കൂടുതല്‍ ആധുനികമായ അധ്യാപനങ്ങള്‍ക്കെതിരെ, ബൈബിളിലുള്ളതെല്ലാം അപ്പടി ശരിയാണെന്നത് പോലുള്ള, ക്രൈസ്തവ പരമ്പരാഗതവിശ്വാസങ്ങളെ പരിരക്ഷിക്കുന്നതിനാണ് ഫണ്ടമെന്റലിസം എന്നു പറയുന്നത്''. ( Oxford Advanced Learner's Dictionary Of Current English. Editor:A.S. Horuby)
"ക്രിസ്തുമതത്തിന്റെ മൌലികമെന്ന് കരുതപ്പെടുന്ന പരമ്പരാഗത യാഥാസ്ഥിതിക തത്ത്വങ്ങളെ കണിശമായി മുറുകെ പിടിക്കല്‍; ഏത് തരത്തിലുമുള്ള പാരമ്പര്യ വിശ്വാസങ്ങളെ മുറുകെ പിടിക്കല്‍.''
(റീഡേഴ്സ് ഡൈജസ്റ് ഡിക്ഷണറി).
"ഉദാരവും ആധുനികവുമായ പ്രവണതകള്‍ക്കെതിരെ യാഥാസ്ഥിതികമായ ക്രൈസ്തവചിന്ത''
(എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക).
ഇതോ ഈ സാരാംശത്തിലുള്ളതോ ആയ നിര്‍വചനങ്ങളാണ് ഫണ്ടമെന്റലിസം അഥവാ മതമൌലികവാദത്തിന് ആധികാരികനിഘണ്ടുകളിലും വിജ്ഞാനകോശങ്ങളിലും നല്‍കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിന്റെ പുനരാഗമനത്തെക്കുറിച്ച പ്രവചനങ്ങളുമായി 19-ാം നൂറ്റാണ്ടില്‍ അമേരിക്കയിലെയും ഇംഗ്ളണ്ടിലെയും ചില ക്രൈസ്തവവിഭാഗങ്ങള്‍ ആരംഭിച്ച യാഥാസ്ഥിതിക പ്രസ്ഥാനങ്ങളുടെ അനുയായികളുംഇവാഞ്ചലിക്കല്‍
പ്രൊട്ടസ്റന്‍ഡും ചേര്‍ന്ന് 1909-ല്‍ 12 ലഘുലേഖകള്‍ ഇറക്കി. 'ഫണ്ടമെന്റല്‍സ്' എന്നായിരുന്നു പേര്‍.ബൈബിളിന്റെ
പുതിയ വ്യാഖ്യാനങ്ങളെയും ഈ ലഘുലേഖകള്‍ ശക്തിയായി എതിര്‍ത്തു. 1915 വരെ ഇതു തുടര്‍ന്നു. ഇവരെ കുറിച്ചാണ് 'മതമൌലികവാദികള്‍' എന്ന പ്രയോഗം പ്രചാരത്തില്‍ വന്നത്. ഒന്നാം ലോകയുദ്ധത്തെത്തുടര്‍ന്ന് അമേരിക്കയില്‍ ഗുരുതരമായ ധാര്‍മികാധഃപതനം പ്രകടമായപ്പോള്‍ അതിനെതിരെ പ്രതികരിച്ച ംീൃഹറ ഇവൃശശെേമി എൌിറമാലിമേഹ അീരശമശീിേ എന്ന സംഘടനയ്ക്കും ആ പേര്‍ വീണു. പൊതുവെ മദ്യം, പുകവലി, ആഭാസനൃത്തങ്ങള്‍ എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ മത സംഘടനകളെ ഫണ്ടമെന്റലിസ്റുകള്‍ എന്നാണ് വിളിക്കുന്നത്.
ഇതില്‍നിന്ന് വ്യക്തമാവുന്ന വസ്തുത, മധ്യകാല യൂറോപ്പില്‍ പൌരോഹിത്യത്തിന് നിര്‍ണായകസ്വാധീനമുള്ള ഭരണകൂടങ്ങളെ ഠവലീരൃമശേര (മതാധിഷ്ഠിതം) എന്ന് വിശേഷിപ്പിച്ച പോലെ ക്രിസ്തീയ പ്രമാണങ്ങളുടെ അപ്രമാദിത്വത്തില്‍ വിശ്വസിക്കുകയും അവയ്ക്കെതിരെ നീങ്ങുന്നവരോട് പ്രതികരിക്കുകയും ചെയ്തവരാണ് ഫണ്ടമെന്റലിസ്റുകള്‍ എന്നാണ്. അതായത്, മതമൌലികവാദം എന്ന പ്രയോഗം ക്രൈസ്തവപശ്ചാത്തലത്തിലുള്ളതാണ്. ഇസ്ലാമുമായി അതിന് യാതൊരു ബന്ധവുമില്ല. ഉണ്ടാവേണ്ട കാര്യവുമില്ല. കാരണം, ഇസ്ലാമിന്റെ മൂലപ്രമാണമായ വിശുദ്ധഖുര്‍ആന്റെ ആധികാരികത ചോദ്യം ചെയ്ത പ്രസ്ഥാനങ്ങള്‍ ഇസ്ലാമികചരിത്രത്തിലുണ്ടായിട്ടില്ല. ഖുര്‍ആനിനെ യഥേഷ്ടം വ്യാഖ്യാനിച്ച പ്രസ്ഥാനങ്ങള്‍ പലപ്പോഴുമുണ്ടായിട്ടുണ്െടങ്കിലുംഅവയ്ക്കൊന്നിനും.
