എനിക്ക്
അവളുടെ നെഞ്ചില് വീണു
പൊളിഞ്ഞാല് മതി,
എന്നെ അവളിലേക്ക് ചേര്ത്ത് വെയ്ക്കുക;
ഞാന് അലിഞ്ഞില്ലാതായിത്തീരട്ടെ,
പിന്നീട് ഒരു പൂവായി ഞാന് പുനര്ജനിക്കും;
എന്റെ നാട്ടിലെ ഒരു കൊച്ചുകുട്ടി
എന്നെ ഓമനിക്കും.
എനിക്ക്
എന്റെ മണ്ണിന്റെ ആലിംഗനം മതി.
കൈക്കുമ്പിളിലെ ഒരുപിടി മണല്പോലെ,
ഒരു പുല്നാമ്പുപോലെ,
ഒരു പൂവുപോലെ,
എനിക്ക് അവളോട് ചേര്ന്നു നിന്നാല് മതി.
Showing posts with label ഫലസ്തീന് കവിതകള്. Show all posts
Showing posts with label ഫലസ്തീന് കവിതകള്. Show all posts
Wednesday, June 2, 2010
Monday, May 31, 2010
മനുഷ്യനെ പ്രതി, മഹ്മൂദ് ദര്വേശ്
അവര്
അവന്റെ വായയ്ക്കു ചങ്ങലയിട്ടു
കരങ്ങള് ബലിപീഠത്തില് ബന്ധിച്ചു.
എന്നിട്ട് പറഞ്ഞു: നീ ഘാതകനാണ്
അവര്
അവന്റെ വസ്ത്രവും ഭക്ഷണവും
കൊടിക്കൂറയും തട്ടിയെടുത്തു.
കല്തുറുങ്കില് കൊണ്ടുപോയിത്തള്ളി,
എന്നിട്ട് പറഞ്ഞു; നീ മോഷ്ടാവാണ്.
അവര്
തുറമുഖങ്ങളില്നിന്നെല്ലാം അവനെ
ആട്ടിയോടിച്ചു.
കൊച്ചുമോളെ അപഹരിച്ചു.
എന്നിട്ട് പറഞ്ഞു; നീ അഭയാര്തിയാണ്.
രക്തപങ്കില ഹസ്തവും
ചോരകണ്ണുകളുമുള്ളവനേ...
ഈ നിശക്കൊരു അവസാനമുണ്ട്;
വരിഞ്ഞുമുറുക്കുന്ന ഈ ചങ്ങലക്കെട്ടുകള്ക്കും.
നീരോ ചക്രവര്ത്തി മണ്ണടിഞ്ഞു
റോം ഇന്നും സചേതനം
അതിന്റെ ഇരു നേത്രങ്ങള് കൊണ്ടാണല്ലോ
നിന്റെ കടന്നാക്രമണം.
ഒരു കതിരില ധാന്യമണികള് നശിച്ചേക്കാമെങ്കിലും
ഈ താഴ്വാരയാകെ
കതിരുകളാല് നിറയാനിരിക്കുകയാണല്ലോ.
അവന്റെ വായയ്ക്കു ചങ്ങലയിട്ടു
കരങ്ങള് ബലിപീഠത്തില് ബന്ധിച്ചു.
എന്നിട്ട് പറഞ്ഞു: നീ ഘാതകനാണ്
അവര്
അവന്റെ വസ്ത്രവും ഭക്ഷണവും
കൊടിക്കൂറയും തട്ടിയെടുത്തു.
കല്തുറുങ്കില് കൊണ്ടുപോയിത്തള്ളി,
എന്നിട്ട് പറഞ്ഞു; നീ മോഷ്ടാവാണ്.
അവര്
തുറമുഖങ്ങളില്നിന്നെല്ലാം അവനെ
ആട്ടിയോടിച്ചു.
കൊച്ചുമോളെ അപഹരിച്ചു.
എന്നിട്ട് പറഞ്ഞു; നീ അഭയാര്തിയാണ്.
രക്തപങ്കില ഹസ്തവും
ചോരകണ്ണുകളുമുള്ളവനേ...
ഈ നിശക്കൊരു അവസാനമുണ്ട്;
വരിഞ്ഞുമുറുക്കുന്ന ഈ ചങ്ങലക്കെട്ടുകള്ക്കും.
നീരോ ചക്രവര്ത്തി മണ്ണടിഞ്ഞു
റോം ഇന്നും സചേതനം
അതിന്റെ ഇരു നേത്രങ്ങള് കൊണ്ടാണല്ലോ
നിന്റെ കടന്നാക്രമണം.
ഒരു കതിരില ധാന്യമണികള് നശിച്ചേക്കാമെങ്കിലും
ഈ താഴ്വാരയാകെ
കതിരുകളാല് നിറയാനിരിക്കുകയാണല്ലോ.
Labels:
ഫലസ്തീന് കവിതകള്
Subscribe to:
Posts (Atom)