Ind disable

Sunday, June 6, 2010

സംഘ് പരിവാറും വിദേശ ഫണ്ടും


ഇന്ത്യന്‍ എന്‍.ജി.ഒ (Non Governmental Organisations)കള്‍ക്ക് ഏറ്റവുമധികം വിദേശ ഫണ്ടുകള്‍ വരുന്നത് എവിടെ നിന്നാണ് ? യുനൈറ്റട് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന് മറുപടി പറയാന്‍ രണ്ടു വട്ടം ആലോചിക്കേണ്ടതില്ല. ബ്രിട്ടന്‍ ആണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ട് ജെര്‍മനി ഇറ്റലി ,പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ പിറകെ വരുന്നു.ഇന്ത്യയില്‍ ഈ വിദേശ പണം ഏറ്റവുമധികം കൈപ്പറ്റുന്നത് ആരാണ്?ഉത്തരം കൃത്യമാണ്:സംഘ്പരിവാര്‍ സംഘടനകള്‍.

അമേരിക്കയിലും ബ്രിട്ടനിലും മറ്റുപല യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാപകമായ സ്വാധീനവും വേരുകളുമുള്ള വി എച് പിയും, ആര്‍.എസ്.എസും ഉള്‍പ്പെടുന്ന ഇന്ത്യയിലെ സംഘ് പരിവാര്‍ സംഘങ്ങള്‍ക്ക് കോടിക്കണക്കിനു ഡോളറുകളാണ് വിവിധ വഴികളിലൂടെ ഒഴുകി എത്തുന്നത്‌.

ഐ.ഡി.ആര്‍.എഫ്,എച്ച്.എസ്.എസ്,സേവാ ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘ് പരിവാറിന്റെ അമേരിക്കന്‍-യൂറോപ്യന്‍ പതിപ്പുകളാണ് ഫണ്ടിങ്ങിന് ചുക്കാന്‍ പിടിക്കുന്നത്‌, അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജോലിചെയ്യ്യുന്ന സംഘ് പ്രവര്‍ത്തകരുടെ സംഭാവന അവര്‍ക്ക് സ്വാധീനമുള്ള വന്‍കിട കമ്പനികളുടെ സഹായനിധികള്‍,കോര്‍പറേറ്റുകളുടെ ഭീമമായ ഫണ്ടുകള്‍,വമ്പന്‍ മുതലാളിമാരുടെ സംഭാവനകള്‍ തുടങ്ങിയവയാണ് പ്രധാന സാമ്പത്തീക സ്രോതെസ്സ് .ഇന്ത്യയിലെ ഗ്രാമീണ വികസനം,വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍,ദാരിദ്ര്യ നിര്‍മാര്‍ജനം, സാംസ്കാരീക -സാമൂഹിക സേവനങ്ങള്‍ ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പേരുകളിലാണ് പല ഫണ്ടുകളും സംഘ് പരിവാര്‍ കൈക്കലാക്കുന്നത്,ഇന്ത്യയില്‍ എവിടെയും സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ സംഘ് പരിവാറിനു അന്താരാഷ്‌ട്ര സഹായനിധികള്‍ കൈവശപ്പെടുത്താനുള്ള മികച്ച അവസരങ്ങളാണ്.ഇങ്ങനെ ശേഖരിക്കുന്ന കോടിക്കണക്കിനു രൂപ ഹിന്ദുത്വ വിചാരധാരയില്‍ പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ വേണ്ടിയുള്ള വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍,ആദിവാസികളുടെയും ഗോത്രവര്‍ഗക്കാരുടെയുംവര്‍ഗീയവത്കരണം,ആര്‍.എസ്.എസ്.ക്യാമ്പുകള്‍‍,ആയുധശേഖരണം,സായുധ പരിശീലനം,സംഘ്പരിവാറിന്റെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്ക് വേണ്ടി വ്യാപകവും വ്യവസ്ഥാപിതവും ആയി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.ഇന്ത്യയില്‍ സംഘ് പരിവാര്‍ നടത്തിയിട്ടുള്ള ന്യൂനപക്ഷവേട്ട ഭീകരാക്രമണങ്ങളും ഇത്തരം വിദേശ സഹായങ്ങള്‍ കൂടി ഉപയോഗിച്ച് കൊണ്ടുള്ളതാണ്. ഈ യാഥാര്‍ത്യങ്ങള്‍ മറച്ചുവച്ച് കൊണ്ടാണു മുസ്ലിംകള്‍ക്ക് വരുന്ന വിദേശ ധനത്തെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന ദുരൂഹമായ ബോംബ്‌ സ്ഫോടനങ്ങളുടെയും തീവ്രവാദപ്രവര്‍ത്തനങ്ങളുടെയും പശ്ചാത്തലത്തില്‍, മുസ്ലിംകള്‍ക്ക് വര്‍ധിച്ച വിദേശ പണം ലഭിക്കുന്നുണ്ടെന്നും അത് ഉപയോഗിച്ച് കൊണ്ട് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും സംഘ്പരിവാറും കാവിയില്‍ മുങ്ങിയ മീഡിയയും പ്രചണ്‍ഡമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു, "ഭീകരതക്ക് വേണ്ടിയുള്ള നിധി സ്വരൂപിക്കള്‍ (Terror Funding) എന്നാണു ചിലരുടെ പ്രയോഗം.ഇന്റെലിജെന്‍സ്‌ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പൊലിപ്പിച്ചവതരിപ്പിക്കുന്ന കള്ളക്കഥകള്‍ മുസ്ലിം സംഘടനകളെയും സ്ഥാപനങ്ങളെയും മദ്രസകളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.അവര്‍ക്കെതിരില്‍ "ദുരൂഹതകള്‍" ആരോപിക്കുന്നു.അതേസമയം സംഘ് പരിവാര്‍ സംഘടനകള്‍ കോടിക്കണക്കിനു ഡോളറിന്റെ വിദേശ പണം കൈപ്പറ്റുന്നതും അതുപയോഗിച്ചു വര്‍ഗീയ - ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും മീഡിയ കാണാതെ പോവുന്നു,ന്യൂനപക്ഷ സംഘടനകളും സ്ഥാപനങ്ങളും വിദേശപണം കൊണ്ട് മതപരിവര്ത്തനവും ഭീകര പ്രവര്‍ത്തനവും നടത്തുന്നു എന്ന് തറപ്പിച്ചു പറയുന്നവര്‍,"ചില ഹിന്ദു സംഘടനകളും നിരീക്ഷണപ്പട്ടികയില്‍ ഉണ്ടെന്നു" എവിടെയും തൊടാതെ പറഞ്ഞു പോകുന്നു, ഭാവന അറോറ ഇന്ത്യാടുഡേയില്‍ എഴുതിയ ലേഖനം ഉദാഹരണം(Turning of the top. Bhavana Vij-Aurora October 24,2008).ഹിന്ദി രാഷ്ട്രീയ സഹാറയില്‍ 'തീവ്രവാദികളുടെ ഖജനാവിന്റെ താക്കോല്‍ എവിടെയാണ്? ഇന്റലിജന്സികള്‍ പരാചയപ്പെടുന്നു'എന്ന തലക്കെട്ടില്‍ ഒരു റിപ്പോര്‍ട്ട്‌ (2008 സെപ്റ്റംബര്‍ 22)വരികയുണ്ടായി.

2004-05ലെ കണക്കു പ്രകാരം ഇന്ത്യയില്‍ 14,145 എന്‍.ജി,ഒ കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവ മൊത്തം 5105 കോടി രൂപയുടെ വിദേശ പണം സ്വീകരിക്കുന്നു എന്ന് കണക്കുകളില്‍ കാണുന്നു. 1992 ല്‍ ഇത് 900 കോടി മാത്രമായിരുന്നു. ഔദ്യോഗിക രേഖകള്‍ അനുസരിച്ച് രാജ്യത്ത് വര്ഷം തോറും പത്തുകോടി രൂപയുടെ സഹായധനം ലഭിക്കുന്ന 59 എന്‍.ജി,ഒ കളാണ് ഉള്ളത്. ഹിന്ദു ക്രിസ്ത്യന്‍ സംഘടനകളാണ് അവയെല്ലാം.ഒന്ന് പോലും മുസ്ലിമ്കളുടെതില്ല. 152 വിദേശ രാജ്യങ്ങളില്‍ നിന്നാണു ഇന്ത്യയിലേക്ക്‌ പണം വരുന്നത്,അമേരിക്കയാണ് ഏറ്റവും കൂടുതല്‍ പണം ഇന്ത്യയില്‍ എത്തിക്കുന്നത്.ഇന്ത്യയില്‍ എത്തുന്ന മൊത്തം വിദേശ പണത്തിന്റെ 34 ശതമാനവും യു.എസിന്റെതാണ് -അതായത് 1679 കോടി രൂപ.അമേരിക്കയുമായി ഉറ്റബന്ധമുള്ളതും അവിടെ പോഷക സംഘടനകള്‍ ഉള്ളതും സംഘപരിവാറിനാണ്.അതുകൊണ്ട് ഈ കോടികളുടെ വലിയ പങ്കും കിട്ടുന്നത് ആര്‍ക്കാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ഇംഗ്ലണ്ടില്‍നിന്ന് 679 കോടിയും ഇറ്റലിയില്‍ നിന്ന് 304 കോടിയും ഹോളണ്ടില്‍നിന്ന് 237 കോടിയും വര്ഷം തോറും ഇന്ത്യയില്‍ എത്തുന്നു.
ദല്‍ഹി,ആന്ധ്രപ്രദേശ്‌,മഹാരാഷ്ട്ര,കര്‍ണ്ണാടക,തമിഴ്നാട് എന്നിവയാണ് വിദേശപണം ഏറ്റവും കൂടുതല്‍ എത്തിച്ചേരുന്ന സംസ്ഥാനങ്ങള്‍.ഇതില്‍ സംഘപരിവാറിനു പ്രധാന പങ്കാണുള്ളത്.

ഐ.ഡി.ആര്‍.എഫ്.

അമേരിക്കന്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് പണം സ്വരൂപിക്കാനുള്ള ഏജന്‍സിയാണ് 'ഇന്ത്യാ വികസന-ദുരിദാശ്വാസ നിധി' (India Development and Relief Fund-IDRF).1989 -ല്‍ അമേരിക്കയിലെ മേരിലാന്റ് കേന്ദ്രമായി സ്ഥാപിക്കപ്പെട്ട ഐ.ഡി.ആര്‍.എഫ്. സംഘപരിവാറിന്റെ ഫണ്ട്‌ ശേഖരണ ഏജന്‍സിയാണ്.'വികസനം-ദുരിദാശ്വാസ പ്രവര്‍ത്തനം' എന്ന പേരില്‍ കോടിക്കണക്കിനു ഡോളറുകള്‍ പിരിച്ചെടുക്കുകയും അത് ഇന്ത്യയില്‍ ഉടനീളമുള്ള ആര്‍.എസ്.എസ് പദ്ധതികളുടെ നടത്തിപ്പിനായി എത്തിച്ചുകൊടുക്കുകയും ചെയ്യുകയാണ് ഐ.ഡി.ആര്‍.എഫിന്റെ ചുമതല.ഒരു കണക്കനുസരിച്ച് 2000-ല്‍ 3.8 മില്യന്‍ ഡോളറാണ് ഐ.ഡി.ആര്‍.എഫ് സംഘപരിവാറിനു എത്തിച്ചു കൊടുത്തത്.1994-2000 കാലത്ത് ഐ.ഡി.ആര്‍.എഫ് പോഷക ഘടകങ്ങള്‍ക്കു കൊടുത്തത് നാല് മില്യന്‍ ഡോളറാണ്.'വനവാസി കളയാന്‍ ആശ്രം'ആണ് ഇങ്ങനെ പണം ലഭിക്കുന്നവയില്‍ പ്രധാനം.ന്യൂനപക്ഷ വിരുദ്ധ കലാപത്തില്‍ വ്യക്തമായ പങ്കാണ് VKA ക്ക് ഉള്ളത്.

അമേരിക്കന്‍ സംഘടനാ രാജിസ്ട്രെഷന്‍ നിയമമനുസരിച്ച് നികുതി ബാധ്യതയില്ലാത്ത സേവന സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐ.ഡി.ആര്‍.എഫ്. ഇന്ത്യയിലെ ഗ്രാമീണ വികസനത്തെയും ഗോത്രവര്‍ഗ്ഗ ക്ഷേമത്തെയും നഗരങ്ങളിലെ ദാരിദ്ര്യനിര്മാര്‍ജനത്തെയും സഹായിക്കുന്ന സന്നദ്ധസംഘടനയായാണ് അമേരിക്കന്‍ ഗവണ്‍മെന്റ് രേഖകളില്‍ ഐ.ഡി.ആര്‍.എഫ്. അവര്‍ ചെയ്യുന്നതാകട്ടെ സംഘപരിവാരിനുള്ള ഫണ്ടിംഗും. എന്നാല്‍ ഐ.ഡി.ആര്‍.എഫ് നേതാക്കള്‍ തങ്ങള്‍ക്കു ആര്‍.എസ്.എസുമായും വി.എച്ച്.പിയുമായും ഉള്ള ബന്ധം മരച്ചുവേക്കാനാണ് ശ്രമിക്കുന്നത് (Deflection to the right by Ashish Sen.Outlokk July 22, 2002).എന്നാല്‍ സംഘപരിവാറും ഐ.ഡി.ആര്‍.എഫും തമ്മിലുള്ള ബന്ധം അനിഷേധ്യമായ തെളിവുകള്‍ ഉള്ളതാണ്, കേവലമൊരു ബന്ധമല്ല,സംഘപരിവാറിന്റെ സാമ്പത്തീക അജെന്റ്റ് ആയി പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് ഇവരുടെ ദൌത്യം.


















നികുതി
ഒഴിവാക്കാനായി .ഡി.ആര്‍.എഫ്. യു.എസ്, ഗവണ്‍മെന്റിന് സമര്‍പ്പിച്ച അപേക്ഷകളില്‍ അവര്‍ സാമ്പത്തീക സഹായം നല്‍കുന്ന പ്രധാനപ്പെട്ട ഇന്ത്യന്‍ സംഘങ്ങളുടെ പേരുകള്‍ ചേര്‍ത്തിട്ടുണ്ട്,അവയെല്ലാം സംഘപരിവാര്‍ സംഘങ്ങളാണ്. ഉദാഹരണമായി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 'വികാസ് ഭാരതി' സംഘപരിവാരിന്റെത് ആണെന്ന് അവര്‍ തന്നെ പറയുന്നു (www.sewainternational.org).

തമിഴ്നാട്ടിലെവി.എച്ച്.പിയുടെ സഹോദരസംഘമായ സ്വാമിവിവേകാനന്ദറൂറല്‍ഡെവലപ്മെന്റ് സൊസൈറ്റി (SVDR)യാണ് മറ്റൊന്ന്. ഐ.ഡി.ആര്‍.എഫ്.വെബ്സൈറ്റില്‍ ഇന്ത്യയിലെ 70 സഹോദര സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതായി പറയുന്നു, അവയില്‍ അറുപതും സംഘപരിവാരിന്റെതാണ്.(www.idrf.org).

ഐ.ഡി.ആര്‍.എഫിന്റെ നേത്രിത്വത്തിലും പ്രവര്‍ത്തകരിലും മുഖ്യപങ്കും സംഘപരിവാറുകാരാണ്.
ഇതിന്റെ സ്ഥാപകരില്‍ ഒരാളായ ഭീഷ്മ അഗ്നിഹോത്രി അറിയപ്പെടുന്ന ആര്‍.എസ്,എസുകാരനും .എച്ച്,എസ്,എസിന്റെ സംഘ്ചാലകും (supremo)ആണ്, (Agnihothri's posting criticized. The Hindu Aug.30.2001). ഇതിന്റെ സ്ഥാപകരില്‍ പെട്ട ജതീന്ദര്‍ കുമാറും രാം ജ്ഞാനിയും സംഘ് പ്രവര്‍ത്തകര്‍ തന്നെ (BJP Leader Meets with community group, India Abroad July 9,1999, The times of India Sept.18.1999).ഐ.ഡി,ആര്‍,എഫിന്റെ സ്ഥാപകനും പ്രസിഡന്റുമായ വിനോദ് പ്രകാശും ഭാര്യ സരള വിനോദ് പ്രകാശും അറിയപ്പെടുന്ന സംഘ് നേതാക്കളാണ്.എച്ച്,എസ്.എസിന്റെ വാര്‍ത്ത പത്രിക 'സംഘ് സന്ദേശ്' (2001 ജനുവരി)തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്.വ.എച്ച്.പിയുടെ അന്താരാഷ്‌ട്ര പ്രസിടന്റും ന്യൂനപക്ഷ വര്‍ഗീയ കലാപങ്ങളുടെ ആസൂത്രകനുമായ അശോക്‌ സിംഗാളുമായും ഇവര്‍ക്ക് ബന്ധമുണ്ട്. (Will repeat our Experiment, Indian Express Sept 3 , 2002) ഇന്ത്യയില്‍ ഐ.ഡി.ആര്‍.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വിജയ്‌ മല്ലംപതി സജീവ സംഘ് പരിവാര്‍ എജെന്റ് ആണ്.അമേരിക്കയില്‍ സംഘ് പരിശീലക ക്യാമ്പിന്റെ പ്രധാന പരിശീലകന്‍ ആയിരുന്നു അദ്ദേഹം.(Shyam Parande: RSS goes global,chalks out expansion plan by suresh unnithaan the observer, April3 1998,HSS Newsletter,Sangh Sandesha Dec 99,പേജ് 9).

സംഘ് സ്വാധീനം,


1980മുതല്‍ ഹിന്ദുത്വ ശക്തികള്‍ അമേരിക്കയില്‍ ക്രമപ്രവ്രിദ്ധമായ വളര്‍ച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്‌.അമേരിക്കന്‍ യൂനിവേഴ്സിറ്റികളിലും സോഫ്റ്റ്‌വെയര്‍ മേഖലകളിലുമാണ് സംഘ്പരിവാറിനു ഏറ്റവും അധികം സ്വാധീനം ഉള്ളത്, ഇന്ത്യന്‍ പ്രവാസികളില്‍ വലിയൊരു വിഭാഗത്തെ കൈയില്‍എടുക്കാനായതാണ് സംഘ് പരിവൈര്‍ന്റെ നേട്ടം.ഐ.ഡി,ആര്‍.എഫിന് പുറമേ സേവന സംഘടനയായി അറിയപ്പെടുന്ന VHP America, ഹിന്ദു യൂനിവേഴ്സ് (H.U), നാഷനല്‍ ഓഫ് ഹിന്ദുത്വ (N.H),ഹിന്ദു വുമണ്‍ (H.W).ഗ്ലോബല്‍ ഹിന്ദു ഇലക്ട്രോണിക് നെറ്റ്‌വര്‍ക്ക് (GHEN),ഹിന്ദു സ്റ്റുഡന്റസ് കൌണ്‍സില്‍ (HSC),തുടങ്ങിയവയും സംഘ് പരിവാറിനു വേണ്ടി ധനസമാഹരണം നടത്തുന്നുണ്ട്.

സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന പ്രഫഷനുകളും ഇന്ത്യന്‍ പ്രവാസികളും ആണ് സംഘ് പരിവാറിന്റെ അമേരിക്കയിലെ മുഖ്യ സാമ്പത്തീക സ്രോതസ്സ്.ഐ.ഡി,ആര്‍.എഡിന്റെ പ്രവര്‍ത്തകര്‍ തങ്ങള്‍ ജോലി ചെയ്യുന്നതും സ്വാധീനമുള്ളതും ആയ സോഫ്റ്റ്‌വെയര്‍ കമ്പനികളെ സമീപിച്ചു സേവനപ്രവര്ത്തനങ്ങല്‍ക്കായി ലാഭത്തിന്റെ നിശ്ചിത ശതമാനം നീക്കിവെക്കുന്ന വന്‍കിട കമ്പനികള്‍ക്ക് മുമ്പില്‍ ഇന്ത്യയിലെ വികസന-ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കാവുന്ന ഏറ്റവും മികച്ച ഒരേയൊരു ഏജന്‍സിയായി ഐ.ഡി.ആര്‍.എഫിനെയാണ് സംഘ് പരിവാര്‍ പരിചയപ്പെടുത്തുന്നത്,ഐ.ഡി,ആര്‍.എഫിന് വന്‍തുക സംഭാവന നല്‍കിയ കമ്പനിയായിരുന്നു സിസ്കോ(CISCO).മതേതര സ്വഭാവത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് മാത്രമേ പണം നല്‍കാവൂ എന്നായിരുന്നു സിസ്കോയുടെ തീരുമാനം.
ഏകാമതവും,ഏകാസംസ്കാരവും'പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് പണം നല്‍കില്ല എന്നായിരുന്നു കമ്പനിയുടെ നയം.മതേതര-സേവന വേദിയാണെന്ന് തെറ്റിദ്ധരിച്ചാണ് സിസ്കോ ഐ.ഡി.ആര്‍.എഫിന് പണം നല്‍കിയത്.1999 ഐ.ഡി.ആര്‍.എഫ്. ഫണ്ടിന്റെ അഞ്ചു ശതമാനം സിസ്കൊയുടെതായിരുന്നു,എന്നാല്‍ എസ്.എഫ്.എച്ച്(Stop Funding Hate ) എന്ന സംഘടന ഐ.ഡി,ആര്‍,എഫ് സംഘ പരിവാറിന്റെ അമേരിക്കന്‍ ഫണ്ടിംഗ് ഏജന്‍സിയാണെന്നും അവര്‍ പണം ഉപയോഗിക്കുന്നത് വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ആണെന്നും തെളിയിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ സിസ്കോ നല്‍കുന്ന ഫണ്ട് നിര്‍ത്തലാക്കി.മാത്രമല്ല ഐ.ഡി,ആര്‍,എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പത്തു മുന്‍നിര കോര്‍പ്പറേഷനുകളില്‍ എസ്.എഫ്.എച്ചിന്റെ റിപ്പോര്‍ട്ട് സഹിതം പരാതി നല്‍കുകയും ചെയ്തു സിസ്കോ(ഫ്രണ്ട് ലൈന്‍ - വാല്യം 19, ഇഷ്യൂ 25, ഡിസംബര്‍ 7-20,2002. SC Pvt Ltd മുംബൈ, SACW ഫ്രാന്‍സ് റിപ്പോര്‍ട്ട് 2002).



എസ്.എഫ് .എച്ച് .നടത്തിയ പഠനത്തിലാണ് ആര്‍.എസ്.എസും വി.എച്ച്.പിയും മറ്റും അമേരിക്കന്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് കോടിക്കണക്കിനു ഡോളറുകള്‍ കൈപട്ടുകയും അതുപയോഗിച്ചു ഇന്ത്യയില്‍ ഹിന്ദുത്വ തീവ്രവാദം പ്രചരിപ്പിക്കുകയും ഗുജറാത്തിലും മറ്റും ന്യൂനപക്ഷ വിരുദ്ധ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയത്.ഫ്രണ്ട് ലൈനില്‍ നൌനിധി കൌര്‍ (Naunidhi Kaur) 'വര്‍ഗീയത"വിദേശ കരങ്ങള്‍' (Communalism The Foreign Hand) എന്ന തലക്കെട്ടില്‍ എസ്.എഫ്.എച്ചിന്റെ പഠന ഫലങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് ഒരു ലേഖനം എഴുതിയിരുന്നു (വാല്യം,19, ലക്കം 25, 7-20 ഡിസംബര്‍, 2002).

'വനവാസി കല്യാണ്‍' ആശ്രമത്തിനു പുറമേ പലഭാഗങ്ങളില്‍ ആയി സ്ഥാപിക്കപ്പെട്ടിട്ടുള്ള അനേകം സ്ഥാപനങ്ങള്‍ ഐ.ഡി,ആര്‍,എഫിന്റെ ധനസഹായം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.സേവാഭാരതി (ന്യൂഡല്‍ഹി),വികാസ് ഭാരതി (ബീഹാര്‍),സ്വാമി വിവേകാനന്ദ റൂറല്‍ഡവലപ്മെന്റ് സൊസൈറ്റി (തമിഴ്നാട്),ജനസേവാവിദ്യാകേന്ദ്ര(കര്‍ണ്ണാടക),ഗിരിവാസിവനവാസി സേവാപ്രകല്പ്(യു.പി).
ജി.ദേശ്പാണ്‍ദെ വനവാസി വസ്തിഗ്ര(മഹാരാഷ്ട്ര)തുടങ്ങിയവ ഉദാഹരണം.

"സേവാഭാരതി'പ്രത്യക്ഷത്തില്‍ തന്നെ ആര്‍.എസ്.എസിന്റെ പോഷക ഘടകമാണ്.
ആദിവാസികളെയും ഗോത്ര വര്‍ഗ്ഗക്കാരെയും കേന്ദ്രീകരിച്ചു കൊണ്ടാണ് വിവേകാനന്ദ റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനം.

എച്ച്.എസ്.എസ്.

ബ്രിട്ടനിലെ സംഘ്പരിവാര്‍ സംഘടനയാണ് എച്ച്.എസ്.എസ്. (Hindu Swayam Sevak Sangh - HSS).ആര്‍.എസ്.എസിന്റെ ബ്രിട്ടീഷ് പതിപ്പ്.ഇന്ത്യയില്‍ ആര്‍,എസ്,എസ്,പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബ്രിട്ടനില്‍നിന്ന് പണം പിരിച്ചു അയക്കുക.ഹിന്ദുത്വ വിചാരധാരയിലേക്ക് ആളെ കൂട്ടുംവിധം ആര്‍.എസ്.എസ്.തത്വശാസ്ത്രം പ്രചരിപ്പിക്കുക എന്നീ രണ്ടു ദൌത്യങ്ങള്‍ ആണ് എച്.എച്.എസിനുള്ളത്.

ബ്രിട്ടീഷ് ഹൌസ് ഓഫ് ലോര്‍ഡ്സ് (BHL).സ്ഥാപിച്ച AWAAZ (South Asian Watch) എന്ന സ്വതന്ത്ര അന്വേഷണ വേദി നടത്തിയ പഠനം എച്ച്.എസ്.എസ് പ്രവര്‍ത്തനങ്ങളുടെ ചുരുള്‍ അഴിക്കുന്നു, ബ്രിട്ടനില്‍നിന് ചാരിറ്റി റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ കോടിക്കണക്കിനു രൂപയാണ് എച്ച്.എസ്.എസ്.വഴി ആര്‍,എസ്.എസിന് ലഭിക്കുന്നത് എന്നാണു AWAAZ കണ്ടെത്തിയിരിക്കുന്നത്.














ഇന്ത്യയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാനുഷീക പരിഗണനകളോടെ ബ്രിട്ടനിലെ ജനങ്ങള്‍ നല്‍കുന്ന പണം ഇപ്രകാരമാണ് ആര്‍.എസ്.എസിന്റെ കൈകളില്‍ എത്തുന്നത്‌ എന്ന് AWAAZ ന്റെ പഠനം തെളിയിക്കുന്നു, ഗുജറാത്ത് ഭൂകമ്പത്തിന്റെ ഇരകള്‍ക്ക് വേണ്ടി ബ്രിട്ടനിലെ സഹൃദയര്‍ നല്‍കിയ 2മില്യന്‍ പൌണ്ടിന്റെ ധനസഹായം കൈക്കലാക്കിയത് ആര്‍,എസ്.എസാണ്, ഒറീസ്സയിലെ ചുഴലിക്കൊടുങ്കാറ്റിന് ഇരയായവര്‍ക്ക് വേണ്ടി ബ്രിട്ടനിലെ ഉദാരമതികള്‍ നല്‍കിയ പണവും സേവാ ഇന്റര്‍നാഷണല്‍ വഴി ആര്‍.എസ്.എസിന്റെ കൈകളിലാണ് എത്തിയത്.ഇന്ത്യയുടെ പല ഭാഗങ്ങളിലും ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താനും വര്‍ഗീയ സ്വഭാവമുള്ള വിദ്യാലയങ്ങള്‍ നിര്‍മിക്കാനും കലാപങ്ങള്‍ ഉണ്ടാക്കനുമാണ് ബ്രിട്ടനില്‍ നിന്ന് ലഭിച്ച ഭൂകമ്പ-ചുഴലിക്കാറ്റു ബാധിതര്‍ക്കുള്ള ഫണ്ട് സംഘ് പരിവാര്‍ വിനിയോഗിച്ചത്. (More RSS Foreigh Fund- The AWAAZ Report 0 By Nalini Taneja , People Democracy MArch - 7,2004 Vol.XXVIII- No.10).

ഗുജറാത്ത് ഭൂകമ്പത്തിന്റെ പേരില്‍ ലഭിച്ച രണ്ടു മില്യന്‍ പൌണ്ടിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്‌ 'സേവാഭാരതി'വഴിയാണ്. ആര്‍.എസ്.എസിന്റെ രഹസ്യ സങ്കേതങ്ങള്‍ നിര്‍മ്മിക്കുന്നതുല്‍പ്പെടെ സംഘ പരിവാറിന്റെ അജണ്ടകള്‍ നടപ്പിലാക്കാനാണ് പ്രസ്തുത പണം ഉപയോഗിച്ചത്,

2003-ല്‍ ഗുജറാത്ത് ഗ്രാമത്തില്‍ നടത്തിയ യാത്രകളും 2003 മാര്ച്-മെയ്‌ മാസങ്ങളില്‍ ഗുജറാത്തിലെ വ്യക്തികളുമായി നടത്തിയ അഭിമുഖങ്ങളും അതേവര്‍ഷം ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെ വ്യക്തികളുമായും യു.എസിലെയും യു.കെയിലെയും പ്രമുഖരുമായും നടത്തിയ അഭിമുഖങ്ങളും പ്രിന്റ്‌ - ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും മുന്നില്‍ വച്ചാണ് AWAAZ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്.തദടിസ്ഥാനത്തില്‍ എച്ച്.എസ്,എസിന്റെയും അനുബന്ധ സംഘടനകളുടെയും ചാരിറ്റബിള്‍ പദവി പിന്‍വലിക്കണമെന്നും പൊതു സമൂഹവും രാഷ്ട്രീയ വേദികളും അവര്‍ക്ക് നല്‍കുന്ന ഫണ്ട് നിര്‍ത്തലാക്കണമെന്നും രാഷ്ട്രീയക്കാരും പൊതുജന -സന്നദ്ധ സംഘടനകളും മതവിഭാഗങ്ങളും അവരുമായുള്ള ബന്ധം വേര്‍പ്പെടുത്തണം എന്നും AWAAZ നിര്‍ദേശിക്കുകയുണ്ടായി.വിഷയത്തെ കുറിച്ച അന്വേഷണത്തിന് ബ്രിട്ടീഷ് പാര്‍ലിമെന്റ് മുന്‍കൈ എടുക്കണമെന്നും അവര്‍ ശിപാര്‍ശ ചെയ്തു (AWAAZ-South Asia Watch Ltd. London 2004 ISBN 0954717406- www.awaazsan.org)

(തുടരും)



4 comments:

  1. “വനവാസി കളയാൻ ആശ്രമം “ അല്ല . വനവാസി കല്ല്യാൺ ആശ്രമം ആണു ശരി. തിരുത്തുമല്ലോ

    ReplyDelete
  2. അമേരിക്കയും‌‌‌‌ ബ്രിട്ടനും മാത്രമേയുള്ളൂ? ഇസ്രായേലിനെ വിട്ടു പോയ പോലെ. :-)

    ReplyDelete
  3. സുഹൃത്തേ, താങ്കളുടെ ഭാവന അണപൊട്ടി ഒഴുകുന്നത് കാണുമ്പോള്‍ സന്ദോഷം തോന്നുന്നു. വല്ല തിരക്കഥയും രചിച്ചുകൂടെ?

    ഇനി ചില കാര്യങ്ങള്‍ പറയട്ടെ,

    എന്ത് അടിസ്ഥാനത്തിലാണ് ഹിന്ദു സംഘടനകള്‍ അമിതമായി പണം പിരിക്കുന്നു എന്ന് പറയുന്നത്? സ്വാഭാവികമായും അമേരിക്കന്‍ സര്‍ക്കാരിന്‍റെ കണക്കു പ്രകാരം നിയമാനുസൃതമായി വിവധ സംഘടനകള്‍
    ഇന്ത്യയിലേക്ക്‌ പണം അയക്കുന്നുണ്ട്, ചിലര്‍ അനധികൃതമായും അയക്കുന്നുണ്ട്. ആര്‍ എസ് എസ്സും , പരിവര്‍ സംഘടനകളും ആദ്യം പറഞ്ഞ പ്രകാരം അമേരിക്കന്‍ സര്‍ക്കാരിന്‍റെ അനുമതിയോടു കൂടി അയക്കുന്നതുകൊണ്ടാണ് കണക്കു രേഖപെടുതുന്നത്. താങ്കളുടെ IDRF pie chart കാണുമ്പോള്‍ തോന്നും അമേരിക്കയില്‍ ഉള്ള മുസ്ലിങ്ങളൊക്കെ ദാരിദ്ര്യത്തില്‍ ആണെന്ന്. മുസ്ലിങ്ങള്‍ ഇതില്‍ 1% പോലും അയക്കുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്?

    അങ്ങനെ ഒരു കൊച്ചു കുട്ടിക്ക് പോലും വിശ്വസിക്കാന്‍ കഴിയില്ല! നിയമാനുസൃതമായി ഒന്ന് ചെയ്യുന്ന സ്വഭാവം പണ്ടുമുതലേ ഇവര്‍ക്കില്ലല്ലോ. നാട്ടില്‍ കഞ്ചാവ് കടത്തും, സ്വര്‍ണ്ണ കടത്തും, കുങ്കുമം കടത്തും, എന്ന് വേണ്ട സകലമാന കള്ള കടത്തും നിര്‍വഹിക്കുന്നതില്‍ അഗ്രഗണ്യന്‍ മാരാനല്ലോ ഇവിടുത്തെ "പാവം" മുസ്ലിങ്ങള്‍. അമേരിക്കയില്‍ നിന്നും സൌദിയില്‍ നിന്നും, ദുബായില്‍ നിന്നും ഒക്കെ, എന്തിനു പാകിസ്ഥാനില്‍ നിന്ന് പോലും കണക്കില്‍ പെടാതെ ഇവര്‍ അയക്കുന്ന കള്ളപ്പണം ആരും കാണുന്നില്ലെന്നാണോ?

    നിയമം അനുസരിക്കുന്നവന് വരുന്ന കുഴപ്പം വിവരിക്കാന്‍ ഒരു സംഭവം പറയാം:

    ഇന്ത്യയില്‍ ഒരാള്‍ മതം മാറുമ്പോള്‍ അത് അയാള്‍ താമസിക്കുന്ന സ്ഥലത്തുള്ള പൊലിസ് സ്റ്റേഷനില്‍ കത്തിലൂടെ അറിയിക്കേണം എന്നാ ഒരു നിയമം ഉണ്ട്. അടുത്തകാലത്ത്‌ "ലവ് ജിഹാദ് " പുറം ലോകം അറിഞ്ഞപ്പോള്‍. പൊലിസ് ആദ്യം തങ്ങളുടെ രേഖ പ്രകാരം കേരളത്തില്‍ എത്ര പേര്‍ മതം മാറി എന്ന് പരിശോധിക്കുക ഉണ്ടായി. നിയമ പ്രകാരം ആകെ മതം മാറിയത് 115 പേര്‍ ഹിന്ദു മതത്തിലേക്കും, ൩ പേര്‍ ഇസ്ലാമിലെക്കും, 18 പേര്‍ ക്രിസ്തു മതത്തിലേക്കും പരിവര്‍ത്തനം ചെയ്യപെട്ടതായി കണ്ടു.

    ഇവിടെ ഒരാള്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപെട്ടപ്പോള്‍, ആര്യസമാജം ഒന്നുപോലും ഒളിപ്പിക്കാതെ അത് പൊലിസ് സ്റ്റേഷനില്‍ അറിയിക്കുക വഴി "നിയമം അനുസരിച്ചു".
    അതെ സമയം, മുസ്ലിങ്ങളും , ക്രിസ്ത്യാനികളും ആയിരത്തില്‍ ഒരു പരിവര്‍ത്തനം മാത്രം രേഖപെടുത്തി. അങ്ങനെ വരുമ്പോള്‍ കണക്കില്‍ ഈറ്റവും കൂടുതല്‍ മതം മാറ്റം നടത്തുന്നത് ഹിന്ദുക്കള്‍ ആയി മാറി.

    പക്ഷെ IB നടത്തിയ അന്വേഷണത്തില്‍ 3 കൊല്ലത്തിനിടെ 4000 പെണ്‍കുട്ടികളെ (പെണ്‍കുട്ടികളുടെ കണക്കു മാത്രം) ഇസ്ലാമിലേക്ക് "പ്രണയ ചതി"യിലൂടെ മതം മാറ്റിയതായി പുറം ലോകം അറിഞ്ഞു.

    ഇതില്‍ നിന്നും നമുക്ക് മനസിലാക്കാം, സംഘ പരിവാര്‍ കണക്കു പ്രകാരം പണം അയക്കുമ്പോള്‍ അതിനെതിരെ കുരക്കുന്നവര്‍ കള്ളതരത്തിലൂടെ നിയമത്തിന്‍റെ കണ്ണ് വെട്ടിച്ചു പണം ഭാരതത്തില്‍ ഭീകര വാദം സൃഷ്ട്ടിക്കാന്‍ തയ്യാറെടുക്കുകയാണ്. 300 കോടി ഹവാല വന്നപ്പോള്‍ ആര്‍ എസ് എസ് മാത്രമാണ് അത് അന്വേഷിക്കേണം എന്ന് സര്‍ക്കാരിനോട് ആവശ്യപെട്ടത്‌. ലവ് ജിഹാദ് എന്നാ വിഷയം 10 കൊല്ലം മുന്‍പ് തന്നെ സംഘ പരിവര്‍ സൂചിപ്പിച്ചിരുന്നു, അന്ന് "വര്‍ഗീയ വാദികള്‍" പറയുന്ന ജല്‍പ്പനങ്ങളായി അതിനെ എല്ലാവരും തള്ളി, ചിലര്‍ അറിഞ്ഞു കൊണ്ട് കണ്ണടച്ച്. ഇന്ന് അത് തെളിയിക്കപെട്ടു.

    പക്ഷെ ഇതൊക്കെ ഉണ്ടായതു കൊണ്ട് പല മതെതരക്കാരെയും ബോധവല്‍ക്കരിക്കാന്‍ കഴിഞ്ഞു! ഇന്ന് നമ്മുടെ മുഖ്യ മന്ത്രി തന്നെ പറഞ്ഞു "ന്യൂന പക്ഷ" വര്‍ഗീയത വളരുന്നു എന്ന്.


    വാല്‍ക്കഷണം: ആര്‍ എസ് എസ്സും, സംഘ പരിവാറും പണം പിരിക്കുന്നതില്‍ മുസ്ലിങ്ങളും , ജമ- അത്തിന്‍റെ ചെരുപ്പ് നക്കികളും ഭയപെടുന്നത് എന്തിനു? ഇവിടെയുള്ള ഹിന്ദുക്കളുടെ സക്കാത്ത് കൊണ്ട് ഹജ്ജിനു പോകാനും, സ്കോളര്‍ ഷിപ്‌ വാങ്ങാനും ഒരു മടിയും ഇല്ലല്ലോ? അതിനൊക്കെ പണം വേണ്ടേ കാക്കാ!!!

    ReplyDelete
  4. IDRFല്‍ ആര്‍ എസ് എസുകാര്‍ ആണ് പോലും!!!

    "India Development and Relief Fund" ആണ് അത്, അതില്‍ മുസ്ലിങ്ങള്‍ക്കും ചേരാം, പക്ഷെ അതിലും താല്‍പ്പര്യം ISI, Lakhkar ഒക്കെ അല്ലെ? "India","development" എന്നൊക്കെ കേള്‍ക്കുമ്പോള്‍ സഹിക്കുന്നില്ല അല്ലെ? ഭാരതത്തിന്‍റെ വളര്‍ച്ച തകര്‍ക്കുക, സാമ്പത്തികമായി തകര്‍ക്കുക എന്നൊക്കെ ചിന്തിക്കുന്ന ജമ - അത്തിന്‍റെ ചിന്തകന്മാര്‍ക്കു ഇതൊക്കെ എങ്ങനെ സഹിക്കാന്‍ കഴിയും? "ദാറുല്‍ ഇസ്ലാം" അല്ലെ ലക്‌ഷ്യം? ഹിന്ദുരാഷ്ട്രം ഇസ്ലാമികരഷ്ടം ആക്കുക എന്ന ചിന്ത ഇവിടെ നടക്കില്ല എന്‍റെ കാക്ക! കമ്മ്യൂണിസ്റ്റ്‌ ഹിന്ദുക്കള്‍ പോലും ചിന്തിച്ചു തുടങ്ങി...

    ReplyDelete