Ind disable

Wednesday, June 2, 2010

എനിക്കിതു മതി

എനിക്ക്
അവളുടെ നെഞ്ചില്‍ വീണു
പൊളിഞ്ഞാല്‍ മതി,
എന്നെ അവളിലേക്ക്‌ ചേര്‍ത്ത് വെയ്ക്കുക;
ഞാന്‍ അലിഞ്ഞില്ലാതായിത്തീരട്ടെ,
പിന്നീട് ഒരു പൂവായി ഞാന്‍ പുനര്‍ജനിക്കും;
എന്റെ നാട്ടിലെ ഒരു കൊച്ചുകുട്ടി
എന്നെ ഓമനിക്കും.
എനിക്ക്
എന്റെ മണ്ണിന്റെ ആലിംഗനം മതി.
കൈക്കുമ്പിളിലെ ഒരുപിടി മണല്‍പോലെ,
ഒരു പുല്‍നാമ്പുപോലെ,
ഒരു പൂവുപോലെ,
എനിക്ക് അവളോട്‌ ചേര്‍ന്നു നിന്നാല്‍ മതി.

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. നിന്നെ എറിഞ്ഞുടക്കപ്പെട്ടത്‌
    എന്റെ സ്വപ്നങ്ങളിലേക്കാണ്
    നീ തകര്‍ന്നടിഞ്ഞത്
    എന്റെ ഹൃദയ ഭിത്തിയിലും
    ഉടഞ്ഞ ഈ ചില്ലുകളി
    ലൊന്നിലാണ്
    എന്റെ ചായ ചിത്രം
    നീ വരച്ചിട്ടതും....

    ReplyDelete