പുരോഗമനപരമോ ഉദാരമോ ആയ മുഖം ഉണ്ടായിട്ടില്ല. ഉദാഹരണത്തിന് മുഅ്തസിലുകള്‍. മഹാപാപം ചെയ്തവര്‍ മൌലികമായി വിശ്വാസികളാണെങ്കില്‍ ശാശ്വതനരകവാസികളല്ലെന്നതാണ് മഹാഭൂരിപക്ഷം മതപണ്ഡിതന്‍മാരുടെയും ഭൂരിപക്ഷത്തിന്റെയും വിശ്വാസം. ഈ വിശ്വാസത്തെ നിരാകരിച്ച് മഹാപാപികള്‍ ശാശ്വത നരകവാസികളാണെന്ന വാദമാണ് മുഅ്തസിലുകള്‍ക്ക്.
ജമാഅത്തെ ഇസ്ലാമി ഇസ്ലാമിന്റെ മൌലികതത്ത്വങ്ങളെ പൂര്‍ണമായി അംഗീകരിക്കുകയും അവയുടെ അപ്രമാദിത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു എന്നത് ശരിയാണ്. എന്നാല്‍, ഇതര മുസ്ലിം സംഘടനകളും താത്ത്വികമായി ഖുര്‍ആന്റെ അപ്രമാദിത്വത്തെയോ പ്രായോഗികതയെയോ ചോദ്യം ചെയ്യുന്നില്ല. അതിനാല്‍, ലോകത്തിലെ എല്ലാ ഇസ്ലാമിക സംഘടനകളും മതമൌലികവാദികളുടേതാണ് എന്ന് ആരോപിക്കേണ്ടിവരും. അങ്ങനെ ആരോപിച്ചാലും അത് മോശമായ കാര്യമായി നേര്‍ബുദ്ധിയുള്ളവര്‍ കരുതുകയില്ല. കാരണം, ഏത് ആദര്‍ശത്തിന്റെ അനുയായിയാലും തത്ത്വങ്ങളില്‍നിന്ന് വ്യതിചലിക്കാതെ കണിശമായി അവ മുറുകെപ്പിടിക്കുന്നതാണ് നല്ല ഗുണം. കാപട്യവും അവസരവാദവും നിറംമാറ്റവും മനുഷ്യസമൂഹം ഒരു കാലത്തും അഭികാമ്യമായി കരുതിയിട്ടില്ല.
പുരോഗമനത്തെയും ഉദാരതയെയും കുറിച്ച തെറ്റായ കാഴ്ചപ്പാടുകളാണ് തത്ത്വാധിഷ്ഠിത സമീപനങ്ങളെ മോശമായി ചിത്രികരിക്കുന്നത്.
അതേ സമയം, മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി ഇസ്ലാമികതത്ത ്വങ്ങളെ അവതരിപ്പിക്കാനും നൂതന പ്രശ്നങ്ങള്‍ക്ക് ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കാനും ഇസ്ലാം തന്നെ ഏര്‍പ്പെടുത്തിയതാണ് ' ഇജ്തിഹാദ ്'. അത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വാദിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. ഇജ്തിഹാദിന്റെ കാലം കഴിഞ്ഞുവെന്നും 'തഖ്ലീദി' ന്റെ (അനുകരണത്തിന്റെ) യുഗമാണിതെന്നും ശഠിക്കുന്ന യാഥാസ്ഥിതികവിഭാഗങ്ങളില്‍ ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടുകയില്ല. ഇസ്ലാമിക് ബാങ്കിംഗ്, ഇസ്ലാമിക് ഇന്‍ഷൂറന്‍സ്, ബഹുഭാര്യാത്വനിയന്ത്രണം, മുത്തലാഖിന്റെ നിരാസം,
സ്ത്രീകളുടെ പള്ളിപ്രവേശം, സകാത്ത് സംഭരണ-വിതരണത്തിലെ സാമൂഹികത തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പുരോഗമനമുഖം തെളിഞ്ഞുകാണാം. ഈ വക കാര്യങ്ങളിലൊന്നും മതമൌലികവാദം എന്ന പ്രയോഗം ജമാഅത്തിന് ചേരില്ല. പ്രവര്‍ത്തനമാര്‍ഗം തീര്‍ത്തും സമാധാനപരവും നിയമവിധേയവുമായിരിക്കണമെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന അനുശാസിക്കുന്നു. നാളിതുവരെ പ്രസ്ഥാനം അത് അക്ഷരാര്‍ഥത്തില്‍ പാലിച്ചിട്ടുമുണ്ട്. അതിനാല്‍ തീവ്രവാദപരമായ സമീപനം സ്വീകരിച്ച മതമൌലികവാദികളിലും ജമാഅത്ത് ഉള്‍പ്പെടുന്നില്ല.
മതമൌലികവാദം എന്ന പ്രയോഗം ഇസ്ലാമുമായി അതിന് യാതൊരു ബന്ധവുമില്ല. ഉണ്ടാവേണ്ട കാര്യവുമില്ല
ReplyDeleteഭാ
ചെറ്റേ
നീയാണെടാ ചെറ്റ
എന്തിനാണ് ഇങ്ങനെയൊരു കപടമുഖം...... നമുക്ക് മനുഷ്യരാവാം
ReplyDeleteകാപട്യം നിറഞ്ഞൊരീ ലോകത്ത് ഹൃദയം കൊണ്ട് സംസാരിച്ചതാണെന്റെ തെറ്റ് .. :) അത് കപട മുഖമായി അനുഭവപ്പെടുന്നു. :)
ReplyDelete