‍ അയ്യൂബ് ഖാന്റെ സ്വെചാധിപത്യ ഭരണത്തിനെതിരെ നടന്ന ജനകീയ സമരത്തിനൊടുവില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക മുസ്ലിം ഉലമയുടെ നിലപാടിനെ ധിക്കരിച്ചു കൊണ്ട് വനിതയായ ഫാത്വിമാ ജിന്നയെ പൊതുസ്ഥാനാര്‍ഥിയായി അംഗീകരിച്ചതും പിന്തുണ പ്രഖ്യാപിച്ചതും(1965).

ഉദ്ധരണികള്‍ കൊണ്ട് മാത്രം ത്രിപ്തരാവുന്നവര്‍ ഈ ഉദ്ധരണി കൂടി ഒന്ന് വായിക്കുക: 'ഞങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും - കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റത്തിലും ഞങ്ങളുടെ ധാര്‍മിക മൂല്യങ്ങളിലും സംസ്കാരത്തിലും ഉത്പാദനത്തിലുമുള്ള പ്രശ്നങ്ങള്‍ക്കും - ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബ ബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്വങ്ങളോടുള്ള തണുത്ത സമീപനങ്ങളുമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷനു തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം.ഇപ്പോള്‍ പെരിസ്ത്രോയിക്കയുടെ പ്രക്രിയയില്‍ ഈ കുറവ് ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്ത്രീകളെന്ന നിലക്കുള്ള അവരുടെ തനതായ ദൌത്യത്തിലേക്ക് മടങ്ങാന്‍ സാധ്യമാക്കുന്നതിന് എന്ത് ചെയ്യണമെന്ന പ്രശ്നത്തെപ്പറ്റി പത്രങ്ങളിലും പൊതുസംഘടനകളിലും തൊഴില്‍ സ്ഥലത്തും വീട്ടിലും ഇപ്പോള്‍ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ നടക്കുന്നത് അതിനാലാണ്" - സോവിയറ്റ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഗോര്‍ബച്ചേവിന്റെതാന് ഈ വാക്കുകള്‍ (ഉദഹരണം പ്രഭാത് ബുക്ക്‌ ഹൌസ് പ്രസിദ്ധീകരിച്ച 'പെരിസ്ത്രോയിക്ക'യില്‍ നിന്ന്) പക്ഷെ, ഗോര്‍ബച്ചേവ് സൂചിപ്പിച്ചത് പോലെ സ്ത്രീകള്‍ക്ക് സ്ത്രീകളെന്ന നിലക്കുള്ള തനതായ ദൌത്യത്തിലേക്ക് മടങ്ങാന്‍ കഴിയുന്നതിനു മുമ്പ് സോവിയറ്റ് യൂനിയന്‍ ആവിയായി.സോവിയറ്റ് സഖാക്കളുടെ പെങ്ങന്മാര്‍ക്കു അങ്ങിനെ മടങ്ങാന്‍ കഴിഞ്ഞില്ല . അവരെ പിന്നെ നാം കാണുന്നത് ലോകത്തെ സജീവമായ മാംസക്കച്ചവട തെരുവുകളിലാണ്. ഗോര്‍ബചെവിനു പിന്നീട് ഖേദിക്കേണ്ടി വന്ന കാര്യം മൌദൂദിക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം.


ദലിതുകള്‍

ഉത്തരേന്ത്യയിലെ മുസ്ലിം അവസ്ഥകളെ പ്രബോധനം വാരികയിലൂടെ കേരളത്തില്‍ അവതരിപ്പിച്ചു കളഞ്ഞു എന്നതാണ് ജമാഅത്തിനെതിരെയുള്ള ഹമീദിന്റെ പ്രമാദമായൊരു ആരോപണം.എന്നാല്‍ അതെ ലേഖകന്‍,ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ക്കിടയിലെ ദലിതുകളെക്കുറിച്ച് ജമാഅത് ഒന്നും പറയുന്നില്ലെന്നും പരാതിപ്പെടുന്നു! ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണത്രെ ജമാഅത്ത് 'ഹിന്ദു ദലിതുകളുടെ" പ്രശ്നങ്ങള്‍ മാത്രം ഏറ്റെടുക്കുന്നത്."ഹിന്ദു ദലിതുകള്‍" എന്ന പ്രയോഗം ആരുടെതാണ് ? ഇന്ത്യയിലെ ദലിത് സൈദ്ധാന്തികരുടെ അടിസ്ഥാനം തന്നെ ദലിതുകള്‍ ഹിന്ദുക്കളല്ല എന്നതാണ്.എന്നാല്‍ ദലിതുകളെയും ആദിവാസികളെയും ഹിന്ദുക്കളുടെയും ഹിന്ദുത്വത്തിന്റെയും ഭാഗമാക്കുക എന്നതാണ് ആര്‍.എസ്.എസ്സിന്റെ അജണ്ട.ഹിന്ദു ദലിതുകള്‍ എന്ന് പ്രയോഗിക്കുക വഴി ആര്‍.എസ്.എസ്. സിദ്ധാന്തത്തിനു അടിവരയിടുകയാണ് ലേഖകന്‍ ചെയ്യുന്നത്."
ഹമീദിന്റെ ലേഖനങ്ങളില്‍ അഭിനന്ദനീയമായ ആര്‍ജവമാണ് നാം കാണുന്നത് ... കാതലായ സത്യവുമായി മുന്നെറുന്നവരെ നമുക്ക് കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കേണ്ടതുണ്ട്.അവരാണ് ലോകത്തെ ദൈവത്തോട് അടുപ്പിക്കുന്നത്"- ഹമീദ് ചേന്ദമംഗല്ലൂരിന്റെ രാജനകളെ മുന്‍നിര്‍ത്തി ആര്‍.എസ്.എസ് വാരികയായ കേസരിയില്‍ വന്ന ലേഖനത്തില്‍ നിന്നാണിത് (2002 ഫെബ്രുവരി 17).ആര്‍.എസ്.എസിന്റെ കണ്ണിലെ കൃഷ്ണമണിയാകാന്‍ സര്‍വതാ യോഗ്യനാണ് എന്ന് അദ്ദേഹം വീണ്ടും തെളിയിക്കുകയാണ്.

ഇനി മുസ്ലിം ദലിതുകളുടെ കാര്യം : അടിസ്ഥാനപരമായി സാമൂഹികവും ജാതീയവുമായ സര്‍വവിവേചനങ്ങളേയും അതിന്റെ എല്ലാ സൂക്ഷ്മാര്തങ്ങളിലും സൈദ്ധാന്തികമായും പ്രായോഗികമായും നിരസിക്കുന്ന ദര്‍ശനമാണ് ഇസ്ലാം. ലോക പ്രശസ്ത ബ്രിട്ടീഷ് ഇടതു ചിന്തകനായ എറിക് ഹോബ്സ്ബാമുമായി ന്യൂ ലെഫ്റ്റ് റിവ്യൂ മാസിക നടത്തിയ വിവാദമായ ആ അഭിമുഖത്തിലെ (2010 ജനുവരി - ഫെബ്രുവരി)ഈ ഭാഗം വായിക്കുക ...The decline of the enlightenment ideologies,of course,has left far more political scope for religious politics and religion version of nationalism. But i don't think there has been a major rise in all religion.Many are clearly on the way down.Roman Catholicism is fighting very hard,even in latin America, against the rise of evangelical protestant sects.and i'm sure it's only maintaining itself in Africa by concessions to local habits and customs which i doubt would have been made in the nineteenth century. Evangelical protestant sects are rising. But to what extent they are more than a small minority of the upwardly mobile as nonconformists used to be in England is not clear. It's also not apparent that jewish fundamentalism,which does such harm in israel,is a mass phenomenon, The one exception to this trend is islam,which has continued to expand without any effective missionary activity over the past few centuries.Within islam,it is unclear whether tendencies such as the present millitant movement for restoring the caliphate represent more than an activist minority.Islam however does seem to me to have great assets for continuing to expand largely because it gives poor possible the sense that they're as good as anybody else and that all muslims are equal.But a christian doesn't believe that he's as good as any other christian, I doubt whether christian black believe that they are as good as christian colonizers,whereas muslim blacks do. The structure of islam is more egalitarian and the militant element is rather strong there. I remember reading that slave - traders in brazil stopped importing muslim slaves because they kept rebelling. From where we stand,there are considerable dangers in this appeal to some extent islam makes the poor less receptive to other appeals for equality.Progressives in the muslim world knew from the start that there was no way of shifting the masses away from islam;even in Turkey they had to come to some kind of modus vivendi probably the only place where this was successfully done.

സര്‍വവിധ സാമൂഹിക അസമത്വങ്ങള്‍ക്കും'ദലിത് വതകരണ'ത്തിനുമെതിരായ ഇസ്ലാമിന്‍റെ സഹജവും ജനിതകവുമായ ശേഷിയെക്കുറിച്ചാണ് ഹോബ്സ്ബാം സംസാരിക്കുന്നത്.ഇസ്ലാമിന്റെ ഈ അന്തരീകശേഷി കാരണമാണ് കമ്മ്യൂണിസം പോലുള്ള കൃത്രിമ സമത്വവാദ ദര്‍ശനങ്ങള്‍ മുസ്ലിം സമൂഹത്തെ സ്വാധീനിക്കാതെ പോയതും.

അതെ സമയം,ഇന്ത്യന്‍ സാമൂഹിക അവസ്ഥകളുടെ സ്വാധീനം നിമിത്തം ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ ജാതീയമായ ചെറിയ വേര്‍തിരിവുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.ഇന്ത്യയിലെ വിവിധ ജാതിവിഭാഗങ്ങളില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരാണ് ഉത്തരേന്ത്യയിലെ മുസ്ലിംകള്‍.അവരുടെ പഴയ ജാതിബോധങ്ങള്‍ സമ്പൂര്‍ണ്ണമായി കുടഞ്ഞു തെരിപ്പിക്കുന്നതില്‍ അവരില്‍ ചെറിയൊരു വിഭാഗമെങ്കിലും,പ്രായിഗികമായി ഇനിയും മുന്നോട്ടു പോവേണ്ടതുണ്ട്.

ചെറിയ രീതിയിലാണെങ്കിലും ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വം മറികടക്കാനുള്ള പ്രായോഗികവും സൈദ്ധാന്തികവുമായ പ്രവര്‍ത്തനങ്ങള്‍ ജമാഅത്തെ ഇസ്ലാമിയെ പോലുള്ള സംഘടനകളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാവുന്നുമുണ്ട്.സംവരണത്തില്‍ മുസ്ലിം ഒ.ബി.സി. എന്ന കാഴ്ചപ്പാടിനെ ജമാഅത്തെ ഇസ്ലാമി അംഗീകരിച്ചതും ഈ യാഥാര്‍ത്യത്തെ ഉള്‍ക്കൊണ്ട്‌ കൊണ്ടായിരുന്നു, വരേണ്യ സംഘടന എന്ന് ഹമീദ് വിമര്‍ശിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കഴിഞ്ഞ ദേശീയ അധ്യക്ഷന്‍ (അമീര്‍),ഹാര്‍വാര്‍ഡ്‌ യൂനിവേഴ്സിറ്റിയില്‍ നിന്ന് തത്ത്വചിന്തയില്‍ ഡോക്ടറെറ്റു നേടിയ ഡോ.അബ്ദുല്‍ ഹഖ് അന്‍സാരി,ഉത്തരേന്ത്യന്‍ മുസ്ലിം ശ്രേണീഘടനയില്‍ അങ്ങേയറ്റം പിന്നോക്കമായ 'അന്‍സാരി' വിഭാഗത്തില്‍ നിന്ന് വരുന്നയാളാണ്. ചരിത്രത്തില്‍ ആദ്യമായാണ്‌ അങ്ങിനെയോരാള്‍ ഒരു അഖിലേന്ത്യാ മുസ്ലിം സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് വരുന്നത്.ഇന്ത്യയിലെ പണ്ഡിതന്മാര്‍ തയ്യാറാക്കിയ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍,ഇന്ത്യന്‍ മുസ്ലിം കളിലെ സവര്‍ണ്ണ - അവര്‍ണ്ണ ബോധത്തിന്റെ ചെറു ലക്ഷണങ്ങള്‍ കണ്ടെത്തുന്ന മസൂദ് ആലം ഫലാഹിയുടെ പ്രസിദ്ധമായ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ സൈദ്ധാന്തിക മാസികയായ സിന്ദഗിയാണ്.ഉത്തരേന്ത്യന്‍ മുസ്ലിംകളില്‍ ഒ.ബി.സി സംവരണം എന്ന ആശയത്തെ ജമാഅത്തെ ഇസ്ലാമി പിന്തുണച്ചതും യാഥാര്‍ത്യങ്ങളെക്കുറിച്ച തികഞ്ഞ ബോധ്യം കൊണ്ട് തന്നെയായിരുന്നു.

ഹമീദ് ചേന്ദമംഗല്ലൂരിപ്പോലുള്ളവര്‍ക്ക്,സത്യത്തില്‍ ഇതൊന്നുമല്ല വിഷയം.ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മുന്കൈയിലുള്ള ഒരു മാധ്യമ സംരംഭം എല്ലാവിധ കുപ്രചാരണങ്ങളെയും പ്രതിസന്ധികളെയും മറികടന്നു കേരളത്തിന്റെ അജണ്ട നിശ്ചയിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു.അതിന്റെ യുവചന പ്രസ്ഥാനം വലിയൊരു സാമൂഹിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നു;അതിലുള്ള അസൂയയാണ് പലവിധ സിദ്ധാന്തങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്നു മാത്രം.









Sunday, June 20, 2010

കമ്മ്യൂണിസ്റ്റുകാരും ഇസ്ലാമിസ്റ്റുകളും



ഇടതുപക്ഷത്തിന്റെ നയനിലപാടുകള്‍ മുതലാളിത്തത്തെ താങ്ങുന്നതാവരുത്;തടുക്കുന്നതും തകര്‍ക്കുന്നതുമാവണം.കമ്മ്യൂണിസ്റ്റുകാര്‍ മുമ്പ് അങ്ങിനെയായിരുന്നു,മുതലാളിത്ത വിരോധികള്‍,സാമ്രാജ്യത്വ വിരുദ്ധര്‍,എഴകള്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പം നില്‍ക്കുന്നവര്‍,മര്‍ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി പോരാടുന്നവര്‍.ഇന്ന് സ്ഥിതിയാകെ മാറി .തത്വത്തില്‍ മുതലാളിത്ത വിരുദ്ധരായിരിക്കെതന്നെ പ്രയോഗത്തില്‍ മുതലാളിത്തപരമായിരിക്കുന്നു അവരുടെ സമീപനങ്ങള്‍.നടപ്പിലും ഇരിപ്പിലും മാത്രമല്ല അവരുടെ ഹാവഭാവങ്ങളിലും ഈ മാറ്റമുണ്ട്,കട്ടന്‍ചായയും പരിപ്പുവടയും മാത്രമല്ല മാര്‍ക്സിസത്തിന്റെ ചിഹ്നങ്ങളും അവരുടെ ജീവിതത്തില്‍നിന്നു അപ്രത്യക്ഷമായിരിക്കുന്നു.ലോകത്തെ മാറ്റിമറിക്കുന്നതിലല്ല ലോകത്തിനനുസരിച്ചു മാരുന്നതിനാണ് അവര്‍ക്കിപ്പോള്‍ താല്പര്യം.പിണറായി വിജയന്‍ ഈ മാറ്റത്തിന്റെ കേരളത്തിലെ കൊടിവാഹകനാണ്; വി.എസ്. അച്യുതാനന്ദനും വെളിയം ഭാര്‍ഗവനും കൊടി പിടിക്കുന്നില്ല;പക്ഷെ കൂടെ നടക്കാതിരിക്കുന്നില്ല.ഇവര്‍ തമ്മിലുള്ള ചെറിയ അന്തരത്തിലാണ് കമ്മ്യൂണിസം ഇന്ന് ജീവിച്ചിരിക്കുന്നത്‌.

വി-എസ് അച്യുതാനന്ദനെ ഒരു കമ്മ്യൂണിസ്റ്റ്കാരനെപ്പോലെ ഭരിക്കാന്‍ ഉമ്മന്‍ ചാണ്ടിയല്ല,പിണറായി വിജയനാണ് സമ്മതിക്കാതിരിക്കുന്നത്.കൊണ്ഗ്രസ്സല്ല സ്വന്തം പാര്‍ട്ടിയും മന്ത്രിമാരുമാണ്‌ വിഎസ്സിനെ നോക്ക്കുത്തിയാക്കിയത്.
ഒടുവില്‍ അദ്ദേഹം മെരുങ്ങി.അങ്ങിനെ അവസാനത്തെ കമ്മ്യൂണിസ്റ്റും കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

ജനപക്ഷത്തുനിന്നു എത്ര വേഗമാണ് കമ്മ്യൂണിസ്റ്റുകള്‍ കൂട്മാറിയത്,കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പോഷക സംഘടനകളും മുന്‍കൈ എടുത്ത് നടത്തിയ ജനകീയ സമരങ്ങള്‍ എത്ര?പിന്തുണച്ചില്ലെങ്കിലും അവരെന്തിനു ജനകീയ സമരങ്ങളെ കഴുത്ത് ഞെരിച്ചുകൊല്ലാന്‍ ശ്രമിച്ചു?കൊണ്ഗ്രസ്സില്‍നിന്നു ഇതര വലതുപക്ഷ പ്രസ്ഥാനങ്ങളില്‍നിന്നും അവര്‍ വ്യത്യസ്ഥമായതെവിടെ? കമ്മ്യൂണിസ്റ്റുകാര്‍ എങ്ങിനെ ചെങ്ങറ സമരത്തിന്‌ എതിരായി? കിനാലൂര്‍ സമരത്തിന്‌ എതിരായി? ഭൂമി നിഷേധിക്കപ്പെടുന്നവനും കുടിയിറക്കപ്പെടുന്നവനും എതിരായി? മര്‍ദിക്കപ്പെടുന്നവര്‍ക്കും പീഡിപ്പിക്കപ്പെടുന്നവര്‍ക്കും എതിരായി? ഉത്തരം ലളിതം - അവര്‍ക്കിനിയും മുതലാളിത്തത്തെയും അത് ഓഫര്‍ ചെയ്യുന്ന സുഖസൌകര്യങ്ങളെയും വര്ജിക്കാന്‍ വയ്യ.മാവൂരിലെ സമര സഖാവ് കിനാലൂരില്‍ എത്തുമ്പോള്‍ ബിര്‍ലയാകുന്നത് അങ്ങിനെയാണ്.ഇത് കേരളത്തിലെ മാത്രം കൌതുകമല്ല.
ലോകത്താകമാനം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക് സംഭവിച്ച അപചയമാണ്.

മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായ സമരം ആഗോളതലത്തില്‍ ഇന്ന് നയിക്കുന്നത് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളല്ല;ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്.സാമ്രാജ്യത്വ ശക്തികളുടെ ഏറ്റവും വലിയ ശത്രു അവരാണ്.ഇസ്ലാം അതിന്റെ ചരിത്രപരമായ ദൌത്യം വീണ്ടെടുത്ത്‌ എന്നുമാത്രമേ ഇതേക്കുറിച്ച് പറയേണ്ടതുള്ളൂ.ഈ പ്രസ്ഥാനങ്ങളെയും നായകന്മാരെയുമാണ് മുതലാളിത്ത സാമ്രാജ്യത്വശക്തികള്‍ ഊരുവിലക്കി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത്.

മുതലാളിത രാഷ്ട്രങ്ങള്‍ ഇസ്ലാമിനോടും ഇസ്ലാമിക പ്രസ്ഥാനങ്ങളോടും സ്വീകരിച്ചിരിക്കുന്ന സമീപനം ഒരുകാലത്ത് അവര്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളോട് സ്വീകരിച്ചിരുന്ന സമീപനം തന്നെയാണ്.പടിഞ്ഞാറ് പ്രചരിപ്പിച്ച ഇസ്ലാം ഭീകരതയെ ആര് തിരിച്ചറിഞ്ഞില്ലെങ്കിലും കമ്മ്യൂണിസ്റ്റ്‌കാര്‍ തിരിച്ചറിയേണ്ടതായിരുന്നു.പടിഞ്ഞാറന്‍ ശബ്ദ കോശത്തിലെ തീവ്രവാദതിന്റെയും ഭീകരവാദത്തിന്റെയും അര്‍ത്ഥങ്ങളും അനര്‍ത്ഥങ്ങളും മനസ്സിലാകാത്തതല്ല,
തങ്ങളുടെ ഇസ്ലാം വിരോധം പടിഞ്ഞാറില്‍നിന്ന് വ്യത്യസ്തമല്ലാത്തതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌കാര്‍ ഈ ശബ്ദകോലാഹലങ്ങളെ തങ്ങളുടെ നിഘണ്ടുവില്‍ ഉള്‍പ്പെടുത്താന്‍ കാരണം.

അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ്‌കള്‍ക്ക് ഇസ്ലാമിസ്റ്റുകളോട് യോചിക്കാനാവില്ല, ഇസ്ലാമിസ്റ്റുകള്‍ക്ക് കമ്മ്യൂണിസ്റ്റ്‌കളോടും.ഇരുകൂട്ടരുടെയും മൌലിക സിദ്ധാന്തങ്ങള്‍ അത്രമേല്‍ വ്യത്യസ്തമാണ്. എന്നാല്‍ വ്യത്യാസം ദിനം ദിന ജീവിതത്തില്‍ അവര്‍ അഭിമുഖീകരിക്കുന്ന പൊതു പ്രശ്നങ്ങളെ ഒന്നിച്ചു നേരിടുന്നതിനു തടസ്സമാവരുതായിരുന്നു.തടസ്സമാവുന്നത് അവര്‍ക്കല്ല അവരുടെ പൊതു ശത്രുവിനാണ് ഗുണം ചെയ്യുക. ഗുണം ഇന്ന് മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ വേണ്ടതിലധികം ഉപയോഗിക്കുന്നുണ്ട്.ഇതിനുത്തരവാദി ഇസ്ലാമിസ്റ്റുകളല്ല കമ്മ്യൂണിസ്റ്റുകളാണ്.വരട്ടു തത്വവാദങ്ങളില്‍ അഭിരമിക്കുന്നത് അവരാണ്.പ്രായോഗിക ബുദ്ധി അവരുടെ ഖജനാവില്‍ തീരെ ഇല്ല.എന്നാല്‍ ഇസ്ലാമിസ്റ്റുകള്‍ ഇത് ആവശ്യത്തിനു പ്രകടിപ്പിച്ചിട്ടുണ്ട്,കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് സ്വീകരിച്ചിരുന്ന മുന്‍കാല സമീപനത്തില്‍ അവര്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. മാറ്റം ലോകാടിസ്ഥാനത്തില്‍ പ്രകടമാണ്.ഇതിന്റെ പ്രയൊചനം ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്,ഇത് അംഗീകരിക്കാനുള്ള പിണറായി വിജയന്‍റെ മടി വസ്തുതാപരമായ തെറ്റ്മാത്രമല്ല, രാഷ്ട്രീയ വങ്കത്തം കൂടിയാണ്.















പിണറായി ഒരുപടി മുന്നോട്ടു കടന്നു ഇപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനത്തെ ആക്രമിക്കുകയാണ്.മുതലാളിത്തത്തി
ന്റെയും സാമ്രാജ്യത്വ ശക്തികളുടെയും പതിവ് പദാവലികളാണ് ഇതിനുവേണ്ടി അദ്ദേഹം ഉപയോഗിക്കുന്നത്.ഇസ്ലാമിക പ്രസ്ഥാനത്തോടുള്ള വെറുപ്പിലും വിദ്വേഷത്തിലും വര്‍ഗീയവാടികളെപ്പോലും അദ്ദേഹം പിന്നിലാക്കുന്നു. എണ്‍പതുകളിലെ ശരീഅത്ത്‌ വിരുദ്ധ സമരത്തിന്റെ വീരസ്മരണകളും ഒരു കംമ്യൂനിസ്റ്റിനു തീരെ ചേരാത്ത വര്‍ഗീയ വികാരങ്ങളും അദ്ധേഹത്തെ ആവേശ ഭരിതനാക്കുന്നു. ഇവര്‍ വേറെ, നമ്മളാണ് ഒന്ന് എന്ന് അദ്ദേഹം ആരോടൊക്കെയോ വിളിച്ചു പറയുന്നു. ഭാഗ്യവശാല്‍ എല്ലാം കമ്മ്യൂണിസ്റ്റ്കാരും ഇത് ഏറ്റുപിടിച്ചിട്ടില്ല.പിണറായി ജമാഅത്തെ ഇസ്ലാമിക് ഊര് വിലക്കിയ അതെ ദിവസമാണ് സീതാറാം യെച്ചൂരി ഇസ്രായേല്‍ ഗസ്സാ ഉപരോധത്തിന് എതിരെ ഡല്‍ഹിയില്‍ ജമാത്ത്‌ നേതാക്കളോടൊപ്പം കൈ കോര്‍ത്തത്.

അമേരിക്കയെക്കാളും ഇസ്രായെലിനെക്കാളും വര്‍ഗീയ ഫാഷിസ്റ്റുശക്തികളെക്കാളും അപകടം പിണറായി ജമാത്തെ ഇസ്ലാമിയില്‍ കണ്ടത് ഏതു കണ്ണ് കൊണ്ടാണ് ? കമ്മ്യൂണിസ്റ്റ്‌ കണ്ണ് കൊണ്ടല്ലെന്ന് തീര്‍ച്ച.പിണറായി ജമാത്തിനെ ജനാധിപത്യവും ദേശിയതയും പഠിപ്പിക്കുന്നത്‌ ഏതു പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ? അറിയപ്പെടുന്ന ഒരു മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികനും അങ്ങിനെ ഒരു പുസ്തകം രചിച്ചിട്ടില്ല. എ.എം.എസ് പോലുമില്ല. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമഗ്രാധിപത്യത്തെയും തൊഴിലാളിവര്‍ഗ സാര്‍വദേശിയതയെയും മാത്രം അംഗീകരിക്കുന്ന കമ്മ്യൂണിസ്റ്റ്കള്‍ക്ക്,ദൈവാധിപത്യത്തിലധിഷ്ടിതമായ ജനാധിപത്യത്തിലും ദേശസ്നേഹം കൈവിടാതെയുള്ള വിശ്വമാനവികതയിലും വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കാന്‍ എന്തധികാരം?

ജമാഅത്തെ ഇസ്ലാമിയുടെ വലുപ്പത്തെപ്പറ്റി പിണറായി വിജയനെന്തിനാണ് അസ്വസ്ഥനാകുന്നത്? പിണറായിയുടെ ഉറക്കം കെടുത്താന്‍ മാത്രം വലുപ്പവും സ്വാധീനവും ജമാഅത്തിനു എങ്ങനെയാണ് കൈവന്നത്? ആദര്‍ശവിശുദ്ധി കൊണ്ടും അധ്വാന മികവുകൊണ്ടുമെന്നതാണ് ഉത്തരം.ഒന്നാമത്തേത് ഹമീദ് ചേന്ദമംഗല്ലൂര്‍ വരെ അംഗീകരിച്ചിട്ടുണ്ട്,രണ്ടാമത്തെതിനുള്ള അംഗീകാരം പിറകെ വരും.പിണറായി ആരോപിക്കുന്ന പൊയ്മുഖം അദ്ദേഹം കണ്ണാടി നോക്കിയപ്പോള്‍ കണ്ടതായിരിക്കാം.കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മുഖമല്ല പിണറായി നയിക്കുന്ന പാര്ട്ടിയുടെതെന്നു ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ജമാഅത്തെ ഇസ്ലാമിക്ക് പോയ്മുഖതിന്റെ ആവശ്യമില്ല.അത് ഒരു തുറന്ന പുസ്തകമാണ്, അഞ്ഞൂറോളം പുസ്തകങ്ങളിലും ആയിരക്കണക്കിന് കര്‍മവേദികളിലും അതിന്റെ മുഖം തുറന്നു വച്ചിരിക്കുന്നു, സ്വന്തം മുഖം ഇത്രയധികം അനാവരണം ചെയ്ത മറ്റൊരു പ്രസ്ഥാനം ലോകത്ത് തന്നെ വേറെയില്ല.ജമാഅത്തിനെ അതിന്റെ മൌലിക സ്വഭാവത്തില്‍ ജനം അറിയരുത് എന്നല്ല അറിയണം.
അറിഞ്ഞേ പറ്റൂ എന്നാണു ജമാഅത്തിന്റെ നിലപാട്.അതുകൊണ്ടാണ് ഇത്രയധികം പുസ്തകങ്ങള്‍,
പ്രസിദ്ധീകരണങ്ങള്‍,സംവാദങ്ങള്‍,സമ്മേളനങ്ങള്‍.ജമാഅത്തിനെ ജനാധിപത്യ മര്യാദ പഠിപ്പിക്കാന്‍ ആര്‍ക്കാണര്‍ഹത?ജമാഅത്തിന്റെ പ്രസിദ്ധീകരണങ്ങളിലും വേദികളിലും സ്വന്തം അഭിപ്രായം പറയാന്‍ ഒന്നിലധികം തവണ അവസരം ലഭിച്ചിട്ടില്ലാത്ത എത്ര ബുദ്ധിജീവികളുണ്ടിവിടെ? ജമാഅത്ത് കാണിച്ചത്ര സര്‍ഗാത്മകതയും സഹിഷ്ണുതയും മറ്റാരാണ്‌ കാണിച്ചിട്ടുള്ളത്?വിമര്‍ശനത്തെയും സംവാദത്തെയും തരിമ്പും പേടിക്കാത്ത വേറെ ഏതു സംഘടനയുണ്ട് കേരളത്തില്‍?

ജമാഅത്ത് മുന്നോട്ടു വെക്കുന്ന ആശയത്തെ ബൌദ്ധിക തലത്തിലാണ് നേരിടേണ്ടത്.ഗുണ്ടാ സ്റ്റൈലില്‍ അതിനെ നേരിടുന്നത് സ്വന്തം ആശയങ്ങളുടെ അവശതയില്‍ സംശയമില്ലാത്തത് കൊണ്ടാണ്.ജമാഅത്ത് എതിരാകളെ വെല്ലുവിളിക്കുന്നത്‌ ആശയബലത്തിലാണ്.സ്വന്തം ആശയങ്ങളുടെ ശരിയിലും ശക്തിയിലും അതിനു സംശയമേതുമില്ല.ചക്രവാളങ്ങളെ അത് പ്രകാശം പരത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട്വരുന്നത് ജമാഅത്തിനു ആവേശവും ആത്മവിശ്വാസവും പകരുന്നു.

സോളിഡാരിറ്റി ജമാഅത്തിന്റെ സുകൃതമാണ്,പുസ്തകങ്ങളില്‍ പറഞ്ഞത് ജീവിതത്തില്‍ പകര്‍ത്താനുള്ള ജമാഅത്തിന്റെ ആത്മാര്‍ത്ഥതയാണിത്‌,പ്രവാചകന്റെ മണമുള്ള സദ്‌വൃത്തികളാണ് സോളിഡാരിറ്റി ചെയ്യുന്നത്,അതിനു സമരം സേവനവും സേവനം സമരവുമാണ്.ഇടതുപക്ഷത്ത് നിന്ന് അത് ഒന്നും കടം കൊണ്ടിട്ടില്ല, പ്രവാചകന്‍മാരുടെയും അനുചരന്‍മാരുടെയും നാള്‍വഴികളിലില്ലാത്ത ഒന്നും അത് സ്വീകരിച്ചിട്ടില്ല.പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത ഇസ്ലാമിനെ അത് ആക്ടിവേറ്റു ചെയ്യുകയാണ്,ഇതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല.വിശുദ്ധമായ ആദര്‍ശമില്ലാതെ പരിമളം പരത്തുന്ന പ്രവര്‍ത്തികള്‍ ചെയ്യാനാവില്ല.സ്വന്തം കാലിന്നടിയിലെ പുതുമണ്ണ് സോളിഡാരിറ്റിയിലേക്ക് ചേരുന്നത് തടയാന്‍ തല്‍ക്കാലം മാര്‍ഗമൊന്നുമില്ല.കക്കോടി മോഡല്‍ ഈ ചോര്‍ച്ച വര്ധിപ്പിക്കുകയെയുള്ളൂ.ആക്രമണങ്ങളെ പുഞ്ചിരിയോടെ നേരിടാന്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് അനിതരസാധാരണമായ കരുത്തുണ്ട്.

വേണ്ടത് പിണറായിയുടെ നുണപ്രചരണമല്ല; കക്കോടിയിലെ ആയുധ പ്രയോഗവുമല്ല,കാലത്തെ നിറം പുരട്ടിയ കണ്ണടകളില്ലാതെ നോക്കുകയാണ്,ഇസ്ലാമിക പ്രസ്ഥാനങ്ങളെ മുന്‍വിധിയില്ലാതെ വായിക്കുകയാണ്.തങ്ങളുടെയും ഇസ്ലാമിസ്റ്റുകളുടെയും ലക്‌ഷ്യം പോതുവാകുന്നതും വേര്പിരിയുന്നതും എവിടെയൊക്കെയാണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ കൃത്യമായി മനസ്സിലാക്കണം, വിമര്‍ശനത്തിന്റെ പേരില്‍ പഴയ ബാലസാഹിത്യം ഉരുവിടുകയല്ല വേണ്ടത്.ഇസ്ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള മുതലാളിത്ത വിമര്‍ശനങ്ങള്‍ക്ക് ചുവന്ന മഷികൊണ്ട് അടിവരയിടുമ്പോള്‍ ആരെയാണ് തങ്ങള്‍ സഹായിക്കുന്നതെന്ന് ചിന്തിക്കാന്‍ അവര്‍ക്ക് ബുദ്ധിയുണ്ടാവണം.മുതലാളിത്ത ബുദ്ധിജീവികളില്‍ നിന്നും വര്‍ഗീയവാദികളില്‍ നിന്നും തങ്ങള്‍ എങ്ങിനെ വ്യത്യസ്തരാകുന്നു എന്ന് പരിശോധിക്കാന്‍ അവര്‍ സന്നദ്ധരാവണം.ഇല്ലെങ്കില്‍ അതിന്റെ നഷ്ടം ലോകത്തിനുണ്ടാകും,ലാഭം മുതലാളിത്ത സാമ്രാജ്യത്വ വര്‍ഗീയശക്തികള്‍ക്കും.പുനരാലോചന പിണറായിക്ക് പറഞ്ഞതല്ല എന്ന് വാശിപിടിക്കരുത്.വാശിപിടിച്ചാല്‍ ജമാഅത്തെ ഇസ്ലാമിക്ക് എന്തെങ്കിലും ക്ഷീണം സംഭവിക്കുമെന്ന് കരുതേണ്ട;സ്വന്തം പാര്‍ട്ടിക്കും അത് യഥാര്‍ത്ഥത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഇമേജിനും സംഭവിക്കാന്‍ പോകുന്ന സാരമായ പരിക്ക് വിസ്മരിക്കുകയും വേണ്ട.


Tuesday, June 15, 2010

ദേശീയത അംഗീകരിക്കാത്തവര്‍ ആര്?

ഇ.എം.എസിന്റെ ലോകം ദ്വിദിന സെമിനാര്‍ ഇത്തവണ ശ്രദ്ധേയമാവുന്നത്, സി.പി.എം ആരംഭിച്ച 'ന്യൂനപക്ഷ വര്‍ഗീയത'ക്കെതിരായ പ്രോപഗണ്ടക്ക് അത് വേദിയാവുന്നതിലൂടെയാണ്. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക് മുതല്‍ പേരും തുടങ്ങിവെച്ച യുദ്ധത്തിന് പോളിറ്റ് ബ്യൂറോ കൂടി പച്ചക്കൊടി കാട്ടിയതോടെ ന്യൂനപക്ഷ വിരുദ്ധരായ മുഴുവന്‍ മതേതര നാട്യക്കാരെയും ഒരിക്കല്‍കൂടി അണിനിരത്തി അശ്വമേധം വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ക്രൈസ്തവ, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഏതായാലും പാര്‍ട്ടിയില്‍നിന്നും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറില്‍നിന്നും അകന്നിരിക്കെ, ഭൂരിപക്ഷ സമുദായത്തില്‍നിന്ന് ആ കമ്മി നികത്താനെങ്കിലും സാധിച്ചെങ്കിലോ എന്ന പ്രായോഗിക രാഷ്ട്രീയ ബുദ്ധിയേ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ഒന്നുമില്ലെങ്കില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുമായി കൈകോര്‍ത്തപ്പോള്‍ നഷ്ടമായ ഇടതുപക്ഷ അനുകൂല വോട്ടുകളെങ്കിലും തിരിച്ചുപിടിക്കാനായെങ്കില്‍ അത്രക്ക് ആശ്വസിക്കാമല്ലോ. മഅ്ദനിയുമായി വേദി പങ്കിട്ട പാപം പി.ബി തന്നെ തള്ളിപ്പറഞ്ഞു, സംസ്ഥാന പാര്‍ട്ടി നേതൃത്വം പരസ്യമായി പശ്ചാത്തപിച്ചു, ഇനിയിപ്പോള്‍ മഅ്ദനിയെ ബംഗളൂരു സ്‌ഫോടനക്കേസില്‍ കര്‍ണാടക പൊലീസിന് ഏല്‍പിച്ചുകൊടുത്തുകൊണ്ട് തീര്‍ത്തും കൈകഴുകാം. വനവാസത്തിന് പോയ ശ്രീരാമനെ പതിനാലു കൊല്ലം കാത്തിരുന്ന ഭരതനെപോലെ ഇടതുമുന്നണി പ്രവേശനത്തിന് പതിനാലു കൊല്ലം കാത്തിരുന്ന് മടുത്ത് ഒടുവില്‍ ഐ.എന്‍.എല്ലും ചുവപ്പിനെ കൈവിട്ടു പച്ചക്ക് പിറകെ പോയി. അതോടെ മുസ്‌ലിംലീഗിന്റെ ഒരു കഷ്ണവുമില്ലാതെയാണ് ഇത്തവണ ഇലക്ഷനെ നേരിടുന്നതെന്ന് 1987ല്‍ ഇ.എം.എസ് പറഞ്ഞതുപോലെ, മുസ്‌ലിം ന്യൂനപക്ഷത്തില്‍ പിറന്ന ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ 2011ലെ തെരഞ്ഞെടുപ്പിനെ നേരിടാം.

ഒരുതരം സഖ്യമോ ധാരണയോ ഇല്ലാതെ കേവലം തത്ത്വാധിഷ്ഠിത പിന്തുണ നല്‍കിയ ജമാഅത്തെ ഇസ്‌ലാമിയെപോലും തള്ളിപ്പറയുക മാത്രമല്ല, മുസ്‌ലിം നാമധാരികളായ മതേതര ചാവേറുകളെ ഉപയോഗിച്ചു അവരെ വേട്ടയാടുക കൂടി ചെയ്താല്‍ പ്രതിച്ഛായ തികച്ചും ക്ലീന്‍! വേണ്ടിവന്നാല്‍ ബി.ജെ.പിയുമായി ഒരടവുനയം പരീക്ഷിക്കുകപോലുമാവാം. പക്ഷേ, ബി.ജെ.പി അത്രത്തോളം പോവുമോ എന്നേയുള്ളൂ സംശയം. കണ്ണൂരില്‍ സക്കറിയയുടെ നേരെ തുടങ്ങി പാലേരിയില്‍ സി.ആര്‍. നീലകണ്ഠനു നേരെ പ്രയോഗിച്ച് ഒടുവില്‍ കക്കോടിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേരെ കാട്ടിയ ഫാഷിസ്റ്റ് ശൈലിയെ പിന്തുണക്കാന്‍ ബി.ജെ.പിക്കും കഴിഞ്ഞുകൊള്ളണമെന്നില്ല. എന്തുചെയ്യാം, വിവേകവും സമചിത്തതയും ഉപദേശിക്കാന്‍ പാര്‍ട്ടിയില്‍ ഒരുത്തനുമില്ല, അല്‍പസ്വല്‍പം നേരും നെറിയുമുണ്ടെന്ന് കരുതിയവരെ മുഴുവന്‍ പുറത്താക്കി, അവശേഷിക്കുന്നവര്‍ മൗനികളുമായി. അക്ഷരാര്‍ഥത്തില്‍ സ്റ്റാലിനിസ്റ്റുകളുടെ പൂര്‍ണ നിയന്ത്രണത്തിലാണിപ്പോള്‍ സി.പി.എം. ഒരുകാലത്ത് സ്വതന്ത്ര ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഇന്തോനേഷ്യയിലെ പി.കെ.ഐ. മുപ്പതു ലക്ഷം അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടി 1965ല്‍ അവിവേകം അതിന്റെ മൂര്‍ധന്യത്തിലെത്തിയപ്പോള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ജനരോഷത്തില്‍ കഥാവശേഷമായി. പിന്നീടൊരിക്കലും ഒരു പേരിലും ഇന്തോനേഷ്യയില്‍ അത് തലപൊക്കിയിട്ടില്ല. അത്രത്തോളം നശിക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാവുമെന്നര്‍ഥം.

ദേശീയതയെ അംഗീകരിക്കാത്ത വിഘടന സ്വഭാവമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി എന്നും അത് തുറന്നുകാണിക്കാന്‍ സി.പി.എം ബാധ്യസ്ഥമാണെന്നുമാണ് പിണറായി വിജയന്‍ 'ഇ.എം.എസിന്റെ ലോകത്ത്' വെളിപ്പെടുത്തിയിരിക്കുന്നത്. ജമാഅത്തിന്റെ കാര്യമിരിക്കട്ടെ, നമ്മളോ? എന്ന് മുതല്‍ക്കാണ് സി.പി.എം ദേശീയതയുടെ വക്താക്കളായത്? കശ്മീര്‍ തര്‍ക്ക പ്രദേശമെങ്കിലുമായിരുന്നു. ആര്‍ക്കും ഒരു തര്‍ക്കവുമില്ലാതിരുന്ന അക്‌സായെ ചീനും അനുബന്ധ 15000 ച.നാഴികയും ചേര്‍ന്ന ഇന്ത്യന്‍ ഭൂപ്രദേശം 1962ല്‍ ചൈന കയറിപ്പിടിച്ചപ്പോള്‍ പാര്‍ട്ടിയുടെ 'ദേശീയത' എവിടെപ്പോയിരുന്നു? 'നാം നമ്മുടെതെന്നും അവരുടേതെന്നും പറയുന്ന ഭൂമി' എന്ന ഇ.എം.എസിന്റെ കുപ്രസിദ്ധ തിരുവചനം അന്നാണ് ചരിത്രത്തില്‍ ഇടം നേടിയത്. ഇന്നുവരെ സി.പി.എം തെറ്റ് തിരുത്തുകയോ ഇ.എം.എസിനെ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. ഏറ്റവുമൊടുവില്‍ ഇന്ത്യയുടെ അവിഭാജ്യ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പര്യടനം നടത്തിയതിനെതിരെ ചൈന ഒച്ചവെച്ചപ്പോഴും സി.പി.എം മിണ്ടിയില്ല.

ഇനി കശ്മീര്‍ കാര്യം. 1965 സെപ്റ്റംബറില്‍ പാകിസ്താന്റെ പിന്തുണയോടെ നുഴഞ്ഞുകയറ്റക്കാര്‍ കശ്മീരില്‍ കടന്നുകയറിയപ്പോള്‍ ഇന്ത്യ-പാക് യുദ്ധമുണ്ടായി. രാജ്യത്തുടനീളം സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കരുതല്‍ തടങ്കലിലാക്കി. ഇ.എം.എസ് നമ്പൂതിരിപ്പാട് വെളിയിലായിരുന്നു. അദ്ദേഹം സംസ്ഥാനത്തുടനീളം നടന്ന കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാടിനെ ശക്തിയായി ചോദ്യം ചെയ്തു പ്രസംഗിച്ചത് ചരിത്രസത്യം. ദേശീയതയോടുള്ള പ്രതിബദ്ധത അന്നെവിടെപോയിരുന്നു? ന്യൂനപക്ഷ വികാരം കൊണ്ട് കളിക്കുകയായിരുന്നു ഉന്നമെന്ന് വ്യക്തം.

വേറെ പല സംഘടനകള്‍ക്കുമെന്നപോലെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിനും ജമ്മു-കശ്മീരില്‍ ഘടകങ്ങളില്ല. സി.പി.എമ്മിന് ഉണ്ടെന്ന് അവകാശപ്പെടുന്ന ഘടകം തന്നെ അനന്തനാഗ് ജില്ലയിലെ കുല്‍ഗാമില്‍ കാരണവരായ മുഹമ്മദ് യൂസുഫ് തരിഗാമിയില്‍ ഒതുങ്ങും. അയാളുടെ പാര്‍ട്ടി എന്നല്ലാതെ കശ്മീരികള്‍ക്ക് സി.പി.എമ്മിനെപറ്റി ഒരു ചുക്കും അറിയില്ല. കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി എന്നപേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെയോ പാകിസ്താനിലേയോ ജമാഅത്തെ ഇസ്‌ലാമികളുമായി അതിന് ബന്ധങ്ങളില്ല. ജമ്മു-കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നും അവിടെ ഇന്ത്യയും പാകിസ്താനും അംഗീകരിച്ച 1949 ജനുവരി അഞ്ചിലെ യു.എന്‍ പ്രമേയമനുസരിച്ച് ഹിതപരിശോധന നടക്കേണ്ടതാണെന്നും അതുവരെ ഇന്ത്യയോടുള്ള ലയനത്തെ താല്‍ക്കാലികമായി അംഗീകരിക്കാമെന്നുമാണ് ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്. 1987 വരെ ആ പാര്‍ട്ടി ഇന്ത്യന്‍ ഭരണഘടന പ്രകാരം നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു. നേതാവ് സയ്യിദ് അലിഷാ ഗീലാനി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന സന്ദര്‍ഭം വരെ ഉണ്ടായിട്ടുണ്ട്. '87ലെ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കൃത്രിമം നടക്കുകയും ഫലങ്ങള്‍ അട്ടിമറിക്കുകയും ചെയ്തപ്പോഴാണ് ഗീലാനിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മേലില്‍ ഇലക്ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. അന്ന് ശ്രീനഗറില്‍ സ്ഥാനാര്‍ഥിയായിരുന്ന വ്യക്തിയാണ് പിന്നീട് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായി പ്രത്യക്ഷപ്പെട്ട സലാഹുദ്ദീന്‍. അന്നുമുതല്‍ ഹിസ്ബുല്‍ മുജാഹിദീനും അല്ലാഹ് ടൈഗേഴ്‌സുമൊക്കെ സായുധ സമരത്തിന്റെ പാതയിലാണ്. ഗീലാനി മാത്രമാണ് അവരുടെ ലൈന്‍ അംഗീകരിച്ചത്. ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി എല്ലാ തീവ്രവാദി ഗ്രൂപ്പുകളെയും തള്ളിപ്പറഞ്ഞു. സായുധസമരത്തെയും നിരാകരിച്ചു. അവരിപ്പോഴും അതേ നിലപാടില്‍ തന്നെ. എന്നാല്‍, സയ്യിദ് അലിഷാ ഗീലാനി തീവ്രവാദി ഗ്രൂപ്പുകളുടെ നേതാവായി, ആള്‍ പാര്‍ട്ടീസ് ഹുര്‍റിയത്ത് കോണ്‍ഫറന്‍സിനെ പിളര്‍ത്തി ഹിതപരിശോധനാ വാദവുമായി വേറിട്ടുനില്‍ക്കുകയായിരുന്നു അടുത്തകാലം വരെ. ഒടുവിലദ്ദേഹവും ഹിസ്ബുല്‍ മുജാഹിദീനെ തള്ളിപ്പറഞ്ഞിരിക്കുന്നു. ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി നിരവധി സ്‌കൂളുകളും സ്ഥാപനങ്ങളും നടത്തുന്ന,നിയമാനുസൃത മത-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനയായി ഭട്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഗീലാനിയെ ജമ്മു-കശ്മീരിന്റെ 'രാഷ്ട്രപിതാവായി' അവരോധിച്ചു ഹിതപരിശോധനക്കായി ശബ്ദമുയര്‍ത്തുന്നത് ജമ്മു-കശ്മീര്‍ മുസ്‌ലിംലീഗ് പാര്‍ട്ടിയാണ്! (വിശദ വിവരങ്ങള്‍ക്ക് ജമ്മു-കശ്മീര്‍ മുസ്‌ലിംലീഗിന്റെ സൈറ്റ് നോക്കുക).

വി.പി. സിങ് സര്‍ക്കാറില്‍ ക്യാബിനറ്റംഗമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് കശ്മീര്‍ കാര്യങ്ങളുടെ ചുമതല കൂടി ഏറ്റെടുത്തപ്പോള്‍ പ്രശ്‌നപരിഹാര ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.തദ്‌സംബന്ധമായി അദ്ദേഹം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സൗമനസ്യം തേടുകയും സംഘടന അതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പക്ഷേ, പിന്നീടത് സ്തംഭിച്ചു. വി.പി സിങ് സര്‍ക്കാര്‍ തന്നെ നിലംപതിച്ചു. ഇന്ത്യന്‍ ഭരണഘടനപ്രകാരം പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം ഭരണഘടനയില്‍ ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളൊക്കെ ഇന്ത്യയുടെ ഭാഗം തന്നെ. കാലാകാലങ്ങളില്‍ ഇന്ത്യ ഭരിച്ച സര്‍ക്കാറുകളെല്ലാം കശ്മീര്‍ പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നമായി ഗണിച്ചു അതേപറ്റി പാകിസ്താനുമായി ചര്‍ച്ചകള്‍ നടത്തിയതാണ് അനുഭവം. പ്രശ്‌നം രമ്യമായി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും കാഴ്ചപ്പാട്. ഇതിലെവിടെയാണ് ദേശീയതാ വിരുദ്ധം പിണറായി കണ്ടത്? 1992 ഡിസംബര്‍ 10ന് ബാബരി മസ്ജിദ് ധ്വംസനത്തിന്റെ പശ്ചാത്തലത്തില്‍ നരസിംഹറാവു സര്‍ക്കാര്‍ നിരോധിച്ച സംഘടനകളുടെ പട്ടികയില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദും ഉള്‍പ്പെട്ടിരുന്നു. അന്യായമായ നിരോധത്തെ സാധൂകരിക്കാന്‍ സര്‍ക്കാര്‍ വിഘടന വാദമായിരുന്നു കോടതി മുമ്പാകെ ഉന്നയിച്ചത്. പക്ഷേ, അത് തെളിയിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിരോധം റദ്ദാക്കി. സുപ്രീംകോടതിയേക്കാള്‍ സൂക്ഷ്മ വിവരമോ പിണറായിക്ക്? ജമാഅത്ത് വിരോധം രക്തഗ്രൂപ്പായ മതേതര ചാവേറുകളെ വീണ്ടും മാമോദിസ മുക്കി വേദിയില്‍ അണിനിരത്തിയത് പാര്‍ട്ടിയുടെ നിസ്സഹായത. പക്ഷേ, ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയുടെ നേതാവ് അത്തരക്കാര്‍ നാളിതുവരെ ആവര്‍ത്തിച്ച നുണകള്‍ പരിശോധിക്കുകപോലും ചെയ്യാതെ സമൂഹത്തിന്റെ മുമ്പാകെ അവതരിപ്പിക്കുന്നത് ഇടിഞ്ഞ വില വീണ്ടും ഇടിക്കും.

Saturday, June 12, 2010

ഇന്ത്യ എഴുതിത്തള്ളുന്ന 'ആടുജീവിത'ങ്ങള്‍!

തല്ലും തലോടലും ഭരിക്കുന്നവരുടെ പ്രകൃതം. രണ്ടും അവര്‍ക്ക് ഒരേ വികാരമാകും നല്‍കുക. അതിന്റെ പേരില്‍ പിടയുന്ന മനുഷ്യരോ സമൂഹമോ അവര്‍ക്ക് പ്രശ്‌നമാകാറില്ല. അല്ലെങ്കില്‍ നോക്കൂ, പ്രവാസി വോട്ടവകാശം എന്ന നെടുനാളത്തെ ആവശ്യത്തിലേക്കുള്ള ശക്തമായ തീരുമാനം കൈക്കൊണ്ട ഉടന്‍ അതാ വരുന്നു കൂലിത്തല്ലിന്റെ സ്വഭാവത്തില്‍ മറ്റൊരു കനത്ത പ്രഹരം. നാടും വീടും കുലുക്കി ഇപ്പോള്‍ നടക്കുന്ന ദേശീയ ജനസംഖ്യാകണക്കെടുപ്പില്‍ പ്രവാസിയെ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന്.

ഒരു ചോദ്യം ന്യായം. അറുക്കുംമുമ്പ് ഉരുക്കള്‍ക്ക് വെള്ളം കൊടുക്കാറുണ്ട്. ഇപ്പണിയായിരുന്നോ പ്രവാസി വോട്ടവകാശത്തെ കുറിച്ച വയലാര്‍രവിയുടെ പ്രഖ്യാപനം? ജനസംഖ്യാ രജിസ്റ്ററില്‍ പോലും ഇടം പിടിക്കാത്തവന്‍ പിന്നെയെങ്ങനെ വോട്ടര്‍പട്ടികയില്‍ കയറും? തൊഴിലും മറ്റും തേടി പുറപ്പെട്ടു പോയ മനുഷ്യരുടെ കാര്യത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന വിവേചനമാണിത്. അതിന് അറുതിയില്ലെന്ന് വീണ്ടും വ്യക്തം.

സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ടു വേണ്ടി വന്നു ഒരു രാജ്യത്തിന് അതിന്റെ പരദേശിസമൂഹത്തിന്റെ ജനായത്ത പങ്കാളിത്തം ആലോചിക്കാന്‍. സാങ്കേതികതകളില്‍ തൂങ്ങിയാണ് ഇത്രയും കാലം അവര്‍ക്ക് ഈ അവകാശം നിഷേധിച്ചത്. 1950ലെ ജനപ്രാതിനിധ്യനിയമം ഇരുപതാംവകുപ്പില്‍ പരാമര്‍ശിച്ച 'പതിവു താമസക്കാരന്‍' എന്ന സംജ്ഞക്കു പറ്റിയ ഒരു സ്ഖലിതത്തിന്റെ പിഴയൊടുക്കുകയായിരുന്നു പരദേശി സമൂഹം. അതുപ്രകാരം രാജ്യത്തു നിന്ന് ആറു മാസം അകന്നു നിന്നാല്‍ വോട്ടര്‍പട്ടികക്കു പുറത്തായി. വോട്ടവകാശം മാത്രമല്ല, മല്‍സരിക്കാനുള്ള അവകാശവും നിഷിദ്ധം. നിയമങ്ങളിലെ സ്ഖലിതങ്ങള്‍ തിരിച്ചറിയാനും തിരുത്താനും എന്തൊക്കെ മാര്‍ഗങ്ങളുണ്ട്? നിയമത്തില്‍ മാത്രമല്ല, ഭരണഘടനയില്‍ തന്നെ ഭേദഗതിക്ക് എത്ര തവണ നാം ശ്രമിച്ചിരിക്കുന്നു. അപ്പോള്‍ പ്രശ്‌നം അതൊന്നുമല്ല. ഒരു വിഭാഗത്തോടുള്ള വിവേചനംതന്നെ. പ്രവാസി വോട്ടവകാശം എന്നു കേള്‍ക്കുമ്പോഴേക്ക് അധികാര കേന്ദ്രം മാത്രമല്ല, ഇലക്ഷന്‍കമീഷനും കോടതികളും മറിച്ചേ ചിന്തിക്കൂ. അതാണ് ഇതുവരെയുള്ള അനുഭവം.

അതിനിടയിലും ഇന്ത്യയിലെത്തുന്ന വന്‍ വിദേശനാണ്യത്തിന്റെ മഹിമ പറഞ്ഞ് നമ്മുടെ സംവിധാനങ്ങള്‍ പരദേശികളെ പ്രകീര്‍ത്തിക്കും. അവരിലെ വരേണ്യപ്രതിനിധികളെ എല്ലാ കൊല്ലവും വിളിച്ചുവരുത്തി പട്ടും വളയും നല്‍കി ആദരിക്കും. അവരിലെ അതിസമ്പന്നര്‍ക്ക് ഉദാരമായി ഇരട്ട പൗരത്വം നല്‍കും. നിക്ഷേപസാധ്യതകളുടെ ആയിരം വായ്ത്താരികള്‍ അപ്പോള്‍ ഉയരും. ഇന്ത്യയും പുറംലോകവുമായുള്ള ചരിത്രബന്ധത്തിന്റെ പൗരാണികതയെ കുറിച്ച് നേതാക്കള്‍ വാചാലരാകും.
എന്തായാലും ഇപ്പോള്‍ ചില നല്ല മാറ്റങ്ങളുണ്ട്. 2006ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ജനപ്രാതിനിധ്യ ഭേദഗതിബില്ലിനോട് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അനുഭാവം തോന്നി. എ.കെ ആന്റണി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയും കരുണകാട്ടി. ഇനി ബില്‍ പാര്‍ലമെന്റ് പസാക്കുകയേ വേണ്ടൂ. അതോടെ നാട്ടിലുണ്ടെങ്കില്‍ പ്രവാസിക്ക് വോട്ടു ചെയ്യാം, മല്‍സരിക്കാം.

മുമ്പ് പി.വി അബ്ദുല്‍വഹാബിന്റെ രാജ്യസഭാസ്ഥാനാര്‍ഥിത്വം സൃഷ്ടിച്ച പുകില്‍ നാം കണ്ടതാണ്. അന്ന് പ്രതിപക്ഷ നേതാവ് വി.എസ് ആയിരുന്നു എതിര്‍പ്പുമായി മുന്നില്‍. വഹാബ് എന്ന വ്യക്തിക്കപ്പുറം ലക്ഷക്കണക്കിനു വരുന്ന പരദേശികളുടെ നിഷേധിക്കപ്പെടുന്ന രാഷ്ട്രീയാവകാശത്തെ എല്ലാവരെയും പോലെ വി.എസും മറക്കുകയായിരുന്നു.

അതിന് പ്രായശ്ചിത്തമെന്നോണമായിരിക്കണം വി.എസ് സര്‍ക്കാര്‍ ഇപ്പോള്‍ നല്ലൊരു ചുവടുവെപ്പ് നടത്തിയത്. ഇരുപത്തഞ്ച് ലക്ഷത്തിലേറെ വരുന്ന മലയാളി പ്രവാസി സമൂഹത്തെ ജനസംഖ്യാ കണക്കെടുപ്പ് രജിസ്റ്ററില്‍ ചേര്‍ക്കാന്‍ കേന്ദ്രാനുമതി തേടി. എന്നാല്‍ മറ്റൊരു മലയാളിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയുമായ ജി.കെ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഈ അഭ്യര്‍ഥന അപ്പാടെ തള്ളി. അങ്ങനെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പട്ടികയില്‍ നിന്ന് കാല്‍കോടി മനുഷ്യര്‍ ഒറ്റയടിക്ക് പുറത്ത്! പൗരത്വം തെളിയിക്കാന്‍ പോലും പാടുപെടേണ്ട ഈ യുഗത്തില്‍ ജനസംഖ്യാ രജിസ്റ്ററിന്റെ പടിക്കു പുറത്താക്കപ്പെട്ട ഈ മനുഷ്യര്‍ക്ക് ഇനിയെങ്ങനെ ജനായത്തപ്രക്രിയയില്‍ ഭാഗഭാക്കാകാന്‍ കഴിയും?

സങ്കടം അതല്ല. ബംഗ്ലാദേശ് മുതല്‍ പാകിസ്താനില്‍ നിന്നുവരെ ഇന്ത്യയില്‍ അനധികൃതമായി കുടിയേറിയവരെ കണക്കെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തരുതെന്നാണ് നമ്മുടെ 'ആഭ്യന്തര'മാര്‍വാഡികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. പുറത്തു പോയി പണിയെടുക്കുന്നു എന്ന ഏകകാരണത്താല്‍ കാല്‍കോടി മലയാളികളുടെ അസ്തിത്വം തന്നെയാണ് ഇവിടെ ഒറ്റയടിക്ക് നിരാകരിക്കപ്പെട്ടിരിക്കുന്നത്.
ഏറ്റവും വലിയ ജനാധിപത്യസമൂഹമായാണ് നാം നമ്മെ വിശേഷിപ്പിക്കാറ്. പക്ഷേ, ലോകത്തെ അമ്പതോളം ജനാധിപത്യരാജ്യങ്ങള്‍ വിദേശങ്ങളിലെ സ്വന്തം പൗരന്‍മാര്‍ക്ക് വോട്ടവകാശം അനുവദിക്കാന്‍ സാങ്കേതികവാറോലകളിലെ സ്ഖലിതങ്ങളൊന്നും മറയാക്കിയിട്ടില്ല. ഫിലിപ്പീന്‍സും ഇറാഖും ഇറാനും ഇന്തോനേഷ്യയും ആ പട്ടികയിലുണ്ട്. ഒരു കുഴപ്പവും കൂടാതെ അവര്‍ പ്രവാസലോകത്തിരുന്നു തന്നെ സ്വന്തം ചൂണ്ടുവിരലുകളില്‍ മഷിപ്പാട് വീഴ്ത്തുന്നു. ഗള്‍ഫിലെയും മറ്റും നയതന്ത്രകേന്ദ്രങ്ങളിലോ മൈതാനങ്ങളിലോ പുറത്ത് ബൂത്തുകള്‍ കെട്ടിയോ ഒരു 'ക്രമസമാധാന'പ്രശ്‌നവും കൂടാതെ അവര്‍ അഭിമാനത്തോടെ വോട്ട് രേഖപ്പെടുത്തുന്നു. ഗള്‍ഫ്ഭരണാധികാരികള്‍ അതിന് സഹായമൊരുക്കുന്നു.

ഏതാനും ആയിരങ്ങളുടെ വോട്ടുകള്‍ ഇലക്ഷന്‍ ജയപരാജയത്തെ നിര്‍ണയിച്ചു കൊള്ളണം എന്നൊന്നുമില്ല. പക്ഷേ, ഒരു രാജ്യം തങ്ങളുടേത് കൂടിയാണെന്ന ബോധം അപ്പോള്‍ അവരില്‍ നിറയും. മണ്ഡലങ്ങള്‍ തിരിച്ച് പുറം ലോകത്ത് വോട്ടെടുപ്പ് നടത്തുക സംഭവ്യമല്ലെന്ന് ഇലക്ഷന്‍ കമീഷണന്‍ നവീന്‍ ചൗള പറയുന്നതു സമ്മതിക്കാം. എന്നാല്‍ ആഗോള കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഇത്രയും കരുത്താര്‍ജിച്ച ഘട്ടത്തില്‍, ത്രി-ജി സ്‌പെക്ട്രം ഇടപാടുകളിലുടെ വന്‍തുക രാജ്യം സമാഹരിക്കുന്ന സന്ദര്‍ഭത്തില്‍ ആധുനികസംവിധാനങ്ങള്‍ ഉപയോഗിച്ച് പുറപ്പെട്ടുപോയ മനുഷ്യരുടെ കൂടി അഭിപ്രായം തേടുന്നത് തീര്‍ത്തും അസാധ്യമാണെന്ന് പറയാനാവുമോ? തപാല്‍ വോട്ടുകള്‍ക്ക് അനുമതി നല്‍കിയിരിക്കെ, ഇന്റര്‍നെറ്റ് വോട്ടിങ് സാധ്യത പാടില്ലെന്ന ദുര്‍വാശിയെന്തിന്?

വോട്ടെടുപ്പില്‍ പരിമിതാര്‍ഥത്തില്‍ ഭാഗഭാക്കാകുന്നതിലൂടെ പരദേശികള്‍ക്ക് വലുതായൊന്നും ലഭിക്കണമെന്നില്ല. പക്ഷേ, അവരുടെ പ്രശ്‌നങ്ങളുടെ അടിത്തറ രാഷ്ട്രീയ തിരസ്‌കാരവുമായി ബന്ധപ്പെട്ടതു തന്നെയാണ്. സര്‍ക്കാര്‍വക രാഷ്ട്രീയതീരുമാനങ്ങളില്‍ ഒരിക്കല്‍പോലും അവന്റെ ശബ്ദം കടന്നുവരുന്നില്ല. പാര്‍ലമെന്റ്‌സമ്മേളനങ്ങളില്‍ അവന്റെ പ്രശ്‌നങ്ങള്‍ എവിടെയും അലയടിക്കുന്നില്ല. ആസൂത്രണ നയരേഖകളില്‍ അവന്റെ ദുരിതം ഇടം പിടിക്കുന്നില്ല. ദേശീയമാധ്യമങ്ങള്‍ അവന്റെ സങ്കടങ്ങള്‍ക്ക് ഒരിക്കല്‍ പോലും ഇടം കൊടുക്കുന്നില്ല. ഇനിയെങ്കിലും ഇതിനൊക്കെ ഒരു തിരുത്ത് വേണ്ടതല്ലേ? ആ നിലക്കാണ് വോട്ടവകാശത്തിനുവേണ്ടി പരദേശത്തെ മനുഷ്യര്‍ പതിറ്റാണ്ടുകളായി മുറവിളി കൂട്ടുന്നത്. പക്ഷേ, നജീബ് താണ്ടുകയും ബഹ്‌റൈനിലെ പ്രിയസുഹൃത്ത് ബെന്യാമിന്‍ അടയാളപ്പെടുത്തുകയും ചെയ്ത ഈ ആടുജീവിതങ്ങളുടെ ഗദ്ഗദങ്ങള്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഇരിക്കുന്നവര്‍ എന്ന്, എങ്ങനെ അറിയാന്‍?

പുറപ്പെട്ടു പോയ മനുഷ്യരെ കുറിച്ച കൃത്യമായ കണക്കു പോലും നമ്മുടെ പക്കല്‍ ഇല്ല. എണ്ണമറ്റ പരദേശി സംഘടനകളും കൂട്ടായ്മകളും എല്ലാ സഹായങ്ങളും നല്‍കുമെന്നിരിക്കെ, കൃത്യമായ ഒരു കണക്കെങ്കിലും ഉറപ്പാക്കാന്‍ കഴിയുന്നത് രാജ്യത്തിനു തന്നെയും നല്ലതല്ലേ? ഒന്നു മനസ്സുവെച്ചാല്‍ അത് നടക്കും. അപ്പോഴറിയാം, എന്‍.ആര്‍.ഐ പ്രമുഖരുടെ വേഷമിട്ടവരല്ല, തുച്ഛവരുമാനത്തില്‍ ദാരിദ്ര്യരേഖക്കും താഴെ ജീവിതം നയിക്കുന്നവരാണ് അവരില്‍ ഏറിയ കൂറുമെന്ന്. പുറം ലോകത്തേക്ക് പുറപ്പെട്ട് കാണാതായ മനുഷ്യര്‍ നിരവധി. വര്‍ഷങ്ങളായി നാട്ടില്‍ വരാന്‍പോലും കഴിയാതെ ഗള്‍ഫ് നഗരങ്ങളില്‍ അലയാന്‍ വിധിക്കപ്പെട്ട ഇന്ത്യക്കാര്‍ അതിലേറെ. ചെയ്തതും ചെയ്യാത്തതുമായ കുറ്റത്തിന്റെ പേരില്‍ ഗള്‍ഫ് ജയിലുകളില്‍ കഴിച്ചു കൂട്ടുന്ന ഇന്ത്യക്കാരുടെ എണ്ണം ആയിരങ്ങളിലാണ്.
ഇവര്‍ക്കു വേണ്ടി ഒരു ജനാധിപത്യസമൂഹത്തിന് ഒന്നും ചെയ്യാനില്ലെന്നു വരുമോ?

Tuesday, June 8, 2010

Save Irom Sharmila & Democracy

Save Irom Sharmila & Democracy - Solidarity meet on 9th June, 3.00 pm, Ashirbhavan, Ernakulam.The spekaers are Irom Singhjeet Sing, (Just Peace Founation, Manipur) brother of Irom Sharmila, Malem Ningthouja (Chairman, Campaign for Peace and Democracy, Manipur), Just.VR Krishna Iyyer, KP Ramanunni, TT Sreekumar, S Balaraman, Civik Chandran, Adv.P Chandrashekharan & P Mujeeb Rahman.

"അവള്‍ മരിച്ചാല്‍ അതിനുത്തരവാദി ഇന്ത്യന്‍ പാര്‍ലമെന്റായിരിക്കും"

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേത്രിയായ ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഷിറിന്‍ എബാദി മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പൊട്ടിത്തെറിച്ചു. ''അവള്‍ മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം കോടതിക്കും പട്ടാളത്തിനും അനങ്ങാപ്പാറനയം പിന്തുടരുന്ന ഭരണാധികാരികള്‍ക്കുമായിരിക്കും. കടമ നിറവേറ്റാത്ത നിങ്ങള്‍ പത്രക്കാരും ആ മരണത്തിന് കാരണക്കാരായിരിക്കും''.
2006 ഒക്ടോബറില്‍ ന്യൂഡല്‍ഹി 'എയിംസി'ല്‍ നിരാഹാരമനുഷ്ഠിക്കുന്ന ഇറോം ഷര്‍മിളയെ സന്ദര്‍ശിച്ചശേഷമായിരുന്നു എബാദിയുടെ ഈ രോഷപ്രകടനം. ഇനിയും അണഞ്ഞിട്ടില്ലാത്ത സമരജ്വാലയായി ഇറോം ഷര്‍മിള ഇപ്പോഴും മണിപ്പുരിന്റെ തലസ്ഥാന നഗരിയായ ഇംഫാലിലെ ജവാഹര്‍ലാല്‍ നെഹ്‌റു ഹോസ്​പിറ്റലില്‍ പോലീസ് കസ്റ്റഡി വാര്‍ഡില്‍. ഷര്‍മിളയുടെ നിരാഹാരം നവംബര്‍ രണ്ടിന് പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്.

നമ്മുടെ കാലത്തിന് ഒരു തരത്തിലും യോജിക്കാത്ത പോരാട്ട ജീവിതം. അസാധാരണത്വം നിറഞ്ഞ നിശ്ചയദാര്‍ഢ്യം. സഹനസമരത്തിന്റെ തീക്ഷ്ണത. നിസ്സഹായര്‍ നടന്നുനീങ്ങുന്ന ഇരുണ്ട നെടുമ്പാതകളില്‍ പ്രതീക്ഷയുടെ ഒരു കൈത്തിരികൊളുത്തിവെക്കുകയാണ് ഇറോം ഷര്‍മിള. ജയിക്കുമോ എന്ന് ഉറപ്പില്ലാത്ത യുദ്ധം.

കഴിഞ്ഞ ഒമ്പതുവര്‍ഷമായി ഷര്‍മിള ഭക്ഷണം കഴിച്ചിട്ടില്ല, ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല. പോലീസ് നിര്‍ബന്ധിച്ച് മൂക്കിലൂടെ കടത്തിയ കുഴലിലൂടെ ഇറ്റുന്ന ദ്രവാഹാരത്തില്‍ ജീവിതം നിലനിര്‍ത്തുന്നു. വര്‍ഷങ്ങള്‍ ചെല്ലുന്തോറും ഈ സമരത്തില്‍ നിന്ന് അധികൃതര്‍ മുഖം തിരിക്കുകയാണ്. സോദരാ എത്രനാള്‍ നിങ്ങളത് കണ്ടില്ലെന്ന് നടിച്ച് തിരിഞ്ഞു നടക്കുമെന്ന 'പഴയനിയമ'ത്തിലെ ചോദ്യത്തിന് ഇനി കാലം മറുപടി പറയേണ്ടിവരും.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാനായി രൂപം കൊടുത്ത സായുധസേന പ്രത്യേകാധികാര നിയമത്തിനെതിരെ (അഫ്‌സ്​പ)യാണ് ഇറോം ഷര്‍മിളയുടെ പോരാട്ടം. 1980 മുതല്‍ പ്രാബല്യത്തില്‍ വന്നതാണ് കിരാതനിയമമെന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച 'അഫ്‌സ്​പ'. സംശയം തോന്നിയാല്‍ ആര്‍ക്കുനേരെയും ബലം പ്രയോഗിക്കാനും വെടിവെക്കാനും വാറന്റില്ലാതെ ആരെയും അറസ്റ്റുചെയ്യാനും സേനയ്ക്ക് പ്രത്യേകാധികാരം നല്‍കുന്നതാണ് ഈ നിയമം. കേന്ദ്രസര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സൈനികോദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ 'അഫ്‌സ്​പ' വിലക്കുകയും ചെയ്യുന്നു. നിയമം നടപ്പിലായശേഷം മണിപ്പുരില്‍ ഇരുപതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കുപ്രകാരം മരണസംഖ്യ ഇതിലുമെത്രയോ ഏറെ. നിയമം നടപ്പാക്കുമ്പോള്‍ മണിപ്പുരിലെ തീവ്രവാദി സംഘടനകളുടെ എണ്ണം അഞ്ചില്‍ താഴെ. ഇപ്പോഴത് ഇരുപത്തിയഞ്ചോളം വരുമെന്ന് പോലീസ്. അപ്പോള്‍ പിന്നെ 'കിരാതനിയമം'കൊണ്ട് എന്തു പ്രയോജനം? അതുതന്നെയാണ് ഇറോംഷര്‍മിളയും ചോദിക്കുന്നത്.

പുതിയ കാലത്തെ ചെറുപ്പത്തിന് ഒരു പ്രഹേളികയായിരിക്കും ഇറോം ഷര്‍മിളയുടെ ജീവിതം. ഇറോം ഈ നൂറ്റാണ്ടില്‍ ജീവിക്കേണ്ടവളോ എന്ന് അവര്‍ അത്ഭുതം കൂറിയേക്കാം. മണിപ്പുരിലെ പരമ്പരാഗത മെയ്തി വംശ കുടുംബത്തില്‍ പിറന്ന ഒരു സാധാരണ പെണ്‍കുട്ടിയാണവര്‍. ഇറോം നന്ദയുടെയും സതിദേവിയുടെയും മൂന്നു മക്കളില്‍ ഇളയവള്‍. സാമ്പത്തിക പ്രയാസം മൂലം പ്ലസ്ടു കഴിഞ്ഞ് പഠനം നിര്‍ത്തി. കുട്ടിക്കാലം തൊട്ടേ അസാമാന്യ മനോധൈര്യം കാട്ടിയെന്ന് സഹോദരി വിജയന്തിയും സഹോദരന്‍ സിംഘജിത്തും പറയും. യോഗയിലും നാച്ച്വറോപ്പതിയിലും അതീവ താത്പര്യമായിരുന്നുവെന്ന് സുഹൃത്തുക്കള്‍. മണിപ്പുരിലെ സാഹിത്യ കുതുകികള്‍ക്ക് അവള്‍ എഴുതിത്തെളിഞ്ഞ യുവ കവയത്രി. എന്നാലിന്ന് നാട്ടുകാര്‍ക്ക് ആ പെണ്‍കുട്ടി വെറും ഇറോം ചാനു ഷര്‍മിളയല്ല, മണിപ്പുരിന്റെ ഉരുക്കു വനിതയാണ്

മണിപ്പുരിന്റെ ചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്ന്. ഇംഫാല്‍ വിമാനത്താവളത്തിനടുത്ത മാലോം ഗ്രാമത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനിക സംഘത്തിനു നേരെ അജ്ഞാതരായ തീവ്രവാദികള്‍ ബോംബാക്രമണം നടത്തി. അതായിരുന്നു പ്രകോപനം. അന്നു വൈകിട്ട് റോഡരികിലെ ബസ് ഷെല്‍ട്ടറില്‍ കാത്തുനില്‍ക്കുകയായിരുന്ന നാട്ടുകാര്‍ക്കുനേരെ അസം റൈഫിള്‍സിലെ സൈനികര്‍ തുരുതുരാ വെടിവെപ്പു നടത്തി. 10 നിരപരാധികള്‍ സംഭവസ്ഥലത്തു മരിച്ചുവീണു. മണിപ്പുരിനെ സംബന്ധിച്ചിടത്തോളം അത് പുതുമയായിരുന്നില്ല. യൂണിഫോമണിഞ്ഞ നരാധമന്‍മാര്‍ അതിനും മുമ്പേ കൂട്ടക്കുരുതികള്‍ ഏറെ നടത്തിയിരുന്നു.

ഒരു സമാധാനറാലിയുടെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഷര്‍മിള അവിടെ എത്തിയത്. ചോരയില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങള്‍ കണ്ട് നടുങ്ങിപ്പോയെന്ന് അവര്‍ പിന്നീട് പറഞ്ഞു. മരണം സ്വയം വരിക്കാനുള്ള കരുത്ത് അവിടെനിന്നാണ് ലഭിച്ചത്. നിരപരാധികള്‍ക്കുനേരെയുള്ള സേനയുടെ കടന്നുകയറ്റം തടയാന്‍ വേറെ വഴികളില്ലായിരുന്നു -അവര്‍ പറയുന്നു.
എന്തുകൊണ്ട് മരണംവരെ നിരാഹാരം എന്ന ചോദ്യത്തിന് ഇറോം ഷര്‍മിളയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്. 'നിരാഹാരം ആത്മീയതയില്‍ അധിഷ്ഠിതമാണ്. ശരീരം എനിക്ക് പ്രശ്‌നമല്ല. നമ്മളെല്ലാവരും ഇന്നല്ലെങ്കില്‍ നാളെ മരിക്കാനുള്ളവരാണ്. മണിപ്പുരിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് എന്റെ സമരം. ഇത് വ്യക്തിപരമായ ഒരു പോരാട്ടമായി കാണരുത്. ഇതൊരു പ്രതീകമാണ്. സത്യത്തിന്റെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകം.''

അന്നുതൊട്ട് ഇറോം ഷര്‍മിളയ്ക്ക് തന്റെ മെലിഞ്ഞ ശരീരം യുദ്ധഭൂമിയായി. നിരാഹാരസമരം തുടങ്ങി ദിവസങ്ങള്‍ക്കകം പരിക്ഷീണിതയായ ഇരുപത്തിയെട്ടുകാരിയെ പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. എന്തൊക്കെ സമ്മര്‍ദങ്ങളുണ്ടായിട്ടും ഒരു തുള്ളി വെള്ളംപോലും ഇറക്കാന്‍ ഷര്‍മിള സമ്മതിച്ചില്ല. കഴിഞ്ഞ ഒമ്പതു വര്‍ഷമായി അതു തുടരുന്നു. ഉണങ്ങിയ പരുത്തികൊണ്ട് പല്ലുകളും ചുണ്ടും വൃത്തിയാക്കും. അഴിച്ചിട്ട മുടി ഒമ്പതു വര്‍ഷമായി ചീകിയിട്ടില്ല. ഇറോം ഷര്‍മിളയ്ക്കിപ്പോള്‍ പ്രായം 37. സ്വയം തിരഞ്ഞെടുത്ത പീഡനമുറകളെത്തുടര്‍ന്ന് ശരീരം ശോഷിച്ചു. മുഖത്ത് കാലം തീര്‍ത്ത വിരല്‍പ്പാടുകള്‍. ചെറുപ്പത്തിലേ വാര്‍ധക്യം വരിച്ച ജീവിതം ഭീതി നിറയുന്ന മണിപ്പുര്‍സമരമിങ്ങനെ നീളുമ്പോള്‍ അനിശ്ചിതത്വവും ഭീതിയുമാണ് മണിപ്പുരിന്റെ മുഖമുദ്രയായി മാറുന്നത്. ആര്‍ക്കും എന്തും സംഭവിക്കാമെന്ന അവസ്ഥ. ജനങ്ങളില്‍ നിരാശ നിഴലിടുന്നു. ഗ്രാമങ്ങളില്‍നിന്നും ഒട്ടേറെപ്പേര്‍ പേടിച്ച് വീടുവിട്ടുപോയി. വികസനമില്ല, വൈദ്യുതിയില്ല. എല്ലാവരും പരസ്​പരം ഒളിച്ചുകളിയിലാണ്; സര്‍ക്കാറും സേനയും തീവ്രവാദികളും.
മനുഷ്യാവകാശലംഘനങ്ങളുടെ അതിക്രൂരമായ വാര്‍ത്തകള്‍ക്ക് മണിപ്പുരില്‍ ഒരു പഞ്ഞവുമില്ല. വെടിയേറ്റു മരിച്ചവര്‍, മാനഭംഗത്തിനിരയായ സ്ത്രീകള്‍, കാണാതാവുന്ന ആണ്‍കുട്ടികള്‍, എല്ലാം നഷ്ടപ്പെടുന്നവരുടെ വിലാപങ്ങള്‍, തകര്‍ക്കപ്പെടുന്ന വീടുകളും കെട്ടിടങ്ങളും... ഇന്റര്‍നെറ്റില്‍ പരതിനോക്കുക, ഇത്തരം സംഭവങ്ങളുടെ വിവരങ്ങളും നടുക്കുന്ന ചിത്രങ്ങളും നിങ്ങളുടെയും ദൃശ്യപഥത്തിലെത്തും.

ഇറോം ഷര്‍മിള നടത്തുന്ന പോരാട്ടം ഒത്തുതീര്‍പ്പാക്കാന്‍ അധികൃതര്‍ പഠിച്ച പണി പതിനെട്ടും നോക്കിയതാണ്. പക്ഷേ 'അഫ്‌സ്​പ' പിന്‍വലിക്കാതെ വിട്ടുവീഴ്ചയില്ലെന്ന നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ എല്ലാം പാളി. ഇപ്പോള്‍ എല്ലാ വര്‍ഷവും ചടങ്ങുപോലെ ഒരു തവണ ഷര്‍മിളയെ തടങ്കലില്‍നിന്ന് മോചിപ്പിക്കും. എന്നാലവര്‍ പുറത്ത് വീണ്ടും നിരാഹാരം തുടങ്ങുന്നതോടെ വീണ്ടും അറസ്റ്റ്‌ചെയ്ത് ജയിലിലടയ്ക്കും.

സമരം ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവരാന്‍ ഇറോമിന്റെ സഹോദരന്‍ സിംഘജിത്ത് 2006 ഒക്ടോബറില്‍ അവരെ രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെ ഡല്‍ഹിയിലേക്ക് ഒളിച്ചുകടത്തി. ജന്തര്‍മന്തറിനു മുന്നില്‍ മൂന്നു ദിവസത്തെ നിരാഹാരം. ഡല്‍ഹിയിലെ ഹോട്ടലുകളില്‍ നടക്കുന്ന ഫാഷന്‍ഷോയ്ക്കും ക്യാറ്റ്‌വാക്കിനും കൊടുക്കുന്ന പ്രാധാന്യംപോലും മിക്ക ദേശീയ മാധ്യമങ്ങളും ഈ സമരത്തിന് നല്‍കിയില്ല. ക്രൂരവിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. പിന്നാലെ അര്‍ധരാത്രി പോലീസ് റെയ്ഡ് നടത്തി 'ആത്മഹത്യയ്ക്കു ശ്രമിച്ചതിന്' ഷര്‍മിളയെ അറസ്റ്റുചെയ്ത് ആസ്​പത്രിയിലാക്കി. ആസ്​പത്രിക്കിടക്കയില്‍വെച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അവര്‍ കത്തുകളെഴുതി. പക്ഷേ, മറുപടി ഇല്ലായിരുന്നു. ഇറോമിന്റെ ശബ്ദം കാന്തികശക്തിയുള്ളതും ധാര്‍മികതയില്‍ ഊന്നിയതുമാണ്. അക്രമാസക്തമോ സംഹാരാത്മകമോ അല്ല. അതുകൊണ്ടുതന്നെ അധികൃതര്‍ക്ക് അനായാസം മുഖംതിരിക്കാനും കഴിയുന്നു. ഏതെങ്കിലും സുസംഘടിതമായ പ്രസ്ഥാനങ്ങളുടെയോ രാഷ്ട്രീയസംഘടനകളുടെയോ പിന്‍ബലം ഈ സമരത്തിനില്ല.

ഇറോംഷര്‍മിളയുടെ ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന സത്യാഗ്രഹത്തെ തിരിച്ചറിയുന്നതില്‍ രാജ്യം പരാജയപ്പെടുന്നത് വടക്കുകിഴക്കന്‍ മേഖലയുടെ മനസ്സില്‍ പ്രതിഷേധം പുകയ്ക്കുന്നുണ്ട്. തീവ്രവാദിയെന്ന് ആരോപിച്ച് അസംറൈഫിള്‍സ് അറസ്റ്റ് ചെയ്ത മനോരമാദേവിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം കണ്ടെത്തിയപ്പോള്‍ അത് തിരിച്ചറിഞ്ഞതാണ്. മണിപ്പുര്‍ പ്രതിഷേധ കൊടുങ്കാറ്റില്‍ ഇളകിമറിഞ്ഞു. 30 സാധാരണ സ്ത്രീകള്‍ അസംറൈഫിള്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ വിവസ്ത്രരായി ശബ്ദമുയര്‍ത്തി. 'ഇന്ത്യന്‍ പട്ടാളമേ, ഞങ്ങളെക്കൂടി മാനഭംഗപ്പെടുത്തിക്കോളൂ' എന്നായിരുന്നു അവരുടെ മുദ്രാവാക്യം. പ്രതിഷേധിച്ച 30 സ്ത്രീകളെയും മൂന്നു മാസം ജയിലിലടച്ചുകൊണ്ടാണ് സര്‍ക്കാര്‍ പ്രതികരിച്ചത്.

മനോരമാദേവിവധത്തെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് ഉപേന്ദ്ര കമ്മീഷന്റെ റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. 'അഫ്‌സ്​പ' പുനരവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നിര്‍ദേശപ്രകാരംരൂപവത്കരിച്ച ജസ്റ്റിസ് ജീവന്റെഡ്ഡി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യവും തഥൈവ. 'അഫ്‌സ്​പ' എത്രയും പെട്ടെന്ന് റദ്ദാക്കണമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തതെന്ന് പരസ്യമായ രഹസ്യം.

എല്ലാംകൂട്ടി വായിക്കുമ്പോള്‍ ഇറോംഷര്‍മിള മരണംവരെ നിരാഹാരം തുടര്‍ന്നോട്ടെയെന്നാണോ സര്‍ക്കാര്‍ പറയുന്നത്? നിരാഹാരസത്യാഗ്രഹം പത്താംവര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഇംഫാലില്‍ റിലേ നിരാഹാരം തുടങ്ങിയവരുടെ മനസ്സില്‍ എരിയുന്നതും അതേ സംശയമാണ്.

സ്വത്വരാഷ്ട്രീയ ജഗപൊക

ഒരുകണക്കിന് പിണറായി വിജയനല്ലേ ശരി? കുറേക്കാലമായി ഇരയുടെ മാനിഫെസ്‌റ്റോയും ചുമന്നു നടക്കാന്‍ തുടങ്ങിയിട്ട്. വോട്ടുരാഷ്ട്രീയത്തില്‍ കാലണയുടെ ഗുണമില്ല. അധികാരത്തില്‍ നേരെ ചൊവ്വേ കാലുനീട്ടിയിരിക്കാന്‍ സമ്മതിക്കുമോ-ചെങ്ങറ, അതിരപ്പിള്ളി, കിനാലൂര്‍.... ഓരോരോ എടങ്ങേറുകളുമായി ഇറങ്ങും. എങ്കില്‍പിന്നെ ഈ സൈസ് ബുദ്ധിജന്തുജാട കളഞ്ഞ് റിയല്‍പൊളിറ്റിക് പയറ്റിക്കൂടേ? എന്നുവെച്ചാല്‍, പണ്ട് ഇ.എം.എസ് സഖാവ് ചെയ്യാറുള്ളമാതിരി തരംവരുമ്പോള്‍ ഭൂരിപക്ഷവര്‍ഗീയതയെ ഒന്നു തലോടിവിടുക. മറ്റൊരു തരം വേണ്ടിവരുമ്പോള്‍ അതിനെതിരായ കൂട്ടങ്ങളെ തഞ്ചത്തിലടുപ്പിക്കുക. എങ്ങനെ പോയാലും മതേതരത്വ വര്‍ഗരാഷ്ട്രീയത്തിന്റെ ലേബല്‍ നെറ്റിയിലൊട്ടിച്ചുകൊണ്ട് പ്രത്യേകിച്ചൊരു വര്‍ഗീയതയുടെ വഴിയും പതിച്ചുകിട്ടില്ല. ഉരുളന്‍കല്ലില്‍ പായലുപിടിക്കില്ലെന്നത് സ്വത്വാതീത വര്‍ഗബുദ്ധി. വിജയന്‍സഖാവിന് ഈ കളി നല്ലോണമറിയാം.

ഗുജറാത്തിലെ മോഡിവിളയാട്ടത്തെ തുടര്‍ന്ന് കേരളത്തിലെ സഖാക്കള്‍ മുസ്‌ലിം കാര്‍ഡുയര്‍ത്തി. സദ്ദാംഹുസൈന്റെ അക്കൗണ്ടില്‍ അതൊന്നു കൂടി പൊലിപ്പിച്ചെടുത്തു. മുത്തങ്ങയുടെ പരിവട്ടത്തില്‍ ആദിവാസികാര്‍ഡ് നേരത്തെ കീശയിലുണ്ട്. എല്ലാം സമാസമം ചേര്‍ത്തപ്പോള്‍ മുന്നണിവോട്ടില്‍ നാലുശതമാനം ഇടത്തോട്ടു ചെരിഞ്ഞു. ഭൂമികൈയേറ്റം, പെണ്‍വാണിഭം ഇത്യാദികളില്‍വെച്ച് അച്യുതാനന്ദന്റെ വണ്‍മാന്‍ഷോ കൂടിയായപ്പോള്‍ മറ്റു രണ്ട് സ്വത്വരാഷ്ട്രീയങ്ങള്‍ കൂടി പോക്കറ്റിലെത്തി-പരിസ്ഥിതി, ലിംഗസ്വത്വം. ഭരണം താലത്തില്‍വെച്ച് കൈയിലെത്തി. ഈ നേട്ടത്തിന്റെ പ്രത്യയശാസ്ത്ര വാറോലയാണ് ഇരയുടെ മാനിഫെസ്‌റ്റോ എന്നും മറ്റും ബുദ്ധിജന്തു വ്യാഖ്യാനങ്ങള്‍ ഉടനേ പൊലിച്ചു. പറഞ്ഞിട്ടെന്താ, പിന്നീടുണ്ടായ തെരഞ്ഞെടുപ്പുകളിലൊന്നും ഈ ഇരപേമ്രംകൊണ്ട് ഗതിപിടിച്ചില്ല. ഭരണത്തിലെ പിടിപ്പുകേട് മറക്കാന്‍ മാനിഫെസ്‌റ്റോക്ക് ശീലപോരാ. അക്കിടിക്കുമേല്‍ അക്കിടി. വീണ്ടുമിതാ ഒരു വോട്ടെടുപ്പു സീസണ്‍ എത്തുന്നു. കേന്ദ്രത്തിലെ പിടി പോയി. സംസ്ഥാനത്തേത് പോയിക്കിട്ടുമെന്ന് ഏറക്കുറെ ഉറപ്പിച്ചെടുത്തു. ഇനിയുള്ളത് പൂഴിക്കടകന്‍. ജോസഫ് വിരുദ്ധപാനപാത്രം മുങ്ങിയതോടെ പൂഴിക്കടകനില്‍ ഒരു സ്‌കീമിനുള്ള കരുവൊത്തു. യു.ഡി.എഫ് നോക്കുക. മാണി കേരള കോണ്‍ഗ്രസ് സമം കത്തോലിക്കാ ഐക്യം ശിഷ്ടം പള്ളിസഭകള്‍ കോണ്‍ഗ്രസ് കൂടാരത്തില്‍. ഭരണവിരുദ്ധ വികാരംവഴി മുസ്‌ലിംകള്‍ ലീഗില്‍ ഐക്യപ്പെടുമെന്ന കണക്കുകൂട്ടല്‍ അടുത്തത്്. കരുണാകരന്‍ ഷെഡിലായ ശേഷം സവര്‍ണഹിന്ദുക്കളുമായുള്ള കോണ്‍ഗ്രസിന്റെ സമവാക്യം പിഴച്ചുകിടക്കുന്നു. ഇവിടെയാണ് ഇടതുമുന്നണി കാണുന്ന കച്ചിത്തുരുമ്പ്. സവര്‍ണഹിന്ദു വോട്ടിന് വലവീശുക. പ്രത്യയശാസ്ത്ര മസിലുള്ള കക്ഷികളെ സംബന്ധിച്ച് ആയതിന് രണ്ടു വഴികളാണുള്ളത്. ഒന്ന്, ഭൂരിപക്ഷ സാമുദായികതയുടെ സ്ഥാപനവല്‍കൃതരൂപങ്ങളെ പാട്ടിലാക്കുക. രണ്ട്, തങ്ങള്‍ വര്‍ഗീയവിരുദ്ധരാണെന്ന് പ്രഖ്യാപിക്കുക. ഇതില്‍ ആദ്യത്തേതിന് ഇടതുപക്ഷം ഇന്നുകാണുന്ന പാലമാണ് എന്‍.എസ്.എസ്. ദേവസ്വംബോര്‍ഡ് ഉപേക്ഷിച്ചതാണ് നായന്‍മാര്‍ക്കുള്ള പ്രത്യക്ഷ ഉപകാരസേവ. സമദൂരംകൊണ്ട് ക്ലച്ചുപിടിക്കില്ലെന്ന ബോധ്യത്തില്‍ തെല്ലു യു.ഡി.എഫ് നീരസവുമായി കഴിയുന്ന പെരുന്നയില്‍ ഇടതുപക്ഷ ഒളിസേവകള്‍ വേറെ. രണ്ടാമത്തേത്, ന്യൂനപക്ഷങ്ങളെ വര്‍ഗീയതയുമായി തുലനം ചെയ്തുള്ള വാചകമടികളാണ്. ക്രൈസ്തവവിഭാഗങ്ങളെ നേരത്തെതന്നെ ആ ലൈനില്‍ അകറ്റി. ഒടുവിലായി മുസ്‌ലിംകളെയും. ക്രിസ്ത്യന്‍, മുസ്‌ലിംവര്‍ഗീയതകള്‍ നാട്ടില്‍ വളര്‍ന്നിരിക്കുന്നു എന്ന് മുഖ്യമന്ത്രിമുഖേന പ്രഖ്യാപിച്ചതോടെ മാര്‍ക്‌സിസ്റ്റുനയം പാടേ വ്യക്തമാകുന്നു. ന്യൂനപക്ഷ വര്‍ഗീയതക്കെതിരാണ് തങ്ങള്‍ എന്ന പ്രഖ്യാപനമാണ് എക്കാലവും ഭൂരിപക്ഷവര്‍ഗീയതയെ പാട്ടിലാക്കാനുള്ള അടവ്. ഭൂരിപക്ഷവര്‍ഗീയതയെ വര്‍ഗീയതയായല്ല, ദേശീയതയായും മതേതരത്വമായുമാണ് ഇന്ത്യയില്‍ എളുപ്പത്തില്‍ വ്യാഖ്യാനിക്കപ്പെടുക. അതിന്റെ ഗുട്ടന്‍സ് ഈ തന്ത്രത്തില്‍ വിദഗ്ധനായിരുന്ന സാക്ഷാല്‍ ഭാരതശില്‍പി ജവഹര്‍ലാല്‍ തന്നെ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ വേണം ഇപ്പോഴത്തെ സ്വത്വരാഷ്ട്രീയ ജഗപൊകയെ കാണേണ്ടത്. സ്വത്വം ചരിത്രപരമായ സത്യമാണെന്ന കെ.ഇ.എന്നിന്റെ ന്യായവാദമൊന്നും അറിയാത്ത ഇള്ളാകുഞ്ഞുങ്ങളല്ല പാര്‍ട്ടിനേതൃത്വം. പാര്‍ലമെന്ററി വോട്ടുകമ്പോളത്തില്‍ അകപ്പെട്ട പാര്‍ട്ടിയെ സംബന്ധിച്ച് സ്വത്വരാഷ്ട്രീയമെന്നത് തങ്ങള്‍ക്ക് അടവുനയം പ്രയോഗിക്കാനുള്ള ഒരുപാധി എന്നതിലപ്പുറം ഒന്നുമല്ല. അല്ലാതെ, ജാതി-മത-ലിംഗ സ്വത്വങ്ങളടങ്ങുന്ന ഒരു സ്വത്വപ്രശ്‌നത്തെയും ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ പ്രത്യയശാസ്ത്രപരമായി നേരിടുകയോ പരിഹരിക്കുകയോ ചെയ്തിട്ടുള്ളതല്ല. ഇപ്പറയുന്ന ഇരകളുടെ സ്വത്വരാഷ്ട്രീയം അംഗീകരിക്കുന്നതായി ഭാവിച്ചതുതന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പിലേക്കുള്ള ഒരടവു നയമായിരുന്നില്ലേ? സദ്ദാമിന് സിന്ദാബാദ്, മോഡിക്ക് മൂര്‍ദാബാദ്, സച്ചാര്‍കമ്മിറ്റിക്ക് പാലൊളിവീശല്‍ ഇത്യാദി മുസ്‌ലിംവോട്ടിലെ വിഭജനത്തിനുള്ള നമ്പര്‍. ആദിവാസികളുടെ സ്വത്വരാഷ്ട്രീയത്തില്‍ നഞ്ചുകലക്കാന്‍ പാര്‍ട്ടിവക ഒരാദിവാസി സംഗമം. ഈ വക പൊടിക്കൈകളല്ലാതെ അടിസ്ഥാന സ്വത്വപ്രമേയങ്ങളെ ഇന്ത്യന്‍കമ്യൂണിസ്റ്റുകള്‍ ഇപ്പോഴും നേരിടാറില്ല. പകരം എല്ലാ വിഭാഗങ്ങളും വര്‍ഗരാഷ്ട്രീയത്തിലേക്ക് ഉയര്‍ന്ന് പാര്‍ട്ടിക്കൊടിക്കീഴിലായാല്‍ അത് എല്ലാവരുടെയും പ്രശ്‌നങ്ങള്‍ക്കുള്ള ഏകജാലക രാഷ്ട്രീയമാകും എന്ന വഴുക്കന്‍ നയമാണ് പുലര്‍ത്തിപ്പോരുന്നത്. ഈ നിലപാടുതന്നെയാണ് സ്വത്വരാഷ്ട്രീയരൂപങ്ങളെയും അവക്കാധാരമായ കാതല്‍പ്രശ്‌നങ്ങളെയും വോട്ടുമലയാളത്തിലെ ഓഹരിസൂചികകളുടെ ചാഞ്ചല്യങ്ങള്‍ക്കനുസൃതമായി തട്ടിക്കളിക്കാനുള്ള പന്തായിമാത്രം പാര്‍ട്ടി കണക്കാക്കാന്‍ ഇടയാകുന്നതും.

ഇപ്പോഴത്തെ പന്തുകളി നോക്കുക. പി.കെ. പോക്കര്‍ 'ഓറ' എന്ന മാസികയില്‍ സ്വത്വരാഷ്ട്രീയം സംബന്ധിച്ച് അദ്ദേഹത്തെപ്പോലുള്ളവര്‍ വെച്ചുപുലര്‍ത്തുന്ന ഇടതുപക്ഷധാരണക്ക് അനുസൃതമായി ലേഖനമെഴുതുന്നു. പി. രാജീവും സംഘവും ഉടനേ 'ദേശാഭിമാനി'യില്‍ മറുഗോളടിക്കുന്നു-പാര്‍ട്ടിയുടെ 'പുതിയ'നയത്തിന് നിരക്കുന്ന വിധം. ഈ ലൈന്‍മാറ്റം അത്ര പിടിച്ചില്ലാത്തതുകൊണ്ടോ എന്തോ പോക്കര്‍ ക്ഷുഭിതനാകുന്നു. ചങ്ങാതി കെ.ഇ.എന്‍ ക്ഷോഭം പങ്കിടുന്നു. പാര്‍ട്ടിയിലെ സയാമീസ് ഇരട്ടകള്‍ (ബേബിയും ഐസക്കും) തൊട്ട്് പോളിറ്റ്ബ്യൂറോയില്‍ നിന്ന് എസ്.ആര്‍.പി വരെ പ്രതികരിക്കുന്നു. ഈ ഒച്ചപ്പാടില്‍ എന്തോ കടിപിടിവക കിട്ടുമെന്ന്കരുതി മാധ്യമപ്പട മൈക്കുമായിറങ്ങുന്നു. ഒട്ടും വൈകിയില്ല, 'സ്വത്വരാഷ്ട്രീയം രാഷ്ട്രീയത്തിലെ ചെറിയപടി, അതില്‍നിന്നു മുതിര്‍ന്ന് വര്‍ഗരാഷ്ട്രീയത്തിലേക്കെത്തുക' എന്ന സന്ദേശത്തില്‍ പോക്കര്‍മാരും എസ്.ആര്‍.പിമാരും ലയിക്കുന്നു. പിന്നെയെവിടെയാണു തര്‍ക്കം?

തര്‍ക്കമൊന്നുമല്ല, പാര്‍ട്ടിയുടെ ഇപ്പോഴത്തെ നയം ഭൂരിപക്ഷവര്‍ഗീയതയെ തലോടി വോട്ടുവരുത്തലാണ്. അതിനായി ഇരുമുന്നണികളെയും എളുപ്പത്തില്‍ നിജപ്പെടുത്താവുന്ന ഒരു ബ്രാക്കറ്റിങ് ഉണ്ടാക്കണം. യു.ഡി.എഫ് സമം ന്യൂനപക്ഷ വര്‍ഗീയത, ഇടതുപക്ഷം സമം അപ്പറഞ്ഞതിനെതിര്. ഈ എതിര്‍പ്പിന്റെ ശരിയര്‍ഥം ഭൂരിപക്ഷവര്‍ഗീയത എന്നു വായിക്കപ്പെടരുത്. അതിനൊരു സൈദ്ധാന്തിക മറക്കുട വേണം. അതാണ് ന്യൂനപക്ഷങ്ങളും ആദിവാസികളും മറ്റും പ്രതിനിധാനം ചെയ്യുന്ന സ്വത്വരാഷ്ട്രീയ രൂപങ്ങള്‍ക്കെതിരായ അടച്ചുപറച്ചില്‍. പി. രാജീവിനെപ്പോലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ നയം അനുസരണയോടെ ശിരസാവഹിക്കുന്നു. പോക്കറെപ്പോലുള്ള ഗ്രന്ഥരാഷ്ട്രീയക്കാര്‍ 'തൈരില്ലെങ്കില്‍ മോരും കൂട്ടിത്താ' എന്നു ചിണങ്ങുന്നു. ആത്യന്തികമായി പ്രത്യയശാസ്ത്രമല്ല വോട്ടുപരീക്ഷക്കിരിക്കുന്നത്, പാര്‍ട്ടിയാണ്. അവിടുത്തെ ജയം പുസ്തകബുജികളുടെ ദന്തഗോപുരങ്ങളിലല്ല, സാദാപൗരന്‍ കുത്തുന്ന ബാലറ്റിലാണ്. ഈ സന്ദേശമാണ് പി. രാജീവിലൂടെ പാര്‍ട്ടി സ്വന്തം സിദ്ധാന്തവൈദ്യന്‍മാര്‍ക്ക് കൊടുത്തിരിക്കുന്നത്.

സത്യത്തില്‍ മാര്‍കിസ്റ്റുകാരുടെ ഈ സ്വത്വരാഷ്ട്രീയപുകിലുതന്നെ ഒരു ടിന്റുമോന്‍ ഫലിതമല്ലേ? ഇന്ന് നമ്മുടെ നാടന്‍ വര്‍ഗരാഷ്ട്രീയക്കാര്‍ തള്ളിപ്പറയുന്നത് അധഃകൃതരാക്കപ്പെട്ടവരുടെയും മത,ലിംഗ,പരിസ്ഥിതി ആദിയായ ന്യൂനപക്ഷങ്ങളുടെയും സ്വത്വരാഷ്ട്രീയത്തെയാണ്. ഇതേ പ്രമേയങ്ങളിലെ ഭൂരിപക്ഷസ്വത്വങ്ങളുടെ രാഷ്ട്രീയത്തെ തള്ളുന്നതായി ഭാവിച്ച് പരോക്ഷമായി അവയെ പ്രീണിപ്പിക്കുകയാണല്ലോ ഈ 'പുതിയ' ബോധോദയത്തിന്റെ ഉള്ളിലിരിപ്പ്. ഫലിതം അതല്ല. നമുക്കിടയില്‍ ഇന്നുള്ള വിവിധ ഇനം സ്വത്വരാഷ്ട്രീയങ്ങള്‍ അങ്കുരിച്ചതുതന്നെ ഇപ്പറഞ്ഞ ഭൂരിപക്ഷ സ്വത്വരാഷ്ട്രീയത്തോടുള്ള പ്രതികരണമായിട്ടാണ്. ഒപ്പം, ഇന്ത്യന്‍ മതേതരത്വം അവരുടെ പ്രശ്‌നങ്ങളെ അവഗണിച്ചതുകൊണ്ടുമാണ്. ഈ ഒഴിവാക്കലില്‍/അലംഭാവത്തില്‍ മതേതരത്വം അവകാശപ്പെടുന്ന ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പങ്കാളിത്തം ഗ്രന്ഥപ്പൈക്കളെ നിരത്തി മറച്ചുവെക്കാനും മുട്ടാപ്പോക്കു കുന്നായ്മകള്‍ കൊണ്ട് തടുക്കാനുമാണ് എന്നുമവര്‍ ശ്രദ്ധിച്ചിട്ടുള്ളത്. ഗത്യന്തരമില്ലാതെ വിവിധ സ്വത്വരാഷ്ട്രീയ രൂപങ്ങള്‍ സ്വകീയമായി തല നിവര്‍ത്തി തുടങ്ങിയപ്പോള്‍ ഇടതുപക്ഷത്തിന് ആധിയായി. അത് ഇലക്ടറല്‍ രാഷ്ട്രീയത്തിലെ ആധി മാത്രമാണെന്നതാണ് രസകരം. അതിനപ്പുറം പ്രത്യയശാസ്ത്രപരമായി ഈ ഇന്ത്യന്‍ സവിശേഷതകളെ ഇനിയും പരിഹരിക്കാത്തതിലുണ്ടാകേണ്ട ആധിയൊന്നും വോട്ടുരാമന്‍മാര്‍ക്കില്ല. അങ്ങനെ, ഇരിക്കുന്ന കൊമ്പു തന്നെ സ്വയം മുറിക്കുന്ന ആത്മാരാമന്മാരായി പരിണമിക്കുന്നു, വര്‍ഗരാഷ്ട്രീയ സ്വത്വങ്ങള്‍.

ഇനി ഈ ഫലിതത്തിന് അടിവരയിടുന്ന ഒരു ഫലിതം ഇപ്പോഴത്തെ ജഗപൊകയില്‍ നിന്നുതന്നെ നമുക്ക് കിട്ടുന്നുണ്ട്. പി. രാജീവിനെതിരെ പോക്കര്‍ പ്രകടിപ്പിച്ച പരസ്യ പ്രക്ഷോഭ താപ പ്രകടനത്തിലെ പ്രസക്തഭാഗമിങ്ങനെ: രാജീവിനെ പോലുള്ളവര്‍ക്ക് ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ എന്താണ് യോഗ്യത? അയാള്‍ സാംസ്‌കാരിക പ്രവര്‍ത്തകനോ അക്കാദമീഷ്യനോ ആണോ? രാഷ്ട്രീയപ്രവര്‍ത്തകന്‍ മാത്രമാണ്. സൈദ്ധാന്തികവിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ എന്താണ് യോഗ്യത?-പോക്കരദ്ദേഹം കത്തിക്കയറി.
പരിഭാഷ: ''ഞങ്ങള്‍ ബുദ്ധിജീവികള്‍ ഇരിക്കുന്നിടത്ത് വെറും രാഷ്ട്രീയ തൊഴിലാളികള്‍ക്ക് എന്തു കാര്യം?

അര്‍ഥം: ''നീയൊക്കെ അധഃകൃതജാതി. ഞങ്ങള്‍ ബൗദ്ധിക ബ്രാഹ്മിണ്‍സ്'
എങ്ങനുണ്ട്, കാര്യത്തോടടുക്കുമ്പോള്‍ വര്‍ഗരാഷ്ട്രീയത്തിന്റെ അപ്പോസ്തുലന്മാരുടെ സ്വന്തം 'സ്വത്വ' പ്രകൃതം?

Monday, June 7, 2010

Bhopal - end 25 years of injustice - Documentary film






The chemical waste fields Bhopal
This was shot at the solar evaporation fields north of the Union Carbide plant in Bhopal. Our guide here is Brian Mooney, Clinical Associate professor of Social Sciences at NYU, explains the history and current state of these chemical dumping grounds.




Inside the Union Carbide Disaster Site, Bhopal
This morning we sneaked into the Union carbide factory..a rusting hulk of metal and pipes. You will see the storage tank known as '610' which is where the deadly chemical reaction first started. We walk through the grounds that are overgrown with weeds and thorny bushes, past the derelict concrete buildings where many of the chemicals were stored. The perimeter wall is only 100 yards or so from the holding tanks and backing this broken boundary are the shacks of those who still live in the shadow of the factory. This was the worst hit community...with bodies all over the streets and the train line some 50 yards further ...my guide told me his father said that a train rolled by that night and cut thru these victims as they lay dead on the tracks. On the train itself very few survived...this has haunted his father for all these and he can longer talk about it.. almost as if the memory gets stronger. Next to the train tracks are 1000 gallon black water tanks that hold nothing ..the taps are dry and the residents here asked me to complain as no one listens to them!...



Sunday, June 6, 2010

കിനാലൂരിലെ സി.പി.എം വാശിക്കു പിന്നില്‍ | ബി.ആര്‍.പി ഭാസ്‌കര്‍

കണ്ണെത്തും ദൂരത്തെങ്ങും ഒരു പദ്ധതിയെയോ സംരഭകനെയോ കാണാനില്ലെങ്കിലും കിനാലൂരിലേക്ക് നാലുവരി പാത ഉണ്ടാക്കിയേ തീരൂ എന്ന വാശിയിലാണ് സി.പി.എം സംസ്ഥാനനേതൃത്വം. കഴിഞ്ഞ നാലു കൊല്ലക്കാലത്ത് നടപ്പിലാക്കാന്‍ കഴിയാഞ്ഞ പല പദ്ധതികളും എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പെട്ടിയിലുണ്ട്. സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം എന്നിവ ഉദാഹരണങ്ങള്‍. അവയുടെ കാര്യത്തിലില്ലാത്ത താല്‍പര്യമാണ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ കിനാലൂരില്‍ കാട്ടുന്നത്. ഇപ്പോള്‍ അദ്ദേഹം അതിനെപ്പറ്റി സംസാരിക്കാത്ത ദിവസമില്ലെന്നുതന്നെ പറയാം. കിനാലൂര്‍ റോഡ് വികസനവും വ്യവസായ പദ്ധതിയും എല്‍.ഡി.എഫ് സര്‍ക്കാര്‍ നിശ്ചയമായും നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറയുകയുണ്ടായി. നാലാളു വന്നാല്‍ പേടിച്ചോടുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകടനങ്ങള്‍ നടത്തിയാല്‍ തീരുമാനം മാറ്റുന്ന പാര്‍ട്ടിയല്ല സി.പി.എം എന്ന് ഏതാണ്ട് ഇതേ സ്വരത്തിലാണ് അദ്ദേഹം നാലഞ്ചു കൊല്ലം മുമ്പ് പ്രഖ്യാപിച്ചത്. മറിച്ച് കരുതുന്നത് പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയാത്തതുകൊണ്ടാണെന്ന് പരിഹസിക്കുകയും ചെയ്തു. സ്വന്തം പാര്‍ട്ടിയെക്കുറിച്ച് അദ്ദേഹത്തിനുള്ള അറിവിന് പരിമിതിയുണ്ടെന്ന് പിന്നീട് വ്യക്തമായി. ജനവികാരത്തിന്റെ ശക്തിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന്റെ പരിമിതിയാണ് പുതിയ പ്രഖ്യാപനത്തില്‍ പ്രതിഫലിക്കുന്നത്.

റോഡ് വികസനത്തിന് മുന്നോടിയായി സര്‍വേ നടത്താനെത്തിയ ഉദേ്യാഗസ്ഥരെ തടഞ്ഞ കിനാലൂരിലെ ജനങ്ങള്‍ക്കുനേരേ പൊലീസ് അക്രമം അഴിച്ചുവിട്ടശേഷം സൗമ്യമായ ഭാഷയില്‍ പിണറായി വിജയന്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു: സര്‍വേ നടക്കട്ടെ, മറ്റ് കാര്യങ്ങള്‍ പിന്നീട് സംസാരിക്കാം. തുടര്‍ന്ന് ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാനെന്ന പേരില്‍ പാര്‍ട്ടി നടത്തിയ പരിപാടിയില്‍ കണ്ടത് സൗമ്യഭാവമായിരുന്നില്ല. പദ്ധതി പ്രദേശത്തിലെ ശക്തിപ്രകടനമായിരുന്നു അതിലെ പ്രധാന ഇനം. ശക്തിപ്രകടനങ്ങള്‍ പ്രചാരണത്തിന്റെ ഭാഗമാണ്. വിശദീകരണത്തിനുള്ള മാര്‍ഗങ്ങളല്ല അവ. സംഘര്‍ഷം നിലനില്‍ക്കുന്ന ഒരു പ്രദേശത്ത് പൊലീസിനെയോ സായുധസേനയെയോ നിയോഗിക്കുമ്പോള്‍ അവര്‍ ആദ്യം ചെയ്യുന്നത് ഒരു റൂട്ട് മാര്‍ച്ച് നടത്തുകയാണ്. എതിരാളികളില്‍ ഭീതിയും ഒപ്പം നില്‍ക്കുന്നവരില്‍ ആത്മവിശ്വാസവും ഉണ്ടാക്കുകയാണ് അതിന്റെ ലക്ഷ്യം. വിശദീകരണ പരിപാടിയെന്ന മട്ടില്‍ സി.പി. എം നടത്തിയതും അത്തരത്തിലൊന്നാണ്.

അതിനുശേഷം ധനമന്ത്രി തോമസ് ഐസക് പദ്ധതിപ്രദേശത്ത് ഹിതപരിശോധന എന്ന നിര്‍ദേശവുമായി വന്നു. ഹിതപരിശോധനയില്‍ 75 ശതമാനം പേര്‍ റോഡ് പദ്ധതിയെ അനുകൂലിച്ചാല്‍ എതിരാളികള്‍ പിന്‍വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശം പ്രത്യക്ഷത്തില്‍ ജനാധിപത്യപരമെന്ന് തോന്നുമെങ്കിലും കിനാലൂരിലെ പൊലീസ് തേര്‍വാഴ്ചയുടെയും പാര്‍ട്ടിയുടെ ശക്തിപ്രകടനത്തിന്റെയും വെളിച്ചത്തില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ വോട്ടെടുപ്പ് സാധ്യമാണോ എന്ന സംശയം ചില മനസ്സുകളിലെങ്കിലും ഉയര്‍ന്നു. പക്ഷേ, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ജനജാഗ്രതാസമിതി തോമസ് ഐസക്കിന്റെ വെല്ലുവിളി സ്വീകരിച്ചു. അതോടെ മന്ത്രി ഹിതപരിശോധനയെക്കുറിച്ചുള്ള സംസാരം മതിയാക്കി.
ജൂണ്‍ ഒന്നാം തീയതി തോമസ് ഐസക്ക് കിനാലൂരില്‍ പോയി പാര്‍ട്ടി സംഘടിപ്പിച്ച യോഗത്തില്‍വെച്ച് റോഡിന് സ്ഥലം വിട്ടുകൊടുക്കാന്‍ തയാറുള്ളവര്‍ എഴുതിക്കൊടുത്ത സമ്മതപത്രങ്ങള്‍ സ്വീകരിച്ചു. പദ്ധതി പ്രദേശത്ത് താമസിക്കുന്ന ഏകദേശം 180 കുടുംബങ്ങളില്‍ 140പരം കുടുംബങ്ങള്‍ സമ്മതപത്രം നല്‍കിയതായി അദ്ദേഹം അവകാശപ്പെട്ടു. അതായത് 81 ശതമാനം പേര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയാര്‍! പൊലീസ് രേഖപ്പെടുത്തുന്ന കുറ്റപത്രങ്ങള്‍പോലെ നിയമസാധുതയില്ലാത്തവയാണ് ഈ സമ്മതപത്രങ്ങള്‍. സമ്മതം എഴുതിവാങ്ങാന്‍ ആരാണ് സി.പി.എമ്മിനെ ചുമതലപ്പെടുത്തിയത്? ഏത് നിയമമാണ് സമ്മതപത്രം സ്വീകരിക്കാന്‍ ധനമന്ത്രിക്ക് അധികാരം നല്‍കുന്നത്? മേയ് ആദ്യമുണ്ടായ പൊലീസ് നടപടി ന്യായീകരിക്കുമ്പോള്‍ വ്യവസായമന്ത്രി എളമരം കരീം പറഞ്ഞത് 46 കുടുംബങ്ങള്‍ ഭൂമി വിട്ടുകൊടുക്കാന്‍ സമ്മതമാണെന്ന് എഴുതി കൊടുത്തിട്ടുണ്ടെന്നാണ്. അതിനെ പരാമര്‍ശിച്ച് ഈ ലേഖകന്‍ ഇങ്ങനെ എഴുതുകയുണ്ടായി: ''വിപുലമായ അടിത്തറയും അതിക്രമത്തിനുള്ള സന്നദ്ധതയുമുള്ള ഒരു കക്ഷിക്ക് തീര്‍ച്ചയായും സമ്മതിനിര്‍മ്മിതിക്കുള്ള കഴിവുണ്ട്''. മേയ് മധ്യത്തില്‍ സ്ഥലം സന്ദര്‍ശിച്ചശേഷം ഒരു ലേഖകന്‍ എഴുതി: ''ഏകദേശം 60 ശതമാനം കുടുംബങ്ങള്‍ റോഡിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് നല്‍കുന്ന നഷ്ടപരിഹാര പാക്കേജിന് സമ്മതം എഴുതിക്കൊടുത്തിട്ടുണ്ട്''. ജൂണ്‍ ആയപ്പോള്‍ സമ്മതം 81 ശതമാനമായി ഉയര്‍ന്നു. പൊലീസ് അതിക്രമത്തിന്റെയും ശക്തിപ്രകടനത്തിന്റെയും തുടര്‍ച്ചയായി നടന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് സമ്മതി പത്രത്തിന്റെ എണ്ണം 25 ശതമാനത്തില്‍നിന്ന് 81 ശതമാനമായി പാര്‍ട്ടി ഉയര്‍ത്തിയത്. ഇതിലൂടെ വെളിപ്പെടുന്നത് പാര്‍ട്ടിയുടെ ജനാധിപത്യബോധമല്ല സമ്മതിനിര്‍മിതി സാമര്‍ഥ്യമാണ്. അധികാരത്തിലിരുന്നപ്പോള്‍ റഷ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി 99 ശതമാനം വോട്ടോടെയാണ് തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത്. അധികാരം നഷ്ടപ്പെട്ട ശേഷം 10 ശതമാനം വോട്ട് മാത്രമാണ് അതിന് കിട്ടുന്നത്. ഇത്തരം സമ്മതിനിര്‍മിതി വിലയിരുത്തുമ്പോള്‍ ഈ ചരിത്രവസ്തുത ഓര്‍ത്തിരിക്കേണ്ടതാണ്.

ടിവി പരമ്പരകളില്‍ അടിക്കടി കേള്‍ക്കുന്ന ഒരു സംഭാഷണശകലമുണ്ട്: ''അത് എന്റെ വാശിയാണ്''. അത് പറഞ്ഞുകഴിയുമ്പോള്‍ ശരിതെറ്റുകള്‍ക്ക് പ്രസക്തിയില്ല. സീരിയല്‍ കഥാപാത്രം അത്തരത്തിലൊരു പ്രസ്താവം നടത്തുമ്പോള്‍ അതിന്റെ കാരണം പരമ്പര പതിവായി കാണുന്നവര്‍ക്ക് മനസ്സിലാകും. എന്നാല്‍ വികസനത്തിന്റെ പേരില്‍ ഇവിടെ അരങ്ങേറുന്ന അസംബന്ധ നാടകം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഇല്ലാത്ത വ്യവസായങ്ങളുടെ പേരില്‍ പാര്‍ട്ടി കാണിക്കുന്ന വാശിയുടെ കാരണം വ്യക്തമല്ല. എന്ത് വ്യവസായമാണ് അവിടെ കൊണ്ടുവരുന്നതെന്ന സ്ഥലവാസികളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സര്‍ക്കാറിനോ പാര്‍ട്ടിക്കോ കഴിയുന്നില്ല. ഇപ്പോള്‍ ഈ ചോദ്യം സി.പി.എം വിരുദ്ധത ആരോപിക്കാനാവാത്ത ശാസ്ത്രസാഹിത്യ പരിഷത്തും പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. ഉപഗ്രഹനഗരം നിര്‍മിക്കാമെന്നു പറഞ്ഞ മലേഷ്യന്‍ സ്ഥാപനവുമായുണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പരിപാടി തുടങ്ങിയത്. ആ സ്ഥാപനം നിര്‍മാണകമ്പനിയാണെന്നും അതിന് വ്യവസായം തുടങ്ങാനാവില്ലെന്നും കമ്പനിയെക്കുറിച്ച് പഠിച്ച ജോസഫ് സി. മാത്യു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ധാരണപത്രം കാലഹരണപ്പെട്ടു കഴിഞ്ഞതിനാല്‍ ഇനി ആ കമ്പനിയില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ട് ഏതായാലും കാര്യവുമില്ല. ഈ സാഹചര്യത്തില്‍ പദ്ധതിയെ എതിര്‍ക്കുന്നവരുമായി സംസാരിച്ചും അവര്‍ മുന്നോട്ടുവെച്ച ബദല്‍ പദ്ധതി പരിഗണിച്ചും എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു തീരുമാനത്തിലെത്താനുള്ള അവസരം സര്‍ക്കാറിനുണ്ടെന്നിരിക്കെ എന്ത് വില കൊടുത്തും അത് നടപ്പാക്കാനായി നേരിട്ട് കളത്തിലിറങ്ങിയത് എന്തിനാണെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണം. കിനാലൂരിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ ഭൂമി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് വ്യവസായമന്ത്രി സമ്മതിച്ചിട്ടുണ്ട്. വികസനപ്രദേശങ്ങളില്‍ സാധാരണഗതിയില്‍ നടക്കുന്ന ക്രയവിക്രയങ്ങളെ അവിടെ നടന്നിട്ടുള്ളൂവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പ്രശ്‌നത്തെ അങ്ങനെ ലഘൂകരിക്കാനാവില്ല. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത പല ഇടപാടുകളും നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആ ഇടപാടുകളില്‍ ഉള്‍പ്പെട്ടവരുടെ വാണിജ്യരാഷ്ട്രീയബന്ധങ്ങള്‍ പുറത്തുവന്നാല്‍ പാര്‍ട്ടിയുടെ ധിറുതിയുടെയും വാശിയുടെയും കാരണങ്ങള്‍ കണ്ടെത്താനായേക്കും.

കിനാലൂര്‍ പ്രശ്‌നത്തില്‍ സര്‍വകക്ഷി സമ്മേളനം വിളിക്കുമെന്നും റോഡ്പദ്ധതിയെ എതിര്‍ക്കുന്ന സംഘടനകളുടെ പ്രതിനിധികളെയും ക്ഷണിക്കുമെന്നും മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍ പറഞ്ഞിട്ട് ദിവസങ്ങളായി. യോഗത്തില്‍ രാഷ്ട്രീയ കക്ഷികള്‍ മാത്രം മതിയെന്ന നിലപാടാണ് വ്യവസായമന്ത്രി സ്വീകരിച്ചിട്ടുള്ളത്. അവര്‍ക്കിടയിലെ അഭിപ്രായഭിന്നത മൂലമാണ് യോഗം വൈകുന്നതെന്ന് കരുതാന്‍ ന്യായമുണ്ട്. പാര്‍ട്ടി കല്പന നല്‍കിയാല്‍ അനുസരിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രിയാണ് അച്യുതാനന്ദന്‍. ജനകീയ പ്രതിരോധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെ മാറ്റി നിര്‍ത്തി രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ മാത്രം വിളിച്ച് അനുകൂല തീരുമാനമെടുപ്പിക്കാനാകും സി.പി.എം നേതൃത്വം ഇനി ശ്രമിക്കുക. റോഡ്‌വികസനം പോലുള്ള കാര്യങ്ങളില്‍ അധികാരമൊഴിയാന്‍ പോകുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെയും അധികാരത്തിലേറാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസ്‌പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെയും നിലപാടുകള്‍ ഏറക്കുറെ ഒന്നാണെന്ന് അവരുടെ പ്രസ്താവനകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇരുകക്ഷികളും ചില സ്ഥാപിതതാല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതുമൂലമാണ് അവര്‍ക്കിടയില്‍ അഭിപ്രായൈക്യം ഉണ്ടായിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ വികസന പ്രശ്‌നങ്ങളില്‍ അവസാനവാക്ക് അവര്‍ നയിക്കുന്ന മുന്നണികള്‍ക്ക് വിട്ടുകൊടുത്താല്‍ വിജയിക്കുക വിശാല ജനകീയ താല്പര്യങ്ങളാവില്ല, സ്ഥാപിതതാല്പര്യങ്ങളാകും. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രതിപക്ഷ കക്ഷികളെ മാത്രമല്ല, അതുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും വിശ്വാസത്തിലെടുത്തേ മതിയാകൂ. അവരെ ഒഴിവാക്കി എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങള്‍ പുച്ഛത്തോടെ തിരസ്‌കരിക്കും.

സംഘ് പരിവാറും വിദേശ ഫണ്ടും


ഇന്ത്യന്‍ എന്‍.ജി.ഒ (Non Governmental Organisations)കള്‍ക്ക് ഏറ്റവുമധികം വിദേശ ഫണ്ടുകള്‍ വരുന്നത് എവിടെ നിന്നാണ് ? യുനൈറ്റട് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന് മറുപടി പറയാന്‍ രണ്ടു വട്ടം ആലോചിക്കേണ്ടതില്ല. ബ്രിട്ടന്‍ ആണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ട് ജെര്‍മനി ഇറ്റലി ,പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ പിറകെ വരുന്നു.ഇന്ത്യയില്‍ ഈ വിദേശ പണം ഏറ്റവുമധികം കൈപ്പറ്റുന്നത് ആരാണ്?ഉത്തരം കൃത്യമാണ്:സംഘ്പരിവാര്‍ സംഘടനകള്‍.

അമേരിക്കയിലും ബ്രിട്ടനിലും മറ്റുപല യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാപകമായ സ്വാധീനവും വേരുകളുമുള്ള വി എച് പിയും, ആര്‍.എസ്.എസും ഉള്‍പ്പെടുന്ന ഇന്ത്യയിലെ സംഘ് പരിവാര്‍ സംഘങ്ങള്‍ക്ക് കോടിക്കണക്കിനു ഡോളറുകളാണ് വിവിധ വഴികളിലൂടെ ഒഴുകി എത്തുന്നത്‌.

ഐ.ഡി.ആര്‍.എഫ്,എച്ച്.എസ്.എസ്,സേവാ ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘ് പരിവാറിന്റെ അമേരിക്കന്‍-യൂറോപ്യന്‍ പതിപ്പുകളാണ് ഫണ്ടിങ്ങിന് ചുക്കാന്‍ പിടിക്കുന്നത്‌, അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജോലിചെയ്യ്യുന്ന സംഘ് പ്രവര്‍ത്തകരുടെ സംഭാവന അവര്‍ക്ക് സ്വാധീനമുള്ള വന്‍കിട കമ്പനികളുടെ സഹായനിധികള്‍,കോര്‍പറേറ്റുകളുടെ ഭീമമായ ഫണ്ടുകള്‍,വമ്പന്‍ മുതലാളിമാരുടെ സംഭാവനകള്‍ തുടങ്ങിയവയാണ് പ്രധാന സാമ്പത്തീക സ്രോതെസ്സ് .ഇന്ത്യയിലെ ഗ്രാമീണ വികസനം,വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍,ദാരിദ്ര്യ നിര്‍മാര്‍ജനം, സാംസ്കാരീക -സാമൂഹിക സേവനങ്ങള്‍ ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പേരുകളിലാണ് പല ഫണ്ടുകളും സംഘ് പരിവാര്‍ കൈക്കലാക്കുന്നത്,ഇന്ത്യയില്‍ എവിടെയും സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ സംഘ് പരിവാറിനു അന്താരാഷ്‌ട്ര സഹായനിധികള്‍ കൈവശപ്പെടുത്താനുള്ള മികച്ച അവസരങ്ങളാണ്.ഇങ്ങനെ ശേഖരിക്കുന്ന കോടിക്കണക്കിനു രൂപ ഹിന്ദുത്വ വിചാരധാരയില്‍ പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ വേണ്ടിയുള്ള വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍,ആദിവാസികളുടെയും ഗോത്രവര്‍ഗക്കാരുടെയുംവര്‍ഗീയവത്കരണം,ആര്‍.എസ്.എസ്.ക്യാമ്പുകള്‍‍,ആയുധശേഖരണം,സായുധ പരിശീലനം,സംഘ്പരിവാറിന്റെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്ക് വേണ്ടി വ്യാപകവും വ്യവസ്ഥാപിതവും ആയി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.ഇന്ത്യയില്‍ സംഘ് പരിവാര്‍ നടത്തിയിട്ടുള്ള ന്യൂനപക്ഷവേട്ട ഭീകരാക്രമണങ്ങളും ഇത്തരം വിദേശ സഹായങ്ങള്‍ കൂടി ഉപയോഗിച്ച് കൊണ്ടുള്ളതാണ്. ഈ യാഥാര്‍ത്യങ്ങള്‍ മറച്ചുവച്ച് കൊണ്ടാണു മുസ്ലിംകള്‍ക്ക് വരുന്ന വിദേശ ധനത്തെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന ദുരൂഹമായ ബോംബ്‌ സ്ഫോടനങ്ങളുടെയും തീവ്രവാദപ്രവര്‍ത്തനങ്ങളുടെയും പശ്ചാത്തലത്തില്‍, മുസ്ലിംകള്‍ക്ക് വര്‍ധിച്ച വിദേശ പണം ലഭിക്കുന്നുണ്ടെന്നും അത് ഉപയോഗിച്ച് കൊണ്ട് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും സംഘ്പരിവാറും കാവിയില്‍ മുങ്ങിയ മീഡിയയും പ്രചണ്‍ഡമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു, "ഭീകരതക്ക് വേണ്ടിയുള്ള നിധി സ്വരൂപിക്കള്‍ (Terror Funding) എന്നാണു ചിലരുടെ പ്രയോഗം.ഇന്റെലിജെന്‍സ്‌ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പൊലിപ്പിച്ചവതരിപ്പിക്കുന്ന കള്ളക്കഥകള്‍ മുസ്ലിം സംഘടനകളെയും സ്ഥാപനങ്ങളെയും മദ്രസകളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.അവര്‍ക്കെതിരില്‍ "ദുരൂഹതകള്‍" ആരോപിക്കുന്നു.അതേസമയം സംഘ് പരിവാര്‍ സംഘടനകള്‍ കോടിക്കണക്കിനു ഡോളറിന്റെ വിദേശ പണം കൈപ്പറ്റുന്നതും അതുപയോഗിച്ചു വര്‍ഗീയ - ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും മീഡിയ കാണാതെ പോവുന്നു,ന്യൂനപക്ഷ സംഘടനകളും സ്ഥാപനങ്ങളും വിദേശപണം കൊണ്ട് മതപരിവര്ത്തനവും ഭീകര പ്രവര്‍ത്തനവും നടത്തുന്നു എന്ന് തറപ്പിച്ചു പറയുന്നവര്‍,"ചില ഹിന്ദു സംഘടനകളും നിരീക്ഷണപ്പട്ടികയില്‍ ഉണ്ടെന്നു" എവിടെയും തൊടാതെ പറഞ്ഞു പോകുന്നു, ഭാവന അറോറ ഇന്ത്യാടുഡേയില്‍ എഴുതിയ ലേഖനം ഉദാഹരണം(Turning of the top. Bhavana Vij-Aurora October 24,2008).ഹിന്ദി രാഷ്ട്രീയ സഹാറയില്‍ 'തീവ്രവാദികളുടെ ഖജനാവിന്റെ താക്കോല്‍ എവിടെയാണ്? ഇന്റലിജന്സികള്‍ പരാചയപ്പെടുന്നു'എന്ന തലക്കെട്ടില്‍ ഒരു റിപ്പോര്‍ട്ട്‌ (2008 സെപ്റ്റംബര്‍ 22)വരികയുണ്ടായി.

2004-05ലെ കണക്കു പ്രകാരം ഇന്ത്യയില്‍ 14,145 എന്‍.ജി,ഒ കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവ മൊത്തം 5105 കോടി രൂപയുടെ വിദേശ പണം സ്വീകരിക്കുന്നു എന്ന് കണക്കുകളില്‍ കാണുന്നു. 1992 ല്‍ ഇത് 900 കോടി മാത്രമായിരുന്നു. ഔദ്യോഗിക രേഖകള്‍ അനുസരിച്ച് രാജ്യത്ത് വര്ഷം തോറും പത്തുകോടി രൂപയുടെ സഹായധനം ലഭിക്കുന്ന 59 എന്‍.ജി,ഒ കളാണ് ഉള്ളത്. ഹിന്ദു ക്രിസ്ത്യന്‍ സംഘടനകളാണ് അവയെല്ലാം.ഒന്ന് പോലും മുസ്ലിമ്കളുടെതില്ല. 152 വിദേശ രാജ്യങ്ങളില്‍ നിന്നാണു ഇന്ത്യയിലേക്ക്‌ പണം വരുന്നത്,അമേരിക്കയാണ് ഏറ്റവും കൂടുതല്‍ പണം ഇന്ത്യയില്‍ എത്തിക്കുന്നത്.ഇന്ത്യയില്‍ എത്തുന്ന മൊത്തം വിദേശ പണത്തിന്റെ 34 ശതമാനവും യു.എസിന്റെതാണ് -അതായത് 1679 കോടി രൂപ.അമേരിക്കയുമായി ഉറ്റബന്ധമുള്ളതും അവിടെ പോഷക സംഘടനകള്‍ ഉള്ളതും സംഘപരിവാറിനാണ്.അതുകൊണ്ട് ഈ കോടികളുടെ വലിയ പങ്കും കിട്ടുന്നത് ആര്‍ക്കാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ഇംഗ്ലണ്ടില്‍നിന്ന് 679 കോടിയും ഇറ്റലിയില്‍ നിന്ന് 304 കോടിയും ഹോളണ്ടില്‍നിന്ന് 237 കോടിയും വര്ഷം തോറും ഇന്ത്യയില്‍ എത്തുന്നു.
ദല്‍ഹി,ആന്ധ്രപ്രദേശ്‌,മഹാരാഷ്ട്ര,കര്‍ണ്ണാടക,തമിഴ്നാട് എന്നിവയാണ് വിദേശപണം ഏറ്റവും കൂടുതല്‍ എത്തിച്ചേരുന്ന സംസ്ഥാനങ്ങള്‍.ഇതില്‍ സംഘപരിവാറിനു പ്രധാന പങ്കാണുള്ളത്.

ഐ.ഡി.ആര്‍.എഫ്.

അമേരിക്കന്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് പണം സ്വരൂപിക്കാനുള്ള ഏജന്‍സിയാണ് 'ഇന്ത്യാ വികസന-ദുരിദാശ്വാസ നിധി' (India Development and Relief Fund-IDRF).1989 -ല്‍ അമേരിക്കയിലെ മേരിലാന്റ് കേന്ദ്രമായി സ്ഥാപിക്കപ്പെട്ട ഐ.ഡി.ആര്‍.എഫ്. സംഘപരിവാറിന്റെ ഫണ്ട്‌ ശേഖരണ ഏജന്‍സിയാണ്.'വികസനം-ദുരിദാശ്വാസ പ്രവര്‍ത്തനം' എന്ന പേരില്‍ കോടിക്കണക്കിനു ഡോളറുകള്‍ പിരിച്ചെടുക്കുകയും അത് ഇന്ത്യയില്‍ ഉടനീളമുള്ള ആര്‍.എസ്.എസ് പദ്ധതികളുടെ നടത്തിപ്പിനായി എത്തിച്ചുകൊടുക്കുകയും ചെയ്യുകയാണ് ഐ.ഡി.ആര്‍.എഫിന്റെ ചുമതല.ഒരു കണക്കനുസരിച്ച് 2000-ല്‍ 3.8 മില്യന്‍ ഡോളറാണ് ഐ.ഡി.ആര്‍.എഫ് സംഘപരിവാറിനു എത്തിച്ചു കൊടുത്തത്.1994-2000 കാലത്ത് ഐ.ഡി.ആര്‍.എഫ് പോഷക ഘടകങ്ങള്‍ക്കു കൊടുത്തത് നാല് മില്യന്‍ ഡോളറാണ്.'വനവാസി കളയാന്‍ ആശ്രം'ആണ് ഇങ്ങനെ പണം ലഭിക്കുന്നവയില്‍ പ്രധാനം.ന്യൂനപക്ഷ വിരുദ്ധ കലാപത്തില്‍ വ്യക്തമായ പങ്കാണ് VKA ക്ക് ഉള്ളത്.

അമേരിക്കന്‍ സംഘടനാ രാജിസ്ട്രെഷന്‍ നിയമമനുസരിച്ച് നികുതി ബാധ്യതയില്ലാത്ത സേവന സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐ.ഡി.ആര്‍.എഫ്. ഇന്ത്യയിലെ ഗ്രാമീണ വികസനത്തെയും ഗോത്രവര്‍ഗ്ഗ ക്ഷേമത്തെയും നഗരങ്ങളിലെ ദാരിദ്ര്യനിര്മാര്‍ജനത്തെയും സഹായിക്കുന്ന സന്നദ്ധസംഘടനയായാണ് അമേരിക്കന്‍ ഗവണ്‍മെന്റ് രേഖകളില്‍ ഐ.ഡി.ആര്‍.എഫ്. അവര്‍ ചെയ്യുന്നതാകട്ടെ സംഘപരിവാരിനുള്ള ഫണ്ടിംഗും. എന്നാല്‍ ഐ.ഡി.ആര്‍.എഫ് നേതാക്കള്‍ തങ്ങള്‍ക്കു ആര്‍.എസ്.എസുമായും വി.എച്ച്.പിയുമായും ഉള്ള ബന്ധം മരച്ചുവേക്കാനാണ് ശ്രമിക്കുന്നത് (Deflection to the right by Ashish Sen.Outlokk July 22, 2002).എന്നാല്‍ സംഘപരിവാറും ഐ.ഡി.ആര്‍.എഫും തമ്മിലുള്ള ബന്ധം അനിഷേധ്യമായ തെളിവുകള്‍ ഉള്ളതാണ്, കേവലമൊരു ബന്ധമല്ല,സംഘപരിവാറിന്റെ സാമ്പത്തീക അജെന്റ്റ് ആയി പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് ഇവരുടെ ദൌത്യം.


















നികുതി
ഒഴിവാക്കാനായി .ഡി.ആര്‍.എഫ്. യു.എസ്, ഗവണ്‍മെന്റിന് സമര്‍പ്പിച്ച അപേക്ഷകളില്‍ അവര്‍ സാമ്പത്തീക സഹായം നല്‍കുന്ന പ്രധാനപ്പെട്ട ഇന്ത്യന്‍ സംഘങ്ങളുടെ പേരുകള്‍ ചേര്‍ത്തിട്ടുണ്ട്,അവയെല്ലാം സംഘപരിവാര്‍ സംഘങ്ങളാണ്. ഉദാഹരണമായി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 'വികാസ് ഭാരതി' സംഘപരിവാരിന്റെത് ആണെന്ന് അവര്‍ തന്നെ പറയുന്നു (www.sewainternational.org).

തമിഴ്നാട്ടിലെവി.എച്ച്.പിയുടെ സഹോദരസംഘമായ സ്വാമിവിവേകാനന്ദറൂറല്‍ഡെവലപ്മെന്റ് സൊസൈറ്റി (SVDR)യാണ് മറ്റൊന്ന്. ഐ.ഡി.ആര്‍.എഫ്.വെബ്സൈറ്റില്‍ ഇന്ത്യയിലെ 70 സഹോദര സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതായി പറയുന്നു, അവയില്‍ അറുപതും സംഘപരിവാരിന്റെതാണ്.(www.idrf.org).

ഐ.ഡി.ആര്‍.എഫിന്റെ നേത്രിത്വത്തിലും പ്രവര്‍ത്തകരിലും മുഖ്യപങ്കും സംഘപരിവാറുകാരാണ്.
ഇതിന്റെ സ്ഥാപകരില്‍ ഒരാളായ ഭീഷ്മ അഗ്നിഹോത്രി അറിയപ്പെടുന്ന ആര്‍.എസ്,എസുകാരനും .എച്ച്,എസ്,എസിന്റെ സംഘ്ചാലകും (supremo)ആണ്, (Agnihothri's posting criticized. The Hindu Aug.30.2001). ഇതിന്റെ സ്ഥാപകരില്‍ പെട്ട ജതീന്ദര്‍ കുമാറും രാം ജ്ഞാനിയും സംഘ് പ്രവര്‍ത്തകര്‍ തന്നെ (BJP Leader Meets with community group, India Abroad July 9,1999, The times of India Sept.18.1999).ഐ.ഡി,ആര്‍,എഫിന്റെ സ്ഥാപകനും പ്രസിഡന്റുമായ വിനോദ് പ്രകാശും ഭാര്യ സരള വിനോദ് പ്രകാശും അറിയപ്പെടുന്ന സംഘ് നേതാക്കളാണ്.എച്ച്,എസ്.എസിന്റെ വാര്‍ത്ത പത്രിക 'സംഘ് സന്ദേശ്' (2001 ജനുവരി)തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്.വ.എച്ച്.പിയുടെ അന്താരാഷ്‌ട്ര പ്രസിടന്റും ന്യൂനപക്ഷ വര്‍ഗീയ കലാപങ്ങളുടെ ആസൂത്രകനുമായ അശോക്‌ സിംഗാളുമായും ഇവര്‍ക്ക് ബന്ധമുണ്ട്. (Will repeat our Experiment, Indian Express Sept 3 , 2002) ഇന്ത്യയില്‍ ഐ.ഡി.ആര്‍.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വിജയ്‌ മല്ലംപതി സജീവ സംഘ് പരിവാര്‍ എജെന്റ് ആണ്.അമേരിക്കയില്‍ സംഘ് പരിശീലക ക്യാമ്പിന്റെ പ്രധാന പരിശീലകന്‍ ആയിരുന്നു അദ്ദേഹം.(Shyam Parande: RSS goes global,chalks out expansion plan by suresh unnithaan the observer, April3 1998,HSS Newsletter,Sangh Sandesha Dec 99,പേജ് 9).

സംഘ് സ്വാധീനം,


1980മുതല്‍ ഹിന്ദുത്വ ശക്തികള്‍ അമേരിക്കയില്‍ ക്രമപ്രവ്രിദ്ധമായ വളര്‍ച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്‌.അമേരിക്കന്‍ യൂനിവേഴ്സിറ്റികളിലും സോഫ്റ്റ്‌വെയര്‍ മേഖലകളിലുമാണ് സംഘ്പരിവാറിനു ഏറ്റവും അധികം സ്വാധീനം ഉള്ളത്, ഇന്ത്യന്‍ പ്രവാസികളില്‍ വലിയൊരു വിഭാഗത്തെ കൈയില്‍എടുക്കാനായതാണ് സംഘ് പരിവൈര്‍ന്റെ നേട്ടം.ഐ.ഡി,ആര്‍.എഫിന് പുറമേ സേവന സംഘടനയായി അറിയപ്പെടുന്ന VHP America, ഹിന്ദു യൂനിവേഴ്സ് (H.U), നാഷനല്‍ ഓഫ് ഹിന്ദുത്വ (N.H),ഹിന്ദു വുമണ്‍ (H.W).ഗ്ലോബല്‍ ഹിന്ദു ഇലക്ട്രോണിക് നെറ്റ്‌വര്‍ക്ക് (GHEN),ഹിന്ദു സ്റ്റുഡന്റസ് കൌണ്‍സില്‍ (HSC),തുടങ്ങിയവയും സംഘ് പരിവാറിനു വേണ്ടി ധനസമാഹരണം നടത്തുന്നുണ്ട്.

സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന പ്രഫഷനുകളും ഇന്ത്യന്‍ പ്രവാസികളും ആണ് സംഘ് പരിവാറിന്റെ അമേരിക്കയിലെ മുഖ്യ സാമ്പത്തീക സ്രോതസ്സ്.ഐ.ഡി,ആര്‍.എഡിന്റെ പ്രവര്‍ത്തകര്‍ തങ്ങള്‍ ജോലി ചെയ്യുന്നതും സ്വാധീനമുള്ളതും ആയ സോഫ്റ്റ്‌വെയര്‍ കമ്പനികളെ സമീപിച്ചു സേവനപ്രവര്ത്തനങ്ങല്‍ക്കായി ലാഭത്തിന്റെ നിശ്ചിത ശതമാനം നീക്കിവെക്കുന്ന വന്‍കിട കമ്പനികള്‍ക്ക് മുമ്പില്‍ ഇന്ത്യയിലെ വികസന-ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കാവുന്ന ഏറ്റവും മികച്ച ഒരേയൊരു ഏജന്‍സിയായി ഐ.ഡി.ആര്‍.എഫിനെയാണ് സംഘ് പരിവാര്‍ പരിചയപ്പെടുത്തുന്നത്,ഐ.ഡി,ആര്‍.എഫിന് വന്‍തുക സംഭാവന നല്‍കിയ കമ്പനിയായിരുന്നു സിസ്കോ(CISCO).മതേതര സ്വഭാവത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് മാത്രമേ പണം നല്‍കാവൂ എന്നായിരുന്നു സിസ്കോയുടെ തീരുമാനം.
ഏകാമതവും,ഏകാസംസ്കാരവും'പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് പണം നല്‍കില്ല എന്നായിരുന്നു കമ്പനിയുടെ നയം.മതേതര-സേവന വേദിയാണെന്ന് തെറ്റിദ്ധരിച്ചാണ് സിസ്കോ ഐ.ഡി.ആര്‍.എഫിന് പണം നല്‍കിയത്.1999 ഐ.ഡി.ആര്‍.എഫ്. ഫണ്ടിന്റെ അഞ്ചു ശതമാനം സിസ്കൊയുടെതായിരുന്നു,എന്നാല്‍ എസ്.എഫ്.എച്ച്(Stop Funding Hate ) എന്ന സംഘടന ഐ.ഡി,ആര്‍,എഫ് സംഘ പരിവാറിന്റെ അമേരിക്കന്‍ ഫണ്ടിംഗ് ഏജന്‍സിയാണെന്നും അവര്‍ പണം ഉപയോഗിക്കുന്നത് വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ആണെന്നും തെളിയിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ സിസ്കോ നല്‍കുന്ന ഫണ്ട് നിര്‍ത്തലാക്കി.മാത്രമല്ല ഐ.ഡി,ആര്‍,എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പത്തു മുന്‍നിര കോര്‍പ്പറേഷനുകളില്‍ എസ്.എഫ്.എച്ചിന്റെ റിപ്പോര്‍ട്ട് സഹിതം പരാതി നല്‍കുകയും ചെയ്തു സിസ്കോ(ഫ്രണ്ട് ലൈന്‍ - വാല്യം 19, ഇഷ്യൂ 25, ഡിസംബര്‍ 7-20,2002. SC Pvt Ltd മുംബൈ, SACW ഫ്രാന്‍സ് റിപ്പോര്‍ട്ട് 2002).



എസ്.എഫ് .എച്ച് .നടത്തിയ പഠനത്തിലാണ് ആര്‍.എസ്.എസും വി.എച്ച്.പിയും മറ്റും അമേരിക്കന്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് കോടിക്കണക്കിനു ഡോളറുകള്‍ കൈപട്ടുകയും അതുപയോഗിച്ചു ഇന്ത്യയില്‍ ഹിന്ദുത്വ തീവ്രവാദം പ്രചരിപ്പിക്കുകയും ഗുജറാത്തിലും മറ്റും ന്യൂനപക്ഷ വിരുദ്ധ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയത്.ഫ്രണ്ട് ലൈനില്‍ നൌനിധി കൌര്‍ (Naunidhi Kaur) 'വര്‍ഗീയത"വിദേശ കരങ്ങള്‍' (Communalism The Foreign Hand) എന്ന തലക്കെട്ടില്‍ എസ്.എഫ്.എച്ചിന്റെ പഠന ഫലങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് ഒരു ലേഖനം എഴുതിയിരുന്നു (വാല്യം,19, ലക്കം 25, 7-20 ഡിസംബര്‍, 2002).

'വനവാസി കല്യാണ്‍' ആശ്രമത്തിനു പുറമേ പലഭാഗങ്ങളില്‍ ആയി സ്ഥാപിക്കപ്പെട്ടിട്ടുള്ള അനേകം സ്ഥാപനങ്ങള്‍ ഐ.ഡി,ആര്‍,എഫിന്റെ ധനസഹായം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.സേവാഭാരതി (ന്യൂഡല്‍ഹി),വികാസ് ഭാരതി (ബീഹാര്‍),സ്വാമി വിവേകാനന്ദ റൂറല്‍ഡവലപ്മെന്റ് സൊസൈറ്റി (തമിഴ്നാട്),ജനസേവാവിദ്യാകേന്ദ്ര(കര്‍ണ്ണാടക),ഗിരിവാസിവനവാസി സേവാപ്രകല്പ്(യു.പി).
ജി.ദേശ്പാണ്‍ദെ വനവാസി വസ്തിഗ്ര(മഹാരാഷ്ട്ര)തുടങ്ങിയവ ഉദാഹരണം.

"സേവാഭാരതി'പ്രത്യക്ഷത്തില്‍ തന്നെ ആര്‍.എസ്.എസിന്റെ പോഷക ഘടകമാണ്.
ആദിവാസികളെയും ഗോത്ര വര്‍ഗ്ഗക്കാരെയും കേന്ദ്രീകരിച്ചു കൊണ്ടാണ് വിവേകാനന്ദ റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനം.

എച്ച്.എസ്.എസ്.

ബ്രിട്ടനിലെ സംഘ്പരിവാര്‍ സംഘടനയാണ് എച്ച്.എസ്.എസ്. (Hindu Swayam Sevak Sangh - HSS).ആര്‍.എസ്.എസിന്റെ ബ്രിട്ടീഷ് പതിപ്പ്.ഇന്ത്യയില്‍ ആര്‍,എസ്,എസ്,പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബ്രിട്ടനില്‍നിന്ന് പണം പിരിച്ചു അയക്കുക.ഹിന്ദുത്വ വിചാരധാരയിലേക്ക് ആളെ കൂട്ടുംവിധം ആര്‍.എസ്.എസ്.തത്വശാസ്ത്രം പ്രചരിപ്പിക്കുക എന്നീ രണ്ടു ദൌത്യങ്ങള്‍ ആണ് എച്.എച്.എസിനുള്ളത്.

ബ്രിട്ടീഷ് ഹൌസ് ഓഫ് ലോര്‍ഡ്സ് (BHL).സ്ഥാപിച്ച AWAAZ (South Asian Watch) എന്ന സ്വതന്ത്ര അന്വേഷണ വേദി നടത്തിയ പഠനം എച്ച്.എസ്.എസ് പ്രവര്‍ത്തനങ്ങളുടെ ചുരുള്‍ അഴിക്കുന്നു, ബ്രിട്ടനില്‍നിന് ചാരിറ്റി റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ കോടിക്കണക്കിനു രൂപയാണ് എച്ച്.എസ്.എസ്.വഴി ആര്‍,എസ്.എസിന് ലഭിക്കുന്നത് എന്നാണു AWAAZ കണ്ടെത്തിയിരിക്കുന്നത്.














ഇന്ത്യയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാനുഷീക പരിഗണനകളോടെ ബ്രിട്ടനിലെ ജനങ്ങള്‍ നല്‍കുന്ന പണം ഇപ്രകാരമാണ് ആര്‍.എസ്.എസിന്റെ കൈകളില്‍ എത്തുന്നത്‌ എന്ന് AWAAZ ന്റെ പഠനം തെളിയിക്കുന്നു, ഗുജറാത്ത് ഭൂകമ്പത്തിന്റെ ഇരകള്‍ക്ക് വേണ്ടി ബ്രിട്ടനിലെ സഹൃദയര്‍ നല്‍കിയ 2മില്യന്‍ പൌണ്ടിന്റെ ധനസഹായം കൈക്കലാക്കിയത് ആര്‍,എസ്.എസാണ്, ഒറീസ്സയിലെ ചുഴലിക്കൊടുങ്കാറ്റിന് ഇരയായവര്‍ക്ക് വേണ്ടി ബ്രിട്ടനിലെ ഉദാരമതികള്‍ നല്‍കിയ പണവും സേവാ ഇന്റര്‍നാഷണല്‍ വഴി ആര്‍.എസ്.എസിന്റെ കൈകളിലാണ് എത്തിയത്.ഇന്ത്യയുടെ പല ഭാഗങ്ങളിലും ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താനും വര്‍ഗീയ സ്വഭാവമുള്ള വിദ്യാലയങ്ങള്‍ നിര്‍മിക്കാനും കലാപങ്ങള്‍ ഉണ്ടാക്കനുമാണ് ബ്രിട്ടനില്‍ നിന്ന് ലഭിച്ച ഭൂകമ്പ-ചുഴലിക്കാറ്റു ബാധിതര്‍ക്കുള്ള ഫണ്ട് സംഘ് പരിവാര്‍ വിനിയോഗിച്ചത്. (More RSS Foreigh Fund- The AWAAZ Report 0 By Nalini Taneja , People Democracy MArch - 7,2004 Vol.XXVIII- No.10).

ഗുജറാത്ത് ഭൂകമ്പത്തിന്റെ പേരില്‍ ലഭിച്ച രണ്ടു മില്യന്‍ പൌണ്ടിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്‌ 'സേവാഭാരതി'വഴിയാണ്. ആര്‍.എസ്.എസിന്റെ രഹസ്യ സങ്കേതങ്ങള്‍ നിര്‍മ്മിക്കുന്നതുല്‍പ്പെടെ സംഘ പരിവാറിന്റെ അജണ്ടകള്‍ നടപ്പിലാക്കാനാണ് പ്രസ്തുത പണം ഉപയോഗിച്ചത്,

2003-ല്‍ ഗുജറാത്ത് ഗ്രാമത്തില്‍ നടത്തിയ യാത്രകളും 2003 മാര്ച്-മെയ്‌ മാസങ്ങളില്‍ ഗുജറാത്തിലെ വ്യക്തികളുമായി നടത്തിയ അഭിമുഖങ്ങളും അതേവര്‍ഷം ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെ വ്യക്തികളുമായും യു.എസിലെയും യു.കെയിലെയും പ്രമുഖരുമായും നടത്തിയ അഭിമുഖങ്ങളും പ്രിന്റ്‌ - ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും മുന്നില്‍ വച്ചാണ് AWAAZ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്.തദടിസ്ഥാനത്തില്‍ എച്ച്.എസ്,എസിന്റെയും അനുബന്ധ സംഘടനകളുടെയും ചാരിറ്റബിള്‍ പദവി പിന്‍വലിക്കണമെന്നും പൊതു സമൂഹവും രാഷ്ട്രീയ വേദികളും അവര്‍ക്ക് നല്‍കുന്ന ഫണ്ട് നിര്‍ത്തലാക്കണമെന്നും രാഷ്ട്രീയക്കാരും പൊതുജന -സന്നദ്ധ സംഘടനകളും മതവിഭാഗങ്ങളും അവരുമായുള്ള ബന്ധം വേര്‍പ്പെടുത്തണം എന്നും AWAAZ നിര്‍ദേശിക്കുകയുണ്ടായി.വിഷയത്തെ കുറിച്ച അന്വേഷണത്തിന് ബ്രിട്ടീഷ് പാര്‍ലിമെന്റ് മുന്‍കൈ എടുക്കണമെന്നും അവര്‍ ശിപാര്‍ശ ചെയ്തു (AWAAZ-South Asia Watch Ltd. London 2004 ISBN 0954717406- www.awaazsan.org)

(തുടരും